For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മരാശി അറിഞ്ഞ് വ്യായാമം ചെയ്യൂ

By Super
|

ആരോഗ്യകരമായ ജീവിതത്തിന്‌ ശരീരത്തിന്‌ അനുയോജ്യമായ വ്യായാമമുറകള്‍ ശീലമാക്കേണ്ടത്‌ ആവശ്യമാണെന്ന്‌ അറിയാത്തവര്‍ അധികമുണ്ടാവില്ല. നിങ്ങളും അത്തരത്തില്‍ ചിന്തിക്കുന്ന ആളായിരിക്കും, എന്നാല്‍ ഇക്കാര്യം ഒരുവട്ടം കൂടി ആലോചിക്കുക! നിങ്ങളുടെ രാശിക്ക്‌ അനുയോജ്യമായ വ്യായാമമുറകള്‍ തിരഞ്ഞെടുത്തും ആരോഗ്യം സംരക്ഷിക്കാവുന്നതാണ്‌.

നിങ്ങളുടെ ജന്മരാശി ഏതാണ്‌? ഇത്‌ അറിഞ്ഞിരുന്നാല്‍ നിങ്ങള്‍ക്ക്‌ അനുയോജ്യമായ വ്യായാമമുറകള്‍ അനായാസം തിരഞ്ഞെടുക്കാനാകും. ഓരോ രാശിക്കും അനുയോജ്യമായ വ്യായാമമുറകളെ കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കാം.

1. മേടരാശി/ എറീസ്‌ (മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ 20 വരെ):

1. മേടരാശി/ എറീസ്‌ (മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ 20 വരെ):

വ്യായാമം നിങ്ങള്‍ക്ക്‌ നവോന്മേഷം പ്രദാനം ചെയ്യും. അതിനാല്‍ വ്യായാമം പതിവാക്കുക. പേശികള്‍ക്ക്‌ ആകാരവടിവും ബലവും നല്‍കുന്ന വ്യായാമമുറകളാണ്‌ നിങ്ങള്‍ക്ക്‌ അനുയോജ്യം. കാര്‍ഡിയോവാസ്‌കുലാര്‍ വ്യായാമമുറകള്‍ക്ക്‌ പുറമെ ശാരീരികക്ഷമത നല്‍കുന്ന വ്യായാമമായ സൈക്ലിംഗ്‌, വെയിറ്റ്‌ ലിഫ്‌റ്റിംഗ്‌ എന്നിവയും ചെയ്യുക.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: തല, പേശികള്‍, കണ്ണുകള്‍, മുഖം.

2. ഇടവരാശി/ റ്റോറസ്‌ (ഏപ്രില്‍ 21 മുതല്‍ മെയ്‌ 21 വരെ)

2. ഇടവരാശി/ റ്റോറസ്‌ (ഏപ്രില്‍ 21 മുതല്‍ മെയ്‌ 21 വരെ)

ഇടവരാശിക്കാര്‍ ഭക്ഷണപ്രിയന്മാര്‍ ആയിരിക്കും. അതുകൊണ്ട്‌ തന്നെ ഇവര്‍ക്ക്‌ നല്ല തടിയുമുണ്ടാകും. സ്‌ട്രെച്ചിംഗ്‌, സ്‌ട്രെങ്‌തനിംഗ്‌ തുടങ്ങിയ ലളിതമായ വ്യായാമമുറകള്‍ നിങ്ങള്‍ക്ക്‌ ഗുണം ചെയ്യും. ക്രോസ്‌ ട്രെയ്‌നിംഗ്‌, ഡാന്‍സ്‌ പോലുള്ള കഠിനമായ വ്യായാമങ്ങളും പതിവായി ചെയ്യുക.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: കഴുത്ത്‌, തൊണ്ട, ടോണ്‍സിലുകള്‍, സ്വനഗ്രാഹികള്‍ (വോക്കല്‍ കോഡ്‌)

