For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്‌ച ശക്തി കൂട്ടാനുള്ള വീട്ടു മരുന്നുകള്‍

By Super
|

കണ്ണടകളില്‍ നിന്നും രക്ഷ നേടാന്‍ ശ്രമിച്ചിട്ട്‌ നടക്കാതിരിക്കുകയാണോ? കാഴ്‌ച പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഈ പ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കാന്‍ കഴിയില്ല എന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി. താഴെ പറയുന്ന വീട്ടു മരുന്നുകള്‍ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം പരമാവധി തിരികെ തരാന്‍ സഹായിക്കും. സാധ്യമാകുന്നതിലും വേഗത്തില്‍ തന്നെ.

താഴെപറയുന്നവ സാധാരണവും ഫലപ്രദവുമാണ്‌. ഇവ കാഴ്‌ച ശക്തി ക്രമേണ മെച്ചപ്പെടുത്തും.

 ഉണങ്ങിയ പഴങ്ങള്‍ കഴിക്കുക

ഉണങ്ങിയ പഴങ്ങള്‍ കഴിക്കുക

6-10 ബദാം, 15 ഉണക്ക മുന്തിരി എന്നിവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുക. അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ ഇവ കഴിക്കുക. ഇവയില്‍ ധാരാളം അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ഫൈബറും ദഹന പ്രക്രിയ വേഗത്തിലാക്കുകയും ശരീരത്തെ വിഷവിമുക്തമാക്കുകയും ചെയ്യും. അങ്ങനെ കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

പഞ്ചസാര- മല്ലി ഐ ഡ്രോപ്‌

പഞ്ചസാര- മല്ലി ഐ ഡ്രോപ്‌

ഒരു ഭാഗം പഞ്ചസാരയ്‌ക്ക്‌ മൂന്ന്‌ ഭാഗം മല്ലി എന്ന രീതിയില്‍ എടുത്ത്‌ അരച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കുക. ഈ മിശ്രിതം വെള്ളത്തിലിട്ട്‌ ചൂടാക്കി ഒരു മണിക്കൂര്‍ അടച്ച്‌ വയ്‌ക്കുക. വൃത്തിയുള്ള കോട്ടണ്‍ തുണികൊണ്ട്‌ ഈ ലായിനി അരിച്ചെടുക്കുക. ഐ ഡ്രോപ്‌ ആയിട്ട്‌ ഇത്‌ ഉപയോഗിക്കാം.

കാരറ്റ്‌- നെല്ലിക്ക

കാരറ്റ്‌- നെല്ലിക്ക

ഒരു കപ്പ്‌ കാരറ്റ്‌,നെല്ലിക്ക ജ്യൂസ്‌ വെറും വയറ്റില്‍ കുടിക്കുക. കാരറ്റിലും നെല്ലിക്കയിലും ധാരാളം വിറ്റാമിന്‍ എയും ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിട്ടുണ്ട്‌.

ചെമ്പ്‌ പാത്രത്തിലെ വെള്ളം കുടിക്കുക

ചെമ്പ്‌ പാത്രത്തിലെ വെള്ളം കുടിക്കുക

രാത്രി മുഴുവന്‍ ചെമ്പ്‌ പാത്രത്തില്‍ സൂക്ഷിച്ച വെള്ളം അടുത്ത ദിവസം രാവിലെ കുടിക്കുക. കണ്ണിനും മറ്റ്‌ അവയവങ്ങള്‍ക്കും ബാധിക്കുന്ന പലതരം രോഗങ്ങള്‍ക്ക്‌ ചെമ്പ്‌ പരിഹാരം നല്‍കും.

തേനിനൊപ്പം ബാദാം

തേനിനൊപ്പം ബാദാം

ബദാം ചൂട്‌ വെള്ളത്തില്‍ മുക്കി വയ്‌ക്കുക. . ഈ ബദാം തൊലികളഞ്ഞ്‌ ഒരു ടേബിള്‍ ശുദ്ധമായ തേനില്‍ ചേര്‍ത്ത്‌ എല്ലാ ദിവസവും കഴിക്കുന്നത്‌ കാഴ്‌ച ശക്തിക്ക്‌ നല്ലതാണ്‌.

കുരുമുളകും തേനും

കുരുമുളകും തേനും

കാഴ്‌ച ശക്തി കുറവ്‌ പരിഹരിക്കാനുള്ള നല്ല മരുന്നുകളില്‍ ഒന്നാണ്‌ തേനും കുരുമുളകും ചേര്‍ത്തുള്ള മിശ്രിതം.

മഡ്‌ പാക്‌

മഡ്‌ പാക്‌

കണ്ണുകളുടെ ആയാസം കുറയ്‌ക്കുന്നതിനും പുതുജീവന്‍ നല്‍കുന്നതിനും കണ്‍പോളകളില്‍ മഡ്‌ പാക്‌ ഇടുന്നത്‌ നല്ലതാണ്‌. ഞരമ്പുകളുടെ ആയാസം കുറയ്‌ക്കാനും സമ്മര്‍ദ്ദം കുറയ്‌ക്കാനും ഇത്‌ സഹായിക്കും.

ചീര, അയമോദകം

ചീര, അയമോദകം

ചീരയും അയമോദകവും ഉപയോഗിച്ച്‌ ഗ്രീന്‍ സ്‌മൂത്തി ഉണ്ടാക്കി എല്ലാ ദിവസവും കുടിക്കുക. ചീരയില്‍ ധാരാളം കരോറ്റിനോയ്‌ഡും അയമോദകത്തില്‍ ധാരാളം വിറ്റാമിന്‍ ബി , സി എന്നിവയും അടങ്ങിയിട്ടുണ്ട്‌. കണ്ണിന്റെ കാഴ്‌ച കുറയുന്നത്‌ തടയാന്‍ ഇവ സഹായിക്കും.

വൈല്‍ഡ്‌ റോസ്‌ ടീ

വൈല്‍ഡ്‌ റോസ്‌ ടീ

എല്ലാ ദിവസവും ഒരു കപ്പ്‌ വൈല്‍ഡ്‌ റോസ്‌ ടീ കുടിക്കുക. ഇതില്‍ ധാരാളം വിറ്റാമിന്‍ ബി1,ബി2, സി ,പി ,കെ, ഇ , എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. കൂടാതെ ഇരുമ്പ്‌, കാത്സ്യം, സോഡിയം, മാംഗനീസ്‌, ഓര്‍ഗാനിക്‌ ആസിഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്‌. ഈ വിറ്റാമിനുകള്‍ കണ്ണിന്റെ ഇലാസ്‌തികത നിലനിര്‍ത്തും.

തേനും ഏലക്കയും

തേനും ഏലക്കയും

ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍ കുറച്ച്‌ ഏലയ്‌ക്കയുമായി ചേര്‍ത്തിളക്കി കഴിക്കുന്നത്‌ കണ്ണിന്‌ ഗുണം ചെയ്യും.

ആഹാരക്രമം

ആഹാരക്രമം

കണ്ണിന്റെ ആരോഗ്യം വിറ്റാമിന്‍ എ, സി, ബയോഫ്‌ളവനോയിഡ്‌, കരോറ്റെനോയിഡ്‌ , ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങി പലതരം പോഷകങ്ങളെ ആശ്രയിച്ചാണ്‌. ഇത്തരം പോഷകങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ കാഴ്‌ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.

ചീര, മധുര കിഴങ്ങ്‌, കാബേജ്‌, മുള്ളങ്കി, കടുക്‌ ചെടി, എന്നിവയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്‌. കാഴ്‌ച മെച്ചപ്പെടാനും കണ്ണുകളെ അള്‍ട്രാവയലറ്റ്‌ രശ്‌മികളില്‍ നിന്നും സംരക്ഷിക്കാനും ഇവ സഹായിക്കും. വിറ്റാമിന്‍ എ തിമിരം, കണ്ണ്‌ വരള്‍ച്ച എന്നിവയെ പ്രതിരോധിക്കുകയും കണ്ണുകളെ ബാക്ടീരിയ , വൈറസ്‌ ബധകളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.

കാരറ്റ്‌ പോലുള്ളവ നിശാന്ധതയെ പ്രതിരോധിക്കുകയും കോര്‍ണിയയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. ബ്ലൂബെറി കാഴ്‌ച ശക്തി മെച്ചപ്പെടുത്തുകയും കണ്ണിലേക്ക്‌ രക്തം എത്തിക്കുന്ന രക്ത ധമനികളെ ബലപ്പെടുത്തുകയും ചെയ്യും.

മുളകുകളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കണ്ണിന്റെ മൊത്തം ആരോഗ്യം നിലനിര്‍ത്താന്‍ വളരെ ആവശ്യമാണ്‌.

ആരോഗ്യ സംരക്ഷണം

ആരോഗ്യ സംരക്ഷണം

കാഴ്‌ച ശക്തിയും കണ്ണിന്റെ ആരോഗ്യവും സംരക്ഷിക്കുന്നതിന്‌ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ടെലിവിഷന്‍സ്‌ക്രീനിന്റെയും കമ്പ്യൂട്ടര്‍ മോണിട്ടറിന്റെയും തൊട്ടടുത്തിരുന്ന്‌ നോക്കരുത്‌.

കാഴ്‌ചശക്തി

കാഴ്‌ചശക്തി

കഠിനമായ സൂര്യപ്രകാശം, പുക, പൊടി, ശക്തമായ കാറ്റ്‌ എന്നിവ കണ്ണിലേക്ക്‌ നേരിട്ടടിക്കാതെ നോക്കുക. സൂര്യപ്രകാശം കണ്ണിലടിക്കുന്നത്‌ ഒഴിവാക്കാന്‍ സണ്‍ഗ്ലാസ്സ്‌ ധരിക്കുക.

സ്വിമ്മിങ്‌ പൂളിലെ ക്ലോറിന്‍ വെള്ളത്തില്‍ നിന്നും കടലിലെ അവശിഷ്ടങ്ങളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ നീന്തല്‍ കണ്ണട ധരിക്കുക.

കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ നല്ല വെളിച്ചമുള്ള സ്ഥലത്തിരുന്ന്‌ വായിക്കുകയും ജോലി എടുക്കുകയും ചെയ്യുക.

ഇടയ്‌ക്കിടെ ദൂരേയ്‌ക്ക്‌ നോക്കുകയും കണ്ണിന്‌ വിശ്രമം നല്‍കുകയും ചെയ്യുക.

കണ്ണടച്ച്‌ കണ്‍ തടങ്ങളില്‍ തലോടുന്നത്‌ പോലെയുള്ള വ്യായാമങ്ങള്‍ ചെയ്യുക.

തണുത്ത റോസ്‌ വാട്ടറില്‍ പഞ്ഞി മുക്കി കണ്‍പോളകളില്‍ 5-10 മിനുട്ട്‌ വയ്‌ക്കുക.

Read more about: eye കണ്ണ്‌
English summary

Home Remedies To Improve Eyesight

Here are some home remedies to improve eye sight. Read more to know,
X
Desktop Bottom Promotion