For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരും കൂട്ടും ഭക്ഷണം, വ്യായാമം

|

തടിയും ശരീരഭാരവുമെല്ലാം ഒരു പരിധി വരെ നമുക്കും കൂട്ടുകയും കുറയ്‌ക്കുകയുമെല്ലാം ചെയ്യാം. എന്നാല്‍ ഇതുപോലെയല്ലാ, ഉയരത്തിന്റെ കാര്യം.

ഉയരം ഒരുപരിധി വരെ പാരമ്പര്യമാണെന്നു പറയാം. ഇതല്ലാതെ ചില വ്യായാമങ്ങളും ഉയരം വര്‍ദ്ധിപ്പിയ്‌ക്കുവാന്‍ സഹായിക്കുകയും ചെയ്യും.

ശാന്തത നല്‍കും ആഹാരങ്ങള്‍ശാന്തത നല്‍കും ആഹാരങ്ങള്‍

തടി വര്‍ദ്ധിപ്പിയ്‌ക്കുകയും കുറയ്‌ക്കുകയും ചെയ്യുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്‌. എന്നാല്‍ ഇതുപോലെ ഉയരം വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ടെന്നറിയുമോ, ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ, അതുപോലെ ഉയരം കൂടാന്‍ സഹായിക്കുന്ന ചില വ്യായാമമുറകളും. ഇവ പരീക്ഷിച്ചു നോക്കൂ,

മീന്‍

മീന്‍

മീനില്‍ ധാരാളം വൈറ്റമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്‌. ഉയരം കൂടുവാന്‍ സഹായിക്കുന്ന ഈ ഘടകങ്ങളടങ്ങിയിരിയ്‌ക്കുന്നതു കൊണ്ട്‌ മീനടക്കമുള്ള കടല്‍ വിഭവങ്ങള്‍ ഉയരം വര്‍ദ്ധിപ്പിയ്‌ക്കുവാന്‍ നല്ലതാണ്‌.

മുട്ട

മുട്ട

മുട്ടയില്‍ വൈറ്റമിന്‍ ഡി, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇത്‌ എല്ലുകളുടെ ആരോഗ്യത്തിന്‌ സഹായിക്കും. എല്ലുകളുടെ ആരോഗ്യം ഉയരത്തിന്‌ വളരെ വളരെ പ്രധാനമാണ്‌

സോയ

സോയ

കാല്‍സ്യം സമ്പുഷ്ടമായതു കൊണ്ട്‌ സോയയും സോയാമില്‍കും ഉയരം കൂടുവാന്‍ സഹായിക്കും.

ടോഫു

ടോഫു

കാല്‍സ്യം സമ്പുഷ്ടമായ, അതേ സമയം കൊഴുപ്പു കുറഞ്ഞ ടോഫു ഉയരവര്‍ദ്ധനവിന്‌ ചേര്‍ന്ന മറ്റൊരു ഭക്ഷണമാണ്‌.

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

ശരീരകോശങ്ങളുടെ പുനരുജ്ജീവനത്തിനു സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്‌തുവാണ്‌ മത്തങ്ങയുടെ കുരു. ഇതിലെ അമിനോആസിഡുകളും ഉയരവര്‍ദ്ധനവിന്‌ സഹായിക്കും.

ക്യാരറ്റ്‌

ക്യാരറ്റ്‌

വൈറ്റമിന്‍ സി, വൈറ്റമിന്‍ എ എന്നിവ ശരീരത്തില്‍ കാല്‍സ്യമുണ്ടാകുവാന്‍ സഹായിക്കും. ഇതുകൊണ്ടുതന്നെ ക്യാരറ്റ്‌ ഉയരം വര്‍ദ്ധിപ്പിയ്‌ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ്‌.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ഒന്നാണ്‌. ഇത്‌ ഉയരം വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌.

പാല്‍

പാല്‍

ദിവസവും രണ്ടുമൂന്നു ഗ്ലാസ്‌ പാല്‍ കുടിയ്‌ക്കുന്നത്‌ ശരീരത്തിലെ കാല്‍സ്യം അളവ്‌ വര്‍ദ്ധിപ്പിയ്‌്‌ക്കും. എല്ലുകളുടെ വളര്‍ച്ചയ്‌ക്ക സഹായിക്കും. ഇത്‌ ഉയരം വര്‍ദ്ധിപ്പിയ്‌്‌ക്കാന്‍ നല്ലതാണ്‌.

