For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏകപാദ ഉത്താനാസന- ദഹനത്തിനും ആകാരവടിവിനും

By Super
|

ഒരുകാല്‍ ഉയര്‍ത്തിവച്ച്‌ ചെയ്യുന്ന ആസനമാണിത്‌. തുടകളിലെയും അടിവയറിലെയും പേശികളുടെ ആരോഗ്യത്തിന്‌ ഈ ആസനം വളരെ നല്ലതാണ്‌. ആസ്‌തമ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ഇത്‌ വളരെ ഫലപ്രദമാണ്‌.

ഏകപാദ ഉത്താനാസനം ശ്വസനവ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുകയും അതുവഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്‌സിജന്‍ എത്തിക്കുകയും ചെയ്യും. ഇടുപ്പിലെ പേശികളുടെയും മറ്റും വഴക്കം മെച്ചപ്പെടുത്താനും ഈ ആസനം ഉത്തമമാണ്‌.

ശരിയായ രീതിയില്‍ ചെയ്‌താല്‍ ഏകപാദ ഉത്താനാസനം ദഹനം വര്‍ദ്ധിപ്പിക്കും. മാത്രമല്ല മികച്ച ലൈംഗികാരോഗ്യവും പ്രദാനം ചെയ്യും. ആര്‍ത്തവക്രമക്കേടുകളുള്ള സ്‌ത്രീകള്‍ ഈ ആസനം പതിവായി ചെയ്‌താല്‍ അത്തരം പ്രശ്‌നങ്ങളില്‍ നിന്ന്‌ മോചനം ലഭിക്കും.

Yoga

ആസനം ചെയ്യേണ്ട വിധം:

1. കൈകള്‍ ശരീരത്തോട്‌ ചേര്‍ത്തുവച്ച്‌ കാലുകള്‍ നിവര്‍ത്തി തറയില്‍ മലര്‍ന്ന്‌ കിടക്കുക.

2. ശരീരം പൂര്‍ണ്ണമായും വിശ്രമാവസ്ഥയിലേക്ക്‌ കൊണ്ടുവരുക.

3. വലതുകാല്‍ നിവര്‍ത്തി വിരലുകള്‍ മുന്നോട്ട്‌ മടക്കി കാലിലെ മുഴുവന്‍ പേശികളും മുറുക്കുക.

4. വായു അകത്തേക്ക്‌ എടുത്ത്‌ കാല്‍ ഉയര്‍ത്തി ശരീരത്തിന്‌ ലംബമായി കൊണ്ടുവരുക. കാല്‍ പെട്ടെന്ന്‌ ഉയര്‍ത്തരുത്‌. ഇതുമൂലം നട്ടെല്ലിന്‌ പരുക്കേല്‍ക്കാം.

5. ശ്വാസം പിടിച്ച്‌ ആറ്‌ സെക്കന്റ്‌ നേരം കാല്‍ ഇങ്ങനെ തന്നെ വയ്‌ക്കുക.
6. ശ്വാസം പുറത്തേക്ക്‌ വിട്ട്‌ സാവധാനം കാല്‍ താഴ്‌ത്തി പൂര്‍വ്വസ്ഥിതിയിലാക്കുക. ആറുതവണ ശ്വാസോച്ഛ്വാസം നടത്തിയതിന്‌ ശേഷം ഇടതുകാല്‍ കൊണ്ട്‌ ഇതേ രീതിയില്‍ ചെയ്യുക.

English summary

Ekapada Uttanasana For Digestion

Ekapada uttanasana also known as the one-leg-raised yoga pose, is one of the best asanas to help tone the muscles of your abdomen and upper thighs.
X
Desktop Bottom Promotion