For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപി സ്വാഭാവികമായി കുറയ്‌ക്കാം

By Archana V
|

ബിപി അഥവ രക്ത സമ്മര്‍ദ്ദം ശരീരത്തിലൂടെ ക്രമാനുഗതമായി രക്തം ഒഴുകുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദമാണ്‌. ഇത്‌ ചിലപ്പോള്‍ സാധാരണ സമ്മര്‍ദ്ദത്തേക്കാള്‍ കുറയാം അല്ലെങ്കില്‍ കൂടാം. ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ രക്ത സമ്മര്‍ദ്ദത്തിന്‌ വളരെ വലിയ പങ്കാണുള്ളത്‌. അതിനാല്‍ രക്തസമ്മര്‍ദ്ദം അമിതമായി കുറയുന്നതും കൂടുന്നതും വളരെ ദോഷകരമായിട്ടാണ്‌ ശരീരത്തെ ബാധിക്കുക.

താഴ്‌ന്ന രക്ത സമ്മര്‍ദ്ദം തലചുറ്റല്‍, ഛര്‍ദ്ദി, സ്‌തംഭനം എന്നിവയ്‌ക്കെല്ലാം കാരണമാകാം. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം അമിതമായ ഉത്‌കണ്‌ഠ, സമ്മര്‍ദ്ദം , അധിക രക്ത സമ്മര്‍ദ്ദം, ഹൃദയ സ്‌തംഭനം എന്നിവയ്‌ക്ക്‌ കാരണമാകുന്നു. അതിനാല്‍ രക്തസമ്മര്‍ദ്ദത്തെ വളരെ കരുതലോടെ വേണം കാണാന്‍.സ്ഥിരമായി രക്തസമ്മര്‍ദ്ദം കണക്കാക്കേണ്ടത്‌ ആവശ്യമാണ്‌.

ഉയര്‍ന്ന ബിപിയാണ്‌ താഴ്‌ന്ന ബിപിയേക്കാള്‍ അപകടകരം. വളരെ അധികം പേരില്‍ കാണപ്പെടുന്ന

ഉയര്‍ന്ന ബിപി ചിലപ്പോള്‍ മരണകാരണം വരെ ആകാറുണ്ട്‌. അളുകളുടെ സമ്മര്‍ദ്ദവും ആയാസവും കൂടുന്നതാണ്‌ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‌ പ്രധാന കാരണം.

രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന്‌ വിവധ മരുന്നുകള്‍ ലഭ്യമാണ്‌. ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തില്‍ മാറ്റം വരുത്താന്‍ ഈ മരുന്നുകള്‍ക്ക്‌ കഴിയും, പക്ഷെ ഇവ സ്ഥിരമായി കഴിക്കണം. ഇതില്‍ മാറ്റം വരുന്നത്‌ ദോഷകരമായി ബാധിക്കും.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ക്ക്‌ വീട്ടു മരുന്നുകള്‍ വളരെ ഫലപ്രദമാണ്‌. ഇവ വളരെ സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവയുമാണ്‌.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന പ്രതിവിധികള്‍

1. സ്ഥിരമായി വ്യായാമം ചെയ്യുക

1. സ്ഥിരമായി വ്യായാമം ചെയ്യുക

വ്യായാമം ശരീരത്തിലെ സമ്മര്‍ദ്ദവും ആയാസവും കുറയ്‌ക്കും. നന്നായി ഇരിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന ഹോര്‍മോണുകള്‍ വ്യയാമത്തിലൂടെ ഉത്‌പാദിപ്പിക്കപ്പെടും. ഇത്‌ മാനസിക പിരിമുറക്കം കുറയ്‌ക്കാന്‍ സഹായിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ ശരീര ഭാരം നിയന്ത്രിക്കാന്‍ കഴിയും. ഭാരം കൂടുന്നതും രക്തസമ്മര്‍ദ്ദത്തിന്‌ കാരണമാകാറുണ്ട്‌. അതിനാല്‍, സ്ഥിരമായി വ്യായാമം ചെയ്യുന്നത്‌ ബിപി കുറയ്‌ക്കാന്‍ വളരെ ഗുണകരമാണ്‌.