പഴം

പഴം

ദിവസവും പഴം കഴിയ്‌ക്കുന്നത്‌ എല്ലുകളുടെ ബലത്തിനും വളര്‍ച്ചയ്‌ക്കും നല്ലതാണ്‌. ഇതിന്‌ പഴം നല്ലതാണ്‌.

ചിക്കന്‍

ചിക്കന്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിയ്‌ക്കുന്നതുകൊണ്ട്‌ ചിക്കന്‍ ഉയരം വര്‍ദ്ധിപ്പിയ്‌ക്കുവാന്‍ നല്ലതാണ്‌.

തൈര്‌

തൈര്‌

തൈര്‌ കാല്‍സ്യമടങ്ങിയ മറ്റൊരു ഭക്ഷണമാണ്‌. ഉയരം കൂടുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം.

സ്‌ട്രെച്ചിംഗ്

സ്‌ട്രെച്ചിംഗ്

സ്‌ട്രെച്ചിംഗ് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്. ലെഗ് ക്രെഞ്ച്, സൂപ്പര്‍ ക്രെഞ്ച്, ബോ ഡൗണ്‍ തുടങ്ങിയവ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ഹാങിംഗ്

ഹാങിംഗ്

ഹാങിംഗ് വ്യായാമങ്ങളും ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.

നീന്തുന്നത്

നീന്തുന്നത്

നീന്തുന്നത് ആഴ്ചയില്‍ അഞ്ചു മണിക്കൂറെങ്കിലും നീന്തുന്നത് ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. ഇത് മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

ബാസ്‌ക്കറ്റ് ബോള്‍

ബാസ്‌ക്കറ്റ് ബോള്‍

ബാസ്‌ക്കറ്റ് ബോള്‍ കളിയ്ക്കുന്നത് ഉയരം കൂട്ടുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ്

ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് സ്‌കിപ്പിംഗ്

വെര്‍ട്ടിക്കല്‍ ബെന്റ്

വെര്‍ട്ടിക്കല്‍ ബെന്റ്

വെര്‍ട്ടിക്കല്‍ ബെന്റ് ഉയരം കൂട്ടുവാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ്. നിവര്‍ന്നു നിന്ന് കാലുകള്‍ വളയാതെ നിലത്തു തൊടുന്നതാണിത്.

കോബ്ര പോസ്

കോബ്ര പോസ്

കോബ്ര പോസ് ഉയരം കൂടുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. നിലത്തു കമഴ്ന്നു കിടന്ന് ശരീരത്തിന്റെ മുകള്‍ഭാഗം നിവര്‍ത്തിപ്പിടിച്ച് ആകാവുന്നത്ര സമയം ഇതേ രീതിയില്‍ കിടക്കുക.

സ്റ്റാന്‍ഡിംഗ് വെര്‍ട്ടിക്കല്‍

സ്റ്റാന്‍ഡിംഗ് വെര്‍ട്ടിക്കല്‍

സ്‌ട്രെച്ച് നിവര്‍ന്നു നിന്ന് ഇരുവശങ്ങളിലേക്കും സ്‌ട്രെച്ച് ചെയ്തു കൊണ്ടുള്ള സ്റ്റാന്‍ഡിംഗ് വെര്‍ട്ടിക്കല്‍ സ്‌ട്രെച്ച് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

സൈഡ് ബെന്റ്

സൈഡ് ബെന്റ്

സൈഡ് ബെന്റ് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

ലെഗ് കിക്ക്

ലെഗ് കിക്ക്

ലെഗ് കിക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

ഉദ്ധാരണക്കുറവിന്‌ വിവിധ പരിഹാരങ്ങള്‍ഉദ്ധാരണക്കുറവിന്‌ വിവിധ പരിഹാരങ്ങള്‍

സൈക്കിള്‍ ചവിട്ടുന്നത്

സൈക്കിള്‍ ചവിട്ടുന്നത്

സൈക്കിള്‍ ചവിട്ടുന്നത് ഉയരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. വയര്‍ കുറയാനുള്ള വഴികള്‍

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Food Exercise To Increase Height

Include these amazing foods to increase height naturally. Include these foods in your diet to promote height growth naturally.
X
Desktop Bottom Promotion