For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈ ബിപി, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

|

ഹൈ ബിപി ഇപ്പോള്‍ പലരെയും ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണെന്നു പറയാം. ഹൃദയാഘാതം പോലുള്ള അവസ്ഥകളിലേയ്ക്കു നയിക്കുന്നതു കൊണ്ടുതന്നെ ഇത് ഗുരുതരമായ ഒരു പ്രശ്‌നമായിത്തന്നെ എടുക്കണം.

ഹെ ബിപിയുണ്ടെങ്കിലും ചിട്ടയായ ജീവിതചര്യകളുണ്ടെങ്കില്‍ ഈ പ്രശ്‌നം നിയന്ത്രിച്ചു നിര്‍ത്താവുന്നതേയുള്ളൂ. സ്‌ട്രെസ്, വിശ്രമമില്ലാത്ത ജോലി, ഭക്ഷണത്തിലെ അപര്യാപ്തത, മദ്യപാനം തുടങ്ങിയവയെല്ലാം ബിപി കൂട്ടുന്ന ഘടകങ്ങള്‍ തന്നെയാണ്.

ബിപി കുറയ്ക്കും ചില മസാലകള്‍ബിപി കുറയ്ക്കും ചില മസാലകള്‍

ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ സാധാരണയായി ബിപി കുറയ്ക്കുവാന്‍ സഹായിക്കും.

ഇതുപോലെ ഹൈ ബിപിയുള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഉപ്പ്

ഉപ്പ്

ബിപിയുള്ളവര്‍ നിയന്ത്രിയ്‌ക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഉപ്പ്. ഉപ്പിന്റെ ഉപയോഗം പൂര്‍ണമായി ഉപേക്ഷിയ്ക്കാന്‍ സാധിയ്ക്കില്ലെങ്കിലും ഇത് നിയന്ത്രിയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്.

അച്ചാറുകള്‍

അച്ചാറുകള്‍

അച്ചാറുകള്‍ ഭക്ഷണത്തിനു രുചി കൂട്ടുമെങ്കിലും ഇത് ബിപിയുടെ ശത്രുവാണെന്നു വേണം പറയാന്‍. ഇവയിലെ ഉപ്പു തന്നെ പ്രധാന കാരണം.

പ്രോസസ് ചെയ്ത ഇറച്ചി

പ്രോസസ് ചെയ്ത ഇറച്ചി

പ്രോസസ് ചെയ്ത ഇറച്ചി ബിപി കൂട്ടുന്ന ഒന്നാണ്. ഇത് പ്രോസസ് ചെയ്യുവാനായി ധാരാളം സോഡിയം ഉപയോഗിയ്ക്കുന്നതു തന്നെ കാരണം.

കാനിലടച്ച ഭക്ഷണങ്ങള്‍

കാനിലടച്ച ഭക്ഷണങ്ങള്‍

കാനിലടച്ച ഭക്ഷണങ്ങള്‍, സൂപ്പ്, ബ്രോത്ത്, സ്‌റ്റോക് എന്നിവയില്‍ ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഹൈ ബിപിയുള്ളവര്‍ ഒഴിവാക്കുക തന്നെ വേണം.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര അധികം ഉപയോഗിയ്ക്കുന്നത് പ്രമേഹം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുമെന്നു മാത്രമല്ല, ബിപി കൂടുവാനും ഇട വരുത്തും. ഇതുകൊണ്ടുതന്നെ അമിതമധുരം ഒഴിവാക്കണം.

ചിക്കന്‍

ചിക്കന്‍

തൊലിയോടു കൂടിയുള്ള ചിക്കന്‍ കഴിയ്ക്കുന്നത് ബിപി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഇതില്‍ സാച്വറേറ്റഡ് ഫാറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്.

കാപ്പി

കാപ്പി

കാപ്പി ബിപി വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. കാപ്പിയുടെ ഉപയോഗം ബിപി അധികമുള്ളവര്‍ നിയന്ത്രിയ്ക്കുക തന്നെ വേണം.

മദ്യം

മദ്യം

മദ്യവും ബിപി വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ച് ദിവസം മൂന്നു പെഗില്‍ കൂടുതല്‍ കഴിയ്ക്കുന്നവര്‍. മാത്രമല്ല, ഇത് ബിപിയുള്ളവര്‍ കഴിയ്ക്കുന്ന മരുന്നിന്റെ ഗുണം കുറയ്ക്കുകയും ചെയ്യും.

English summary

Foods Cause High Blood Pressure

Apart from taking prescribed medications, people with high blood pressure also need to follow a healthy diet. However, there are foods that people with high blood pressure should avoid.
Story first published: Friday, January 10, 2014, 12:50 [IST]
X
Desktop Bottom Promotion