For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം നോക്കിയറിയാം ആരോഗ്യം !

By Super
|

നിങ്ങളെന്ത് കഴിക്കുന്നു, പുകവലിയും മദ്യപാനവുമുണ്ടോ എന്നിവയുള്‍പ്പടെ നിങ്ങളുടെ ജീവിതശൈലിയെ സംബന്ധിക്കുന്നതെല്ലാം നിങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാനാവും. 'മുഖം മനസിന്‍റെ കണ്ണാടി' എന്ന് പറയുന്നത് പോലെ മുഖം നിങ്ങളുടെ ആരോഗ്യത്തിന്‍റെ കണ്ണാടിയാണെന്നും പറയാം.

നിങ്ങളുടെ മുഖം വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നതിനൊപ്പം നിങ്ങളുടെ മനസിലേക്കും, ആരോഗ്യത്തിലേക്കുമുള്ള സൂചകം കൂടിയാണ്. മുഖത്തിന്‍റെ ഓരോ വ്യത്യസ്ഥ ഭാഗങ്ങളും നിങ്ങളുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തും. മുഖത്തിന്‍റെ വിവിധ ഭാഗങ്ങള്‍ ശരീരത്തിലെ വിവിധ അവയവങ്ങളുമായും അവയുടെ ആരോഗ്യവുമായും ബന്ധപ്പെട്ടാണിരിക്കുന്നത്.

മുഖം നോക്കി ആരോഗ്യത്തെ നിര്‍വ്വചിക്കുന്നത് ഒരു തികഞ്ഞ ശാസ്ത്രീയ രീതിയല്ല. എന്നാല്‍ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കാന്‍ ഇത് സഹായിക്കുമെന്നത് തീര്‍ച്ചയാണ്.

നെറ്റിത്തടം

നെറ്റിത്തടം

നെറ്റിത്തടം നിങ്ങളുടെ മനസ്, ഹൃദയം, ചെറുകുടല്‍‌ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയിലെ മാറ്റങ്ങളും കാരണങ്ങളും ഇനി പറയുന്നു.

1. ചെറിയ ഞരമ്പുകളുടെ ചുവപ്പു നിറമോ നിറഭേദമോ - ഹൃദയസംബന്ധമായ പ്രശ്നത്തിന്‍റെ സൂചനയാണിത്.

2. നെറ്റിയിലെ ചര്‍മ്മത്തിന്‍റെ വിളര്‍ച്ച - വൈകാരിക സംഘര്‍ഷങ്ങളുടെ സൂചനയാണിത്. പങ്കാളിയെ നഷ്ടപ്പെടല്‍ പോലെയുള്ളവ ഉദാഹരണം.

3. പുരികങ്ങള്‍ക്കിടയിലെ ചുളിവ് - ആശങ്കയുടെ സൂചനയാണ് പുരികങ്ങള്‍ക്കിടയിലെ ചുളിവ് കാണിക്കുന്നത്.

4. പുരികം അവസാനഭാഗത്ത് അപ്രത്യക്ഷമാകുന്നു - തൈറോയ്ഡിന്‍റെ പ്രവര്‍ത്തനത്തകരാറാണ് ഇത് കാണിക്കുന്നത്.

5. നെറ്റിയിലെ നീല-പച്ച നിറം - മറ്റ് സൂചനകളോട് കൂടിയ ഈ ലക്ഷണം(തലകറക്കം, ശ്വാസമെടുക്കുന്നതിലും ഹൃദയമിടിപ്പിലുമുള്ള കുറവ്)ഹൃദയാഘാതത്തിന്‍റെ സൂചനയാണ്.

മൂക്ക്

മൂക്ക്

മൂക്ക് വയര്‍, പാന്‍ക്രിയാസ്, പ്ലീഹ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

1. സാസാദ്വാരത്തിനടുത്തുള്ള ചീര്‍ക്കല്‍ - ശ്വാസകോശത്തിന്‍റെ ഞെരുക്കവും കഫത്തിന്‍റെ അധികമായ രൂപീകരണവും സൂചിപ്പിക്കുന്നു.

2. മൂക്കിന്‍റെ അഗ്രത്തും വശത്തുമുള്ള കുരുക്കള്‍ - മസാല നിറഞ്ഞ ഭക്ഷണം കഴിച്ചതിന്‍റെയും മലബന്ധം, അതിസാരം, അല്ലെങ്കില്‍ ദഹനക്കുറവിന്‍റെയും സൂചന. കുടലിലെയും വയറിലെയും അമിതമായതോ, തീരെ കുറവോ ആയ പ്രവര്‍ത്തനത്തിന്‍റെയും പ്രതിഫലനമാണിത്.