3. മിഥുനരാശി/ ജെമനൈ (മെയ്‌ 22 മുതല്‍ ജൂണ്‍ 21 വരെ)

3. മിഥുനരാശി/ ജെമനൈ (മെയ്‌ 22 മുതല്‍ ജൂണ്‍ 21 വരെ)

മിഥുനരാശിക്കാര്‍ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്‌തുകൊണ്ടിരിക്കുന്നവരായിരിക്കും. എന്നിരുന്നാലും വ്യയാമവുമായി ബന്ധപ്പെട്ട ചിട്ടകള്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്‌. കൂട്ടമായി ചെയ്യാവുന്ന വ്യായമങ്ങള്‍ നിങ്ങള്‍ക്ക്‌ അനുയോജ്യമായിരിക്കും. അതിനാല്‍ എയ്‌റോബിക്‌സ്‌, സുംബ തുടങ്ങിയവ ചെയ്യുക.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: കൈകള്‍, ശ്വാസകോശം, നാഡീവ്യവസ്ഥ

4. കര്‍ക്കിടകരാശി/ കാന്‍സര്‍ (ജൂണ്‍ 22 മുതല്‍ ജൂലൈ 22)

4. കര്‍ക്കിടകരാശി/ കാന്‍സര്‍ (ജൂണ്‍ 22 മുതല്‍ ജൂലൈ 22)

കര്‍ക്കിടകരാശിക്കാര്‍ക്ക്‌ ജലക്രീഡകളില്‍ അതിയായ താത്‌പര്യം ഉണ്ടാകും. അതിനാല്‍ നീന്തല്‍, വാട്ടര്‍ എയ്‌റോബിക്‌സ്‌ തുടങ്ങിയ വ്യായാമങ്ങള്‍ നിങ്ങള്‍ക്ക്‌ അനുയോജ്യമായിരിക്കും. ആരോഗ്യസംരക്ഷണത്തിനും അമിതവണ്ണം കുറയ്‌ക്കുന്നതിനും ഈ വ്യായാമമുറകള്‍ സഹായിക്കും. സൈഡ്‌ ലിഫ്‌റ്റ്‌, പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമമുറകള്‍ എന്നിവയും ചെയ്യാന്‍ ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: വയര്‍, ദഹനേന്ദ്രിയ വ്യവസ്ഥ, നെഞ്ച്‌

5. ചിങ്ങരാശി/ ലിയോ (ജൂലൈ 23 മുതല്‍ ആഗസ്‌റ്റ്‌ 22 വരെ)

5. ചിങ്ങരാശി/ ലിയോ (ജൂലൈ 23 മുതല്‍ ആഗസ്‌റ്റ്‌ 22 വരെ)

ശരീരത്തിലെ രക്തയോട്ടം ശരിയായ രീതിയില്‍ നടക്കാന്‍ ദിവസവും വ്യായാമം ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. അതിനാല്‍ നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം കൂടി ഉള്‍പ്പെടുത്തുക. മുതുക്‌ ഭാഗത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ശരീരത്തിന്റെ പിന്‍ഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്നതിന്‌ അനുയോജ്യമായ വ്യായാമങ്ങള്‍ ചെയ്യുക. കപ്പിള്‍ ഡാന്‍സ്‌, പിലാറ്റീസ്‌ (Pilates) തുടങ്ങിയവ നിങ്ങള്‍ക്ക്‌ ചെയ്യാവുന്നതാണ്‌.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: മുതുക്‌, നട്ടെല്ല്‌, ഹൃദയം

6. കന്നിരാശി/ വര്‍ഗോ (ആഗസ്‌റ്റ്‌ 23 മുതല്‍ സെപ്‌റ്റംബര്‍ 20 വരെ)

6. കന്നിരാശി/ വര്‍ഗോ (ആഗസ്‌റ്റ്‌ 23 മുതല്‍ സെപ്‌റ്റംബര്‍ 20 വരെ)

