For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലം ആസ്വാദ്യമാക്കാന്‍ ആയുര്‍വേദം

By Super
|

ഇന്ത്യയില്‍ മഴക്കാലം ഉത്സവം പോലെയാണ്‌. കഠിനമായ ചൂടിന്‌ ശേഷം എത്തുന്ന മഴയ്‌ക്കായി എല്ലാവരും ഒരു പോലെ കാത്തിരിക്കും. ആദ്യ മഴയില്‍ ആളുകള്‍ നൃത്തം ചവിട്ടിയും മറ്റും ആഹ്ലാദം പ്രകടിപ്പിക്കുന്നത്‌ കാണാം. എന്നാല്‍, മഴക്കാലം പലതരം രോഗങ്ങളുടെയും അണുബാധയുടെയും ആരോഗ്യ പ്രശ്‌നങ്ങളുടെയും കാലം കൂടിയാണ്‌.

താപനിലയില്‍ പെട്ടന്നുണ്ടാകുന്ന മാറ്റം മൂലം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുകയും വിവിധ രോഗങ്ങള്‍ ബാധിക്കാന്‍ കാരണമാവുകയും ചെയ്യും.

ആര്‍വേദത്തില്‍ പറയുന്നത്‌ മഴക്കാലം പിത്ത ദോഷം ഉയരുന്ന സമയം കൂടിയാണന്നാണ്‌. ശാരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ദഹനം, ജ്വലനം എന്നിവയ്‌ക്കുള്ള ഊര്‍ജ്ജം നല്‍കുന്നതും നിയന്ത്രിക്കുന്നത്‌ പിത്തമാണ്‌. ഈ കാലയളവില്‍ ദഹനം വളരെ ദുര്‍ബലമായിരക്കും. പിത്ത ദോഷം മൂലമുള്ള രോഗങ്ങളായ പുളിച്ച്‌ തികട്ടല്‍, ദഹനക്കേട്‌, ചര്‍മ്മരോഗങ്ങള്‍, മുടി കൊഴിച്ചില്‍ , അണുബാധ എന്നിവ ഈ കാലയളവില്‍ പതിവാണ്‌.

<strong>ആയുര്‍വേദത്തിലെ സ്തനാരോഗ്യ രഹസ്യങ്ങള്‍ </strong>ആയുര്‍വേദത്തിലെ സ്തനാരോഗ്യ രഹസ്യങ്ങള്‍

അന്തരീക്ഷത്തിലെ ഈര്‍പ്പം ഉയര്‍ന്നിരിക്കുന്ന ഈ കാലയളവ്‌ പ്രധാന ദ്രവമായ ഓജസ്‌ കുറയുന്നതിന്‌ കാരണമാകും. അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ്‌ കുറയുന്നത്‌ മൂലം ശ്വാസതടസ്സവും തളര്‍ച്ചയും അനുഭവപ്പെടുക പതിവാണ്‌.

മഴക്കാലം ആരോഗ്യത്തോടെ ആസ്വാദ്യമാക്കുന്നതിന്‌ ചില എളുപ്പ വഴികളിതാ,

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

കട്ടിയുള്ളതും ചൂടുള്ളതും പുളിപ്പുള്ളതും(അച്ചാര്‍,ചട്‌നി,തൈര്‌ ) ഉപ്പ്‌ കൂടിയതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക. വെള്ളം പിടിച്ചു നിര്‍ത്തുന്നതിനാലും, ദഹനക്കേട്‌, പുളിച്ച്‌ തികട്ടല്‍ തുടങ്ങിയവയ്‌ക്ക്‌ കാരണം ആകും എന്നതിനാലുമാണിത്‌. നന്നായി പൊരിച്ച ആഹാരങ്ങളും ജങ്ക്‌ ഫുഡ്‌, മാംസം എന്നിവയും ഒഴിവാക്കുക.സാലഡുകളും ഇല ആഹാരങ്ങളും കഴിക്കുന്നത്‌ ഒഴിവാക്കുക.

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

ദഹിക്കാന്‍ എളുപ്പമുള്ള കട്ടി കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കുക. ആവിയില്‍ വേവിച്ച പച്ചക്കറികള്‍, മത്തങ്ങ, ആവി കയറ്റിയ സാലഡ്‌, പഴങ്ങള്‍, ചെറുപയര്‍, ചോളം,കടല മാവ്‌, ഓട്‌സ്‌ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

നെയ്യ്‌, ഒലീവ്‌ ഓയില്‍, കോണ്‍ ഓയില്‍, സൂര്യകാന്തി എണ്ണ തുടങ്ങിയ കട്ടി കുറഞ്ഞ എണ്ണകള്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുക. കട്ടി കൂടിയ കടുകെണ്ണ, വെണ്ണ, നിലക്കടല എണ്ണ തുടങ്ങിയവയും ചൂട്‌ നല്‍കുന്ന എണ്ണകളും ഒഴിവാക്കുക.

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

ഓട്ടം, സൈക്ലിങ്‌ പോലുള്ള കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഇത്‌ പിത്ത (ചൂട്‌) ദോഷം കൂട്ടും. യോഗ, നടത്തം, നീന്തല്‍, സ്‌ട്രെച്ചിങ്‌ എന്നിവ നല്ലതാണ്‌.

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

പുറത്തു നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തിയും ശുചിത്വവും ഉള്ളിടത്തു നിന്നു മാത്രം കഴിക്കുക. നിരത്തിലും മറ്റും തുറന്നു വച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കരുത്‌.

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ നന്നായി കഴുകുക.

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

കയ്‌പ്പ്‌ രസം പിത്തത്തെ സമതുലിതമാക്കും അതുകൊണ്ട്‌ കയ്‌പ്പയ്‌ക്ക പോലുള്ള പച്ചക്കറികളും വേപ്പ്‌, ഉലുവ മഞ്ഞള്‍ തുടങ്ങിയ കയ്‌പ്പുള്ള ഔഷധങ്ങളും അണുബാധയെ പ്രതിരോധിക്കാന്‍ കഴിക്കുക.

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

മഴക്കാലത്ത്‌ ആരോഗ്യത്തോടിരിക്കുന്നതിന്‌ ആഴ്‌ചയില്‍ രണ്ട്‌ ്‌പ്രാവശ്യമെങ്കിലും ശരീരത്ത്‌ എള്ളെണ്ണ തേച്ച്‌ മസ്സാജ്‌ ചെയ്യുന്നത്‌ നല്ലതാണ്‌. ചിലര്‍ക്ക്‌ എള്ളെണ്ണ ചൂട്‌ നല്‍കും അവര്‍ക്ക്‌ വെളിച്ചെണ്ണ ഉപയോഗിക്കാം.

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

ദേഷ്യം, അസൂയ, അഹങ്കാരം തുടങ്ങിയ ചൂടന്‍ വികാരങ്ങള്‍ ഒഴിവാക്കുക. ഇത്‌ പിത്തം ഉയര്‍ത്താന്‍ കാരണമാകും. ഇത്‌ കരപ്പന്‍, നെഞ്ചെരിച്ചില്‍, മൂത്ര നാളിയില്‍ അണുബാധ തുടങ്ങിയവയ്‌ക്ക്‌ വഴി തെളിയിക്കും.

English summary

Enjoy Monsoon The Ayurvedic Way

Monsoon, the rainy season, in India is like a festival. Due to sudden change in temperature, the immunity of our body becomes low and makes us susceptible to many diseases.&#13;
X
Desktop Bottom Promotion