For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗമകറ്റും പൂക്കള്‍!!

By Super
|

ദിവസം ഒരു ആപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റൂ എന്ന ചൊല്ല്‌ മാറ്റിയെഴുതാന്‍ സമയമായിരിക്കുന്നു! പൂക്കളാണ്‌ ആപ്പിളിന്‌ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്‌. ചൈനാക്കാര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന പൂക്കളില്‍ ഫിനോലിക്‌സ്‌ ധാരാളം അടങ്ങിയിട്ടുണ്ടെന്നും അവ മികച്ച ആന്റിഓക്‌സിഡന്റ്‌ ആണെന്നും ഗവേഷണത്തില്‍ കണ്ടെത്തിയതോടെ പൂക്കളുടെ തലവര മാറുകയായിരുന്നു. ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ വിട്ടുമാറാത്ത രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്‌.

കാപ്പി കുടി ആരോഗ്യകരമാക്കാംകാപ്പി കുടി ആരോഗ്യകരമാക്കാം

നൂറ്റാണ്ടുകളായി ചൈനാക്കാരുടെ ആഹാരത്തിന്റെ ഭാഗമാണ്‌ പൂക്കള്‍. ആഹാരസാധനങ്ങള്‍ പാചകം ചെയ്യുമ്പോള്‍ ഇവ ഉപയോഗിക്കാം. അല്ലെങ്കില്‍ ഇവ മസാലക്കൂട്ടില്‍ ചേര്‍ക്കാം. ഗാര്‍ണിഷ്‌ ചെയ്യാനും പൂക്കള്‍ ഉപയോഗിക്കാവുന്നതാണ്‌.

ഏതൊക്കെ പൂക്കള്‍ കഴിക്കാം, ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന പൂക്കള്‍ എങ്ങനെ തിരിച്ചറിയാനാകും തുടങ്ങിയ സംശയങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു കഴിഞ്ഞുവല്ലേ? ഇതാ അവയുടെ ലിസ്റ്റ്‌:

ആപ്പിളിന്റെയും ഓറഞ്ചിന്റെയും പൂക്കള്‍

ആപ്പിളിന്റെയും ഓറഞ്ചിന്റെയും പൂക്കള്‍

ഗുണങ്ങളെ കുറിച്ച്‌ വ്യക്തമായ വിവരമില്ലെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന പൂക്കളില്‍ ഏറ്റവും മുന്നില്‍ ഇവ രണ്ടുമാണ്‌. എന്തുതന്നെയായാലും ചെറിയ അളവില്‍ ഇവ കഴിക്കാവുന്നതാണ്‌.

ജമന്തിപ്പൂവ്‌

ജമന്തിപ്പൂവ്‌

ശരീരത്തിനും മനസ്സിനും ശാന്തി നല്‍കാന്‍ കഴിയുന്ന കമോമൈല്‍ ചായയില്‍ ചേര്‍ത്താണ്‌ സാധാരണ കഴിക്കുന്നത്‌. ഇതിന്‌ ക്യാന്‍സറിനെ ചെറുക്കാനും മുറിവുകള്‍ ഉണക്കാനുമുള്ള കഴിവുള്ളതായി പറയപ്പെടുന്നു. കമോമൈലിന്‌ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്‌.

ചെമ്പരത്തി:

ചെമ്പരത്തി:

സാലഡുകള്‍ ഗാര്‍ണിഷ്‌ ചെയ്യാനാണ്‌ ചെമ്പരത്തിപ്പൂവ്‌ സാധാരണയായി ഉപയോഗിക്കുന്നത്‌. ഇത്‌ ചായയിലും ചേര്‍ത്ത്‌ ഉപയോഗിക്കാറുണ്ട്‌. ഇതില്‍ ആന്തോസയാനിന്‍സും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇതിന്‌ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്‌ക്കാന്‍ കഴിയും.

ലാവന്‍ഡര്‍

ലാവന്‍ഡര്‍

ഐസ്‌ക്രീം, യോഗര്‍ട്ട്‌ എന്നിവയില്‍ ഫ്‌ളേവറായി ലാവന്‍ഡര്‍ ഉപയോഗിക്കുന്നു. ഇതിന്‌ ആന്റി സെപ്‌റ്റിക്‌ ഗുണങ്ങളുണ്ട്‌. താരന്‍ അകറ്റാന്‍ ലാവന്‍ഡര്‍ ഫലപ്രദമാണ്‌.

പിയോണി

പിയോണി

വിഷാദരോഗത്തില്‍ നിന്ന്‌ മോചനം നേടാനും മനോഹരമായ പീനി പൂക്കള്‍ ഉപയോഗിക്കാം.

മുല്ലപ്പൂവ്‌

മുല്ലപ്പൂവ്‌