ആരോഗ്യം സംരക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്‌ കന്നിരാശിക്കാര്‍. എന്നാല്‍ അലസത കാരണം ഇവര്‍ വ്യായാമം ചെയ്യാന്‍ മടിക്കും. ശരീരത്തിന്‌ മൊത്തം ആയാസം ലഭിക്കുന്ന തരത്തിലുള്ള വ്യായാമമാണ്‌ നിങ്ങള്‍ക്ക്‌ അനുയോജ്യം. അതിനാല്‍ ഫുട്‌ബോള്‍ കളി, ഡാന്‍സ്‌ ചെയ്യല്‍, ഓട്ടം എന്നിവ നിങ്ങള്‍ക്ക്‌ ചെയ്യാവുന്നതാണ്‌.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: നാഡീവ്യവസ്ഥ, ദഹനേന്ദ്രിയ വ്യവസ്ഥ, പ്ലീഹ

7. തുലാംരാശി/ ലീബ്ര (സെപ്‌റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 22 വരെ)

7. തുലാംരാശി/ ലീബ്ര (സെപ്‌റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 22 വരെ)

വലിയ ആയാസം അനുഭവപ്പെടാത്ത വ്യായാമമുറകളാണ്‌ നിങ്ങള്‍ക്ക്‌ അനുയോജ്യം. അതുകൊണ്ട്‌ തന്നെ വ്യായാമത്തിന്‌ ശേഷം വലിയ ക്ഷീണം അനുഭവപ്പെടുകയില്ല. ഗോള്‍ഫ്‌, ടേബിള്‍ ടെന്നീസ്‌ എന്നിവ തുലാംരാശിക്കാര്‍ക്ക്‌ ഏര്‍പ്പെടാവുന്ന വ്യായാമങ്ങളാണ്‌. കുറച്ചുകൂടി കഠിനമായ വ്യായാമങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ട്രെഡ്‌മില്ലില്‍ നടക്കുക അല്ലെങ്കില്‍ ജോഗിങിന്‌ പോവുക.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: നടുഭാഗം, നിതംബം , കിഡ്‌നികള്‍

8. വൃശ്ചികരാശി/ സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21 വരെ)

8. വൃശ്ചികരാശി/ സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21 വരെ)

8. വൃശ്ചികരാശി/ സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 മുതല്‍ നവവൃശ്ചികരാശിക്കാര്‍ ഊര്‍ജ്ജസ്വലരായിരിക്കും. അതുകൊണ്ട്‌ കഠിനമായ വ്യായാമമുറകള്‍ തന്നെ ചെയ്യുക. കളരി, കരാട്ടെ മുതലായ ആയോധനകലകള്‍, ദീര്‍ഘദൂര ഓട്ടം എന്നിവ നിങ്ങള്‍ക്ക്‌ അനുയോജ്യമായിരിക്കും. ജിമ്മില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ക്രോസ്‌ ട്രെയിനിംഗ്‌, ഫങ്‌ഷണല്‍ ട്രെയിനിംഗ്‌ എന്നിവ തിരഞ്ഞെടുക്കുക.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: പ്രത്യുത്‌പാദന വ്യവസ്ഥ, വിസര്‍ജ്ജന വ്യവസ്ഥ

ബര്‍ 21 വരെ)

9. ധനുരാശി/ സാഗിറ്റാറിയസ്‌ (നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ)

9. ധനുരാശി/ സാഗിറ്റാറിയസ്‌ (നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ)

ധനുരാശിക്കാര്‍ ആരോഗ്യവാന്മാരും ആരോഗ്യവതികളും ആയിരിക്കുമെന്നാണ്‌ വിശ്വാസം. അതിനാല്‍ ശരീരത്തിന്‌ വഴക്കം നല്‍കുന്ന സ്‌ട്രെച്ചിംഗ്‌ പോലുള്ള വ്യായാമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ദീര്‍ഘദൂര നടത്തം, ഓട്ടം എന്നിവയും ചെയ്യാവുന്നതാണ്‌. ഇതൊന്നും ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ ട്രെഡ്‌മില്ലില്‍ വ്യായാമം ചെയ്യുക. അല്ലെങ്കില്‍ ജിമ്മില്‍ ക്രോസ്‌ ട്രെയ്‌നിംഗ്‌ പരിശീലിക്കുക.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: ഇടുപ്പ്‌, തുടകള്‍, ഇടുപ്പിലെ നാഡികള്‍ (Sciatic Nerve)

