For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായ ആഹാരശീലങ്ങള്‍

By Super
|

വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരുകാര്യം പറയാം. ശരീരഭാരം കുറയ്‌ക്കാന്‍ വ്യായാമത്തേക്കാള്‍ ഫലപ്രദമാണ്‌ ശരിയായ ആഹാരശീലങ്ങള്‍! ആരോഗ്യകരമായ ഭക്ഷണശീലം വളരെ അനായാസം പിന്തുടരാവുന്നതേയുള്ളൂ.

അതിന്‌ നിങ്ങള്‍ ചെയ്യേണ്ടത്‌ ചെറിയ ചില കാര്യങ്ങള്‍ മാത്രമാണ്‌.

വിശപ്പിന്‌ മുമ്പ്‌ കഴിക്കുക

വിശപ്പിന്‌ മുമ്പ്‌ കഴിക്കുക

വിശപ്പ്‌ തുടങ്ങും മുമ്പ്‌ കഴിക്കുക. അമിതമായി ആഹാരം കഴിക്കുന്നത്‌ ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. പാനീയങ്ങളുടെ കാര്യത്തിലും ഇത്‌ പ്രധാനമാണ്‌. ആഹാരത്തിന്‌ മുമ്പ്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുക. പിന്നെ അധികം വിശപ്പ്‌ തോന്നുകയില്ല.

കുറേശ്ശേ കഴിക്കുക

കുറേശ്ശേ കഴിക്കുക

കഴിക്കുന്നതിന്‌ മുമ്പ്‌ ആഹാരം നന്നായി ചവച്ചരയ്‌ക്കുക. വലിച്ചുവാരി കഴിയ്‌ക്കാതെ സാവധാനം കഴിച്ചാല്‍ ആവശ്യത്തിനുള്ള ആഹാരം മാത്രമേ നിങ്ങളുടെ വയറിലെത്തൂ. അമിതമായി കഴിക്കുന്നത്‌ മൂലമുള്ള പ്രശ്‌നങ്ങള്‍ ഇതോടെ ഇല്ലാതാകും.

ആവശ്യത്തിന്‌ കഴിക്കുക

ആവശ്യത്തിന്‌ കഴിക്കുക

ശരീരത്തിന്‌ എത്ര ആഹാരം ആവശ്യമുണ്ടോ അത്രമാത്രം കഴിക്കുക. കാരണം നിങ്ങളുടെ മനസ്സ്‌ എപ്പോഴും കൂടുതല്‍ വേണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കും.

മധുരപാനീയങ്ങള്‍ വേണ്ട

മധുരപാനീയങ്ങള്‍ വേണ്ട

സോഡ, ഗ്യാസ്‌ നിറച്ച പാനീയങ്ങള്‍ എന്നിവ നിങ്ങളുടെ ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ്‌ (കലോറി) വര്‍ദ്ധിപ്പിക്കും. പഴങ്ങളുടെ ജ്യൂസുകള്‍ പോലും എപ്പോഴും കുടിക്കരുത്‌, പകരം വെള്ളം ശീലമാക്കുക.

പ്രാതല്‍ അതിരാവിലെ

പ്രാതല്‍ അതിരാവിലെ

പ്രാതല്‍ രാവിലെ കഴിക്കുന്നതിലൂടെ ശരീരത്തെ നേരത്തേ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കും. എന്ത്‌ തന്നെയായാലും പ്രാതല്‍ ഒഴിവാക്കരുത്‌. ഒരു ദിവസത്തെ ഏറ്റവും പ്രധാന ആഹാരമാണ്‌ പ്രാതല്‍, ആരോഗ്യകരമായ ജീവിതവും പ്രാതലും തമ്മില്‍ വലിയ ബന്ധമുണ്ട്‌. പ്രാതല്‍ ഒഴിവാക്കിയാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ അത്‌ ദോഷകരമായി ബാധിക്കും. മാത്രമല്ല ഇത്‌ പൊണ്ണത്തടിയിലേക്ക്‌ നയിക്കുകയും ചെയ്യും.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

ശരീരത്തിന്‌ ആവശ്യമുള്ള എല്ലാ വിറ്റാമിനുകളും ധാതുലവണങ്ങളും ആഹാരത്തിലൂടെ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക. കാല്‍സ്യം, മെഗ്നീഷ്യം, അയണ്‍, സിങ്ക്‌, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവയുടെ കലവറയായ പച്ചിലക്കറികള്‍ ശ്വസനവ്യവസ്ഥയെയും രക്തത്തെയും ശക്തിപ്പെടുത്തും. പച്ചച്ചീര (ലെറ്റിയൂസ്‌), ക്യാബേജ്‌ (കേല്‍), കടുക്‌, ബ്രോക്കോളി, ചൈനീസ്‌ ക്യാബേജ്‌ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

മീന്‍ കഴിക്കുക

മീന്‍ കഴിക്കുക

ആഴ്‌ചയില്‍ രണ്ട്‌ ദിവസമെങ്കിലും മീന്‍ കഴിക്കുക. ഇതില്‍ നെയ്യുള്ള മീനുകളും ഉള്‍പ്പെടുത്തുക. അപ്പപ്പോള്‍ ലഭിക്കുന്ന മീനുകള്‍, ശീതീകരിച്ച മീനുകള്‍, ടിന്നിലടച്ച മീനുകള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്‌. എന്നാല്‍ ടിന്നിലടച്ച മീനുകളിലും ഉണക്കിയ മീനുകളിലും ഉപ്പിന്റെ അംശം കൂടുതലായിരിക്കും.

ചിക്കന്‍ നല്ലതല്ല

ചിക്കന്‍ നല്ലതല്ല

കോഴിയിറച്ചി ആരോഗ്യത്തിന്‌ അത്ര നല്ലതല്ലെന്ന കാര്യം ഓര്‍മ്മിക്കുക. വൈറ്റ്‌ ബ്രെഡും പൊരിച്ച കോഴിയിറച്ചിയും ചേര്‍ത്ത്‌ ഉണ്ടാക്കുന്ന സാന്‍ഡ്‌വിച്ചുകളില്‍ കൊഴുപ്പ്‌ ധാരാളം അടങ്ങിയിരിക്കും. ചിക്കന്‍ ഉപേക്ഷിക്കാന്‍ മനസ്സില്ലാത്തവര്‍ ഗ്രില്‍ഡ്‌ ചിക്കന്‍ തിരഞ്ഞെടുക്കുക.

പൂരിതകൊഴുപ്പ്‌ കുറയ്‌ക്കുക

പൂരിതകൊഴുപ്പ്‌ കുറയ്‌ക്കുക

പൂരിതകൊഴുപ്പ്‌ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങള്‍ കുറയ്‌ക്കുക.

മധുരവും വേണ്ട

മധുരവും വേണ്ട

പഞ്ചസാര, ഉപ്പ്‌, വൈറ്റ്‌ ഫ്‌ളോര്‍ എന്നിവയുടെ അളവും ആഹാരത്തില്‍ കുറയ്‌ക്കുക. ഇവ മൂന്നും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇവയുടെ ഉപയോഗം എത്രത്തോളം കുറയ്‌ക്കാന്‍ കഴിയുമോ അത്രത്തോളം നല്ലത്‌. സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

Read more about: food health
English summary

Essential Tips For Healthy Eating

Believe it or not, can help the health plan effective eating lose weight more than exercise. And the best part about this is that eating healthy is not difficult. All you have to do is follow some simple rules to enjoy the benefits of healthy eating, including.
X
Desktop Bottom Promotion