For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങള്‍

By Super
|

ഉറങ്ങാനെടുക്കുന്ന സമയം,ഭക്ഷണം, വ്യായാമം തുടങ്ങി നിങ്ങള്‍ അധികം ശ്രദ്ധിക്കാത്തതും മനസ്സിലാക്കത്തതുമായ ലളിതമായ കാര്യങ്ങളാണിത്‌. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവയെല്ലാം മസ്‌തിഷ്‌കത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ നന്നായി ബാധിക്കും .

മാനസിക ആരോഗ്യം ഉയര്‍ത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍

1. ശരിയായ ഭക്ഷണം

മാനസിക ആരോഗ്യം ഉയര്‍ത്തുന്നതിന്‌ ശരിയായ പോഷകം ആവശ്യമാണ്‌. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിന്‌ ധാരാളം ഊര്‍ജ്ജവും പോഷകങ്ങളും ആവശ്യമാണ്‌. പോഷകാഹാരങ്ങള്‍ കഴിച്ചില്ലെങ്കില്‍ ഇത്‌ സാധ്യമാവില്ല. ആരോഗ്യമുള്ള മസ്‌തിഷ്‌കത്തിന്‌ ആവശ്യമായ ഭക്ഷണത്തില്‍ ഇരുമ്പും പ്രോട്ടീനും അടങ്ങിയിരിക്കും. സംസ്‌കരിച്ച പഞ്ചസാര ഒഴിവാക്കുകയും വിവിധ വിറ്റാമിനുകള്‍ ദിവസവും കഴിക്കുകയും വേണം.

ബദാം, ബ്ലൂബെറി,വാല്‍നട്ട്‌ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്‌ തലച്ചോറിന്‌ ഗുണം ചെയ്യും.

Menatal Health

2. മതിയായ ഉറക്കം

തലച്ചോറിന്‌ വിശ്രമം ആവശ്യമാണ്‌. ഉറങ്ങുമ്പോള്‍ തലച്ചോറിന്‌ നാഡീ ശൃംഖല പുനര്‍നിര്‍മ്മിക്കുന്നതിനും മാനസിനെ നവീകരിക്കുന്നതിനും സ്വന്തമായി സമയം ലഭിക്കും. ഉറക്കം നഷ്ടപ്പെടുന്നത്‌ ഇതിനുള്ള അവസരം നഷ്ടപ്പെടുത്തും. ഇത്‌ മാനസിക ആരോഗ്യത്തെയും ഏകാഗ്രതയെയും ബാധിക്കും.


3. വ്യായാമം

വിശ്രമവും വ്യായാമവും തലച്ചോറിന്‌ ഒരു പോലെ ആവശ്യമുള്ള കാര്യങ്ങളാണ്‌. എല്ലാ ദിവസവും 30 മിനുട്ട്‌ വ്യായാമം ചെയ്യണമെന്ന്‌ പറയന്നത്‌ അതുകൊണ്ടാണ്‌. ശരീര പേശികള്‍ക്ക്‌ ബലം നല്‍കുന്നതിന്‌ പുറമെ തലച്ചോറിന്‌ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കാനും ഇത്‌ സഹായിക്കും.

വീടിനു ചുറ്റും അഞ്ച്‌ മിനുട്ട്‌ നടക്കുന്നത്‌ പോലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും.

4. സമ്മര്‍ദ്ദം

ധ്യാനിക്കുമ്പോള്‍ കാല്‍ വിരല്‍ തൊട്ട്‌ തലവരെയുള്ള ഓരോ പേശികളും ബോധപൂര്‍വും ശാന്തമാവുകയും ആയാസരഹിതമാവുകയും ചെയ്യും. ഇത്‌ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഊര്‍ജ്ജിതമാക്കും.

5. ഏകാഗ്രത

തലച്ചോറിന്റെ ശേഷി കൂട്ടുന്നതിന്‌ ഏകാഗ്രത ആവശ്യമുള്ള ചെസ്‌, ചൈനീസ്‌ ചെക്കേഴ്‌സ്‌ പോലുള്ള കളികളില്‍ ഏര്‍പ്പെടുന്നത്‌ സഹായിക്കും. സ്‌ക്രാബിള്‍,കാര്‍ഡ്‌ പോലുള്ള കളികള്‍ക്കും തന്ത്രങ്ങള്‍, വിശകലനം, സഹിഷ്‌ണുത എന്നിവ ആവശ്യമാണ്‌. ഇവയൊക്കെ മനസിന്റെ ശക്തിമെച്ചപ്പെടുത്താന്‍ സഹായിക്കും.

എന്നാല്‍, വീഡിയോ ഗെയിമുകള്‍ പരമാവധി ഒഴിവാക്കുക. ഇവ ഗുണത്തേക്കാള്‍ ദോഷമാണ്‌ ചെയ്യുക.

6.ധ്യാനം

പതിവായി ധ്യാനിക്കുക. ശാന്തമായ സ്ഥലത്തിരുന്ന്‌ ചിന്തകളെല്ലാം മാറ്റി മനസിനെ ശൂന്യമാക്കുക. തുടക്കത്തില്‍ ഇത്‌ വളരെ പ്രയാസകരമായിരിക്കും. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ എളുപ്പമാകും. മനസിന്റെ ആയാസം കുറയ്‌്‌ക്കാനും ആരോഗ്യം നിലനിര്‍ത്താനും ഇത്‌ സഹായക്കും.

7. ആഴത്തിലുള്ള ശ്വസനം

ആഴത്തില്‍ ശ്വസിക്കുന്നത്‌ ശ്വാസകോശത്തില്‍ ഓക്‌സിജന്‍ നിറയുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിനും സഹായിക്കും. ക്രമമായി ആഴത്തില്‍ ശ്വസിക്കുന്നത്‌ മനസ്സിന്റെ ആരോഗ്യവും കൂര്‍മ്മതയും മെച്ചപ്പെടുത്താന്‍ സഹായിക്കും.

Read more about: health ആരോഗ്യം
English summary

Factors That Affect Mental Stamina

Mental stamina is important as physical health. Here are some factors that affects mental health,
Story first published: Wednesday, December 31, 2014, 12:53 [IST]
X
Desktop Bottom Promotion