For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എബോള ലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

പല കാലഘട്ടങ്ങളില്‍ പലതരം അസുഖങ്ങള്‍ മനുഷ്യരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. പുതിയ തരം അസുഖങ്ങള്‍ അടിക്കടി വരികയും ചെയ്യുന്നു.

ഈ ലിസ്റ്റില്‍ ഏറ്റവും പുതിയ പേടിസ്വപ്‌നം എബോളയാണ്. ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ഈ രോഗത്തിന് കാര്യമായ ചികിത്സാരീതികള്‍ കണ്ടെത്തിയിട്ടില്ലെന്നതാണ് ഗുരുതര പ്രശ്‌നം.

എബോള സാധാരണ മൃഗങ്ങളില്‍ കണ്ടുവരുന്ന ഒരു വൈറസാണ്. ഇത് മനുഷ്യരിലെത്തുന്നതോടെയാണ് എബോള എന്ന രോഗമായി മാറിയത്. വളരെ പെട്ടെന്നു വ്യാപിയ്ക്കാന്‍ കഴിയുന്ന വൈറസാണിതെന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു.

മലേറിയയ്ക്കു സമാനമായ ലക്ഷണങ്ങളാണ് എബോള ബാധിച്ചാലുണ്ടാവുക. എന്നാല്‍ ഇത് ബ്ലീഡിംഗിനും കാരണമാകും. എബോള ബാധിച്ചാല്‍ കണ്ണ്, മൂക്ക്, ചെവി, മലദ്വാരം എന്നിവടങ്ങില്‍ നിന്നും ബ്ലീഡിംഗുണ്ടാകാം.

എബോളയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു തിരിച്ചറിയൂ,

തലവേദന

തലവേദന

തലവേദന എബോളയുടെ ലക്ഷണം കൂടിയാണ്. ഇതിനൊപ്പം ബ്ലീഡിംഗുമുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക.

ക്ഷീണം

ക്ഷീണം

വല്ലാത്ത ക്ഷീണവും തളര്‍ച്ചയുമെല്ലാം മറ്റു ലക്ഷണങ്ങളില്‍ പെടുന്നു.

ശ്വസിയ്ക്കാന്‍ തടസം

ശ്വസിയ്ക്കാന്‍ തടസം

ശ്വസിയ്ക്കാന്‍ തടസം നേരിടുന്നു. പനിയും ഒപ്പം ഈ ലക്ഷണവുമുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക.

പനിയുള്ളപ്പോള്‍ വിറ

പനിയുള്ളപ്പോള്‍ വിറ

പനിയുള്ളപ്പോള്‍ വിറയനുഭവപ്പെടുന്നത് മറ്റൊരു ലക്ഷണം.

ശരീര വേദന

ശരീര വേദന

ശരീര വേദനയും എബോളയുടെ ലക്ഷണമാണ്.

മലത്തിലൂടെ രക്തം

മലത്തിലൂടെ രക്തം

മലത്തിലൂടെ രക്തം പോകുന്നത് എബോളയുടെ മറ്റൊരു ലക്ഷണമാണ്.

വജൈനയിലൂടെ

വജൈനയിലൂടെ

സ്ത്രീകളില്‍ വജൈനയിലൂടെ ബ്ലീഡിംഗുണ്ടാകാം.

കുരുക്കള്‍

കുരുക്കള്‍

ദേഹത്ത് രക്തം നിറഞ്ഞ ചെറിയ കുരുക്കളുണ്ടാകാം.

ബ്ലീംഡിംഗ്‌

ബ്ലീംഡിംഗ്‌

മൂക്ക്, ചെവി, കണ്ണ് എന്നിവയിലൂടെ ബ്ലീഡിംഗുണ്ടാകാം.

മോണയില്‍ നിന്നും രക്തം

മോണയില്‍ നിന്നും രക്തം

എബോള ബാധിച്ചവരില്‍ മോണയില്‍ നിന്നും രക്തം വരുന്നതും സാധാരണമാണ്.

ഛര്‍ദി, മനംപിരട്ടല്‍

ഛര്‍ദി, മനംപിരട്ടല്‍

ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയവ എബോളയ്ക്കുമുള്ള ലക്ഷണങ്ങളാണ്.

പനി കുറയുന്നില്ലെങ്കില്‍

പനി കുറയുന്നില്ലെങ്കില്‍

ഒരാഴ്ചയായിട്ടും പനി കുറയുന്നില്ലെങ്കില്‍ ഇത് എബോള ലക്ഷണമാകാം.

 പനി മാറാന്‍ പ്രകൃതിദത്ത വഴികള്‍!! പനി മാറാന്‍ പ്രകൃതിദത്ത വഴികള്‍!!

English summary

Ebola Warning Signs

Most of the early symptoms of ebola fever are like flu or other fevers like dengue or malaria. Here are some of symptoms of ebola fever that may help you to recognise it early on,
X
Desktop Bottom Promotion