2. ആരോഗ്യദായകമായ ഭക്ഷണക്രമം

2. ആരോഗ്യദായകമായ ഭക്ഷണക്രമം

കൊഴുപ്പും കൊളസ്‌ട്രോളും കൂടിയ ആഹാരങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്ന ഘടകങ്ങളാണ്‌. രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. രക്തസമ്മര്‍ദ്ദം 2-5 എംഎം (മെര്‍ക്കുറി) വരെ താഴ്‌ത്താന്‍ സഹായിക്കുന്ന പഴങ്ങള്‍, സമ്പൂര്‍ണ്ണ ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ നിരവധി ഉണ്ട്‌. ഇവ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നല്ല ആഹാര ക്രമത്തിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയും.

3.മദ്യവും പുവലിയും കുറയ്‌ക്കുക

3.മദ്യവും പുവലിയും കുറയ്‌ക്കുക

മദ്യം, പുകയില, സിഗരറ്റ്‌ എന്നിവയുടെ അമിതമായ ഉപയോഗം കുറയ്‌ക്കുക. മദ്യം പരിമിതമായി അളവില്‍ കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം താഴാന്‍ കാരണമാകും. എന്നാല്‍, സ്ഥിരമായി മദ്യം കഴിക്കുന്നത്‌ ആരോഗ്യത്തെ വളരെ അപകടകരമായി ബാധിക്കും. അമിതമായി മദ്യം കഴിക്കുന്നതിലൂടെ ദിവസം രക്തസമ്മര്‍ദ്ദം 5-10 എംഎം വരെ ഉയരും. സിഗരറ്റും പുകയിലയും ഉപയോഗിക്കുമ്പോഴും സമാനമാണ്‌ ഫലം. ശരീരത്തിലെ കഫീന്റെ അളവും രക്തസമ്മര്‍ദ്ദത്തെ ബാധിക്കും.

4. ഉപ്പ്‌ കുറയ്‌ക്കുക

4. ഉപ്പ്‌ കുറയ്‌ക്കുക

ഉപ്പില്‍ സോഡിയം അടങ്ങിയിട്ടുണ്ട്‌. സോഡിയം രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. ഉപ്പിലൂടെയാണ്‌ ശരീരത്തില്‍ സോഡിയും ഏറെയും എത്തുന്നത്‌. അതിനാല്‍ ദിവസം 5 ഗ്രാമില്‍ കൂടുതല്‍ ഉപ്പ്‌ കഴിക്കാതിരിക്കുക. അതുപോലെ സോഡിയം അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.

5. ബിപി സ്ഥിരമായി പരിശോധിക്കുക

5. ബിപി സ്ഥിരമായി പരിശോധിക്കുക

രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങളെ ലഘുവായി എടുക്കരുത്‌. സ്ഥിരമായി പരിശോധന നടത്തി രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഇല്ല എന്ന്‌ ഉറപ്പ്‌ വരുത്തണം. വലിയ വ്യത്യാസങ്ങള്‍ കാണുകയാണെങ്കില്‍ പെട്ടന്ന്‌ തന്നെ ചികിത്സ തേടണം. സ്ഥിരമായി പരിശോധിക്കുന്നതിലൂടെ മരുന്നുകള്‍ എത്ര ഫലപ്രദമാകുന്നുണ്ടെന്ന്‌ അറിയാനും കഴിയും.

രക്തസമ്മര്‍ദ്ദം സ്വാഭാവികമായി കുറയ്‌ക്കുന്നതിന്‌ മുകളില്‍ പറഞ്ഞ പ്രതിവിധികള്‍ക്ക്‌ പുറമെ എപ്പോഴും സന്തോഷമായിരിക്കാനും സ്വയം സമ്മര്‍ദ്ദത്തിലാവാതിരിക്കാനും ശ്രമിക്കുക.

English summary

effective ways to lower bp naturally

BP or blood pressure is the pressure with which the systematic circulation of blood happens in our body.
Story first published: Friday, January 3, 2014, 16:58 [IST]
X
Desktop Bottom Promotion