3. മൂക്കിന്‍റെ പാലത്തിലുള്ള ചുവപ്പ് - മാനസികസമ്മര്‍ദ്ധം അല്ലെങ്കില്‍ ആശങ്കയെ സൂചിപ്പിക്കുന്നതാണിത്. അമിതമായി മദ്യം കഴിച്ചത് മൂലമുള്ള ഹാങ്ങോവറിന്‍റെയോ, ഹൈപ്പോതെര്‍മിയ(കുറഞ്ഞ ശാരീരിക താപനില)യുടെയോ പ്രതിഫലനവുമാകാം ഇത്.

താടി

താടി

ഹോര്‍​മോണ്‍ വ്യവസ്ഥ, വൃക്കകള്‍, മൂത്രസഞ്ചി, മൂത്രദ്വാരം (വൃക്കയില്‍ നിന്ന് മൂത്രസഞ്ചിയിലേക്കുള്ള കട്ടിയുള്ള കുഴല്‍) മൂത്രസംബന്ധമായ പ്രവര്‍ത്തനം എന്നിവയുടെ സൂചനകള്‍ താടിയില്‍ കാണാനാവും.

1. താടിയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കുരുക്കളും മുഖക്കുരുവും - ഹോര്‍മോണ്‍ സന്തുലനമില്ലായ്മ, പ്രോസ്റ്റ്രേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍, ആര്‍ത്തവത്തിലെ ക്രമമില്ലായ്മ എന്നിവയുടെ സൂചനയാണിത്.

2. താടിയുടെയും വായുടെയും സമീപത്തുള്ള നിറഭേദം, ഇരുണ്ട പാടുകള്‍ - മൂത്രസഞ്ചി, വൃക്ക എന്നിവയെ സംബന്ധിക്കുന്ന തകരാറിനെ സൂചിപ്പിക്കുന്നു.

ഇടത് കവിള്‍

ഇടത് കവിള്‍

കരള്‍, പിത്താശയം എന്നിവയുമായാണ് ഇടത് കവിള്‍ ബന്ധപ്പെട്ടിരിക്കുന്നത്.

1. ചുവന്ന് തടിച്ച ഞരമ്പുകള്‍ - കോപം, അല്ലെങ്കില്‍ ചില സമയത്തുള്ള ഉയര്‍ന്ന രക്ത സമ്മര്‍ദ്ധത്തെ സൂചിപ്പിക്കുന്നു.

2. ഇടത് കണ്ണിന് താഴെ മഞ്ഞനിറം അല്ലെങ്കില്‍ വിളര്‍‌ച്ച - പിത്താശയത്തിലെ കല്ല്, ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രത്യേകിച്ച് ട്രൈഗ്ലിസറൈഡ്സ് എന്നിവയുടെ സൂചനയാണിത്.

നെറ്റിത്തടത്തിലെ വരകള്‍

നെറ്റിത്തടത്തിലെ വരകള്‍

ദഹനസംബന്ധമായ പ്രശ്നത്തിന്‍റെ സൂചനയാണിത്. ഇത് തടയാന്‍ എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ നാരങ്ങനീര് ചേര്‍ത്ത ചൂട് വെള്ളം കുടിക്കുക.

വായ്ക്ക് ചുറ്റും പ്രായം രേഖകള്‍

വായ്ക്ക് ചുറ്റും പ്രായം രേഖകള്‍

പുകവലികൊണ്ടാണ് വായ്ക്ക് ചുറ്റും പ്രായം തോന്നിക്കുന്ന രേഖകളുണ്ടാകുന്നത്. ലിപ് ബാം പതിവായി ഉപയോഗിക്കുന്നത് വഴി ഇത് കുറയ്ക്കാനാവും.

ചെവിയിലെ ചൊറിച്ചില്‍

ചെവിയിലെ ചൊറിച്ചില്‍

അലര്‍ജി അല്ലെങ്കില്‍ സഹനശീലക്കുറവിന്‍റെ സൂചനയാണിത്. വിറ്റാമിന്‍ ഡിയുടെ കുറവാണ് എക്സിമ, സോറിയാസിസ് എന്നിവയ്ക്കിടയാക്കുന്നത്. കയ്യിലും മുഖത്തും പത്തുമിനുട്ട് സൂര്യപ്രകാശം എല്‍പിക്കുന്നത് വിറ്റാമിന്‍ ഡി ധാരാളമായി ലഭിക്കാന്‍ സഹായിക്കും.

നെറ്റിയിലെ കുരുക്കള്‍

നെറ്റിയിലെ കുരുക്കള്‍

കരള്‍, ഉദരസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയാണ് നെറ്റിയിലെ കുരുക്കള്‍. ശരീരത്തിലെ വിഷാംശം പുറന്തള്ളാനായി ധാരാളം വെള്ളം കുടിക്കുക. കരളിന് അനുയോജ്യമായ ഇലക്കറികള്‍ പോലുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുകയും, പ്രൊസസ് ചെയ്തവയും കഫീനും ഒഴിവാക്കുകയും ചെയ്യുക.

കണ്ണിനു ചുറ്റും കറുത്ത പാട്

കണ്ണിനു ചുറ്റും കറുത്ത പാട്

സ്ഥിരമായി വിശ്രവും ഉറക്കവും ആവശ്യത്തിന് ഉണ്ടായിട്ടും കണ്‍തടങ്ങളില്‍ കറുപ്പ് നിറമുണ്ടെങ്കില്‍ അത് ഭക്ഷണത്തിലെ പ്രശ്നം മൂലമായിരിക്കാം. ഇത്തരക്കാര്‍ ആഹാരത്തില്‍ നിന്ന് ഗോതമ്പ്, പാലുത്പന്നങ്ങള്‍ എന്നിവ ഒഴിവാക്കണം. ഇത് വഴി കറുപ്പ് നിറം കുറയുന്നത് കാണാനാവും. മറ്റൊരു കാരണം മദ്യമാണ്. മിതമായാണെങ്കിലും സ്ഥിരമായ മദ്യപാനം കണ്‍തടങ്ങളില്‍ കറുത്ത നിറത്തിന് കാരണമാകും.

താടിയുടെ അടിയിലായി മുഖക്കുരു

താടിയുടെ അടിയിലായി മുഖക്കുരു

സീബത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഈസ്ട്രജന്‍ ചര്‍മ്മത്തിന് അനുയോജ്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രായമാകുമ്പോള്‍ ഈസ്ട്രജന്‍റെ അളവ് കുറയുകയും ചര്‍മ്മത്തിന്‍റെ തിളക്കം നഷ്ടമാവുകയും ചെയ്യും. തുടര്‍ന്ന് ഇവ മുഖക്കുരു ഉണ്ടാവാന്‍ കാരണമാകും. ഇവ താടിക്ക് താഴെയായാണ് കാണുന്നത്. ബദാം, കൂണ്‍, മധുരക്കിഴങ്ങ്, മാങ്ങ എന്നിവ വിറ്റാമിന്‍ എ അടങ്ങിയവയാണ്. ഇവ ചര്‍മ്മ കോശങ്ങളുടെ ഉത്പാദനവും ആയുസ്സും സാധാരണതോതിലാക്കും.

നെറ്റിയിലെ ചുളിവ്

നെറ്റിയിലെ ചുളിവ്

കണ്ണുകള്‍ക്കിടയിലെ രേഖ കരള്‍ സമ്മര്‍ദ്ധത്തിലാണ് എന്നാണ് കാണിക്കുന്നത്. പരിസ്ഥിതി പരമോ, വൈകാരികമോ ആയ കാരണങ്ങളോ, അലര്‍ജിയോ ഇതിന് കാരണമാകും. ഇത് മാറാന്‍ വൃത്താകൃതിയില്‍ മൃദുവായി പുരികത്തിന്‍റെ ഭാഗം മസാജ് ചെയ്യുക.

വരണ്ട ചുണ്ട്

വരണ്ട ചുണ്ട്

ശരീരത്തിലെ നിര്‍ജ്ജലീകരണം, വിറ്റാമിന്‍ ബി, ഇരുമ്പ് എന്നിവയുടെ കുറവ് തുടങ്ങിയവ ചുണ്ടുകള്‍ വരളാനിടയാകും. നിങ്ങളുടെ ജിപി പരിശോധിക്കുകയും ധാരാളം വെളളം കുടിക്കുകയും ചെയ്യുക. ബീജഗുണം, ചലനശേഷി വര്‍ദ്ധിപ്പിയ്‌ക്കാം

ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ,

Read more about: health ആരോഗ്യം
English summary

Face The Mirror Of Health

Your face reveals your personality and is a road map of your mind and health. The different parts of your face reveal the status of your health. Let us see how those parts correlate with different organs of the body and their healthiness.
X
Desktop Bottom Promotion