10.മകരരാശി/ കാപ്രകോണ്‍ (ഡിസംബര്‍ 22 മുതല്‍ ജനുവരി 19 വരെ)

10.മകരരാശി/ കാപ്രകോണ്‍ (ഡിസംബര്‍ 22 മുതല്‍ ജനുവരി 19 വരെ)

എല്ലുകള്‍ക്കും സന്ധികള്‍ക്കുമാണ്‌ മകരരാശിക്കാര്‍ ശ്രദ്ധ നല്‍കേണ്ടത്‌. അതിനാല്‍ എല്ലുകളും സന്ധികളും ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യുക. വേഗത്തിലുള്ള നടത്തം, ജോഗിങ്‌ എന്നിവ നിങ്ങള്‍ക്ക്‌ അനുയോജ്യമാണ്‌. സൈക്ലിംഗ്‌, സ്‌പോട്ട്‌ ജോഗിങ്‌ എന്നിവയും മകരരാശിക്കാര്‍ വ്യായാമമുറകളില്‍ ഉള്‍പ്പെടുത്തുക. ഇവ ശരീരഭാരം കുറച്ച്‌ ആകാരവടിവും ആരോഗ്യവും പ്രദാനം ചെയ്യും.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: സന്ധികള്‍, കാല്‍മുട്ടുകള്‍, പല്ലുകള്‍

11. കുംഭരാശി/ അക്വാറിസ്‌ (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

11. കുംഭരാശി/ അക്വാറിസ്‌ (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കഠിനമായ വ്യായാമമുറകളാണ്‌ കുംഭരാശിക്കാര്‍ക്ക്‌ അനുയോജ്യം. അതിനാല്‍ ഡാന്‍സിംഗ്‌ പോലുളള വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. ഇത്‌ അമിതവണ്ണത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ മോചനം നല്‍കുകയും നിങ്ങളെ സുന്ദരിയും സുന്ദരനും ആക്കുകയും ചെയ്യും. വെയിറ്റ്‌ ട്രെയിനിംഗ്‌, ദീര്‍ഘദൂര ഓട്ടം എന്നിവയും ചെയ്യാവുന്നതാണ്‌.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: പര്യയന വ്യവസ്ഥ, കാല്‍മുട്ടിന്‌ താഴ്‌ഭാഗം (കാവ്‌സ്‌), കണങ്കാല്‍ (ഷിന്‍സ്‌)

12.മീനരാശി/ പൈസീസ്‌ (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച്‌ 20 വരെ)

12.മീനരാശി/ പൈസീസ്‌ (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച്‌ 20 വരെ)

യോഗയും ശരീരത്തിന്റെ തുലനത സംരക്ഷിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വ്യായാമങ്ങളുമാണ്‌ നിങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യം. നീന്തല്‍ പോലുള്ള ജലക്രീഡകളിലും ഏര്‍പ്പെടുക. ഇത്‌ നിങ്ങളുടെ മൊത്തത്തലിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കും. ധ്യാനം, പിലാറ്റീസ്‌ എന്നിവയും മീനരാശിക്കാര്‍ക്ക്‌ ഗുണകരമാണ്‌.

ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍: പാദം, രോഗപ്രതിരോധ സംവിധാനം

English summary

Exercise According To Zodiac Sign

If you thought exercising for your body type is the only way to good health,think again. Although it is said that one must exercise according to their body type, but working out according to your zodiac sign is also a way to good health.
 
X
Desktop Bottom Promotion