For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികാരോഗ്യം, സ്ത്രീകള്‍ അറിയേണ്ടവ

|

ലൈംഗികാരോഗ്യവും ശരീരത്തിന്റെ ആരോഗ്യമെന്ന രീതിയില്‍ കാണേണ്ട ഒന്നാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ ലൈംഗികാരോഗ്യം.

പുരുഷനെ അപേക്ഷിച്ച് ലൈംഗികജന്യ രോഗങ്ങള്‍ കൂടുതലുണ്ടാകാന്‍ സാധ്യത സ്ത്രീകള്‍ക്കാണ് കൂടുതല്‍. ഇതുകൊണ്ടുതന്നെ സ്ത്രീകള്‍ ലൈംഗികാരോഗ്യം സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളാവുകയും വേണം.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗിക സംബന്ധമായ പ്രശ്‌നങ്ങളില്‍ വജൈനല്‍ ഡ്രൈ, സെക്‌സ് അലര്‍ജി, ബ്രെസ്റ്റ് ക്യാന്‍സര്‍, മെനോപോസ് തുടങ്ങിയ പല പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു.

ലൈംഗികാരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചിലത് ഇതാ,

വജൈനല്‍ യീസ്റ്റ് ഇന്‍ഫെക്ഷന്‍

വജൈനല്‍ യീസ്റ്റ് ഇന്‍ഫെക്ഷന്‍

വജൈനല്‍ യീസ്റ്റ് ഇന്‍ഫെക്ഷന്‍ സ്ത്രീകളെ സാധാരണയായി ബാധിയ്ക്കുന്ന ഒരു ലൈംഗികാരോഗ്യ പ്രശ്‌നമാണ്. കാന്‍ഡിഡ് എന്ന ഫംഗസാണ് ഇതിനു പുറകില്‍. ലൈംഗികാവയവ ശുചിത്വം പാലിയ്ക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണമായി പറയാണ്. യോനീഭാഗത്ത് ചൊറിച്ചിലും ചുവന്നു തടിയ്ക്കുന്നതുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. നനഞ്ഞ അടിവസ്ത്രം ഉപയോഗിയ്ക്കുന്നതും കാരണമായി പറയാം.

ലൈംഗികജന്യ രോഗങ്ങള്‍

ലൈംഗികജന്യ രോഗങ്ങള്‍

ഗര്‍ഭനിരോധനോപാധികള്‍ പലതുണ്ട്. ഇതില്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ്, കോണ്ടംസ്, ഐയുഡി തുടങ്ങിയ വിവിധ ഉപാധികള്‍ ഉള്‍പ്പെടും. എന്നാല്‍ ലൈംഗികജന്യ രോഗങ്ങള്‍ തടയുന്നതിന് കോണ്ടംസ് തന്നെയാണ് പ്രയോജനപ്പെടുകയെന്ന കാര്യം സ്ത്രീകള്‍ ഓര്‍ത്തിരിയ്ക്കണം.

ടെസ്‌റ്റോസ്റ്റിറോണ്‍

ടെസ്‌റ്റോസ്റ്റിറോണ്‍

പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്‌റ്റോസ്റ്റിറോണ്‍ സ്ത്രീകളുടെ ശരീരത്തിലുമുണ്ട്. സെക്‌സ് താല്‍പര്യങ്ങള്‍ക്കും സെക്‌സ് ആസ്വദിയ്ക്കുന്നതിനു ഇത് അത്യാവശ്യവുമാണ്. പ്രായമേറിയ സ്ത്രീകളില്‍ സെക്‌സ് ആസ്വാദ്യമാക്കുവാനായി സാധാരണ ടെസ്റ്റോസ്റ്റിറോണ്‍ തെറാപ്പി ചെയ്യാറുണ്ട്.

വജൈനിസം

വജൈനിസം

വജൈനിസം എന്നൊരു ലൈംഗികപ്രശ്‌നം ചില സ്ത്രീകള്‍ക്കുണ്ടാകാറുണ്ട്. സെക്‌സ അസാധ്യമാക്കുന്ന ഇത് വജെനല്‍ മസിലുകള്‍ ഇറുകുന്നതു കൊണ്ടാണ് സംഭവിയ്ക്കുന്നത്. ടെന്‍ഷനും സെക്‌സ് സംബന്ധമായ ഭയവുമാണ് ഇതിനു പുറകില്‍.

കന്യാചര്‍മം

കന്യാചര്‍മം

സ്ത്രീകളിലെ കട്ടി കൂടിയ കന്യാചര്‍മം സെക്‌സിന് തടസമാകാറുണ്ട്. ഇത് സാമാന്യത്തില്‍ കൂടുതല്‍ കട്ടിയുള്ളതെങ്കില്‍ മെഡിക്കല്‍ സഹായം വേണ്ടി വരും.

സെക്ഷ്വല്‍ ഡിസ്ഫംഗ്ഷന്‍

സെക്ഷ്വല്‍ ഡിസ്ഫംഗ്ഷന്‍

പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം എന്നിവയാണ് ലൈംഗികസംബന്ധമായ പ്രശനനങ്ങളായി പറയാറ്. സെക്ഷ്വല്‍ ഡിസ്ഫംഗ്ഷന്‍ എന്ന മെഡിക്കല്‍ പദമാണ് ഇതിനായി ഉപയോഗിയ്ക്കാറ്. ഇതുപോലെ സ്ത്രീകളിലും സെക്ഷ്വല്‍ ഡിസ്ഫംഗ്ഷന്‍ ഉണ്ടാകാറുണ്ട്. ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ലൈംഗികത ആസ്വദിയ്ക്കാനാകാത്തതും ഓര്‍ഗാനം സംഭവിയ്ക്കാത്തതുമെല്ലാം ഇത്തരം പ്രശ്‌നങ്ങളില്‍ പെടുത്താം.

സെക്‌സ് അലര്‍ജി

സെക്‌സ് അലര്‍ജി

ചില സ്ത്രീകളില്‍ സെക്‌സ് അലര്‍ജിയുണ്ടാകാം. പുരുഷബീജമാണ് ഇതിന് കാരണമാകുക. ബീജത്തിലെ ഒരിനം പ്രോട്ടീനോട് സ്ത്രീശരീരം പ്രതികരിയ്ക്കുമ്പോഴാണ് ഇതു സംഭവിയ്ക്കുക. വേണ്ട ചികിത്സ തേടിയില്ലെങ്കില്‍ ഈ പ്രശ്‌നം ചിലപ്പോള്‍ അനാഫൈലാക്‌സിസ് എന്ന രോഗം സ്ത്രീകളിലുണ്ടാക്കും. സെക്‌സ് ടോയ്‌സ് ഉപയോഗിയ്ക്കുന്നതും ഇത്തരം അലര്‍ജിയക്കു കാരണമാകാം.

ഞരമ്പുകളുടെ ബലം

ഞരമ്പുകളുടെ ബലം

അറിയാതെ മൂത്രം പോകുന്ന പ്രശ്‌നം സ്ത്രീകളെ ബാധിയ്ക്കുന്ന മറ്റൊരു പ്രശ്‌നമാണ്. ഞരമ്പുകളുടെ ബലം കുറയുമ്പോഴാണ് സാധാരണ ഇതുണ്ടാകാറ്. പ്രത്യേകിച്ചും പ്രായമാകുമ്പോള്‍. ഇതിനു പുറമെ പ്രസവം, മെനോപോസ് തുടങ്ങിയവയും ഇതിനു കാരണമാകാറുണ്ട്.

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം

സ്ത്രീകളെ ലൈംഗികാരോഗ്യ സംബന്ധമായ മറ്റൊരു പ്രശ്‌നമാണ് മെനോപോസ് അഥവാ ആര്‍ത്തവവിരാമം. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം നിലയ്ക്കുന്നതാണ് ഇതിനു കാരണം. ഇത് സ്ത്രീകളില്‍ ശാരീരിക, മാനസിക പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. സെക്‌സ് താല്‍പര്യം കുറയുക, സെക്‌സ് വേദനിപ്പിയ്ക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതോടനുബന്ധിച്ചുണ്ടാകും.

ഹോട്ട് ഫഌഷ്

ഹോട്ട് ഫഌഷ്

ഹോട്ട് ഫഌഷ് മെനോപോസിനോടനുബന്ധിച്ചു സ്ത്രീകള്‍ക്കുണ്ടാകുന്ന മറ്റൊരു അസ്വസ്ഥതയാണ്. പെട്ടെന്ന് ശരീരത്തിന് കഠിനമായ ചൂടനുഭവപ്പെടന്നതാണിത്.

തടി കുറയ്ക്കാന്‍ സെക്‌സ് വഴികള്‍തടി കുറയ്ക്കാന്‍ സെക്‌സ് വഴികള്‍

Read more about: health ആരോഗ്യം
English summary

Facts Women Should Know About Her Sexual Health

These are some of the women's sexual health issues that every woman should know.
X
Desktop Bottom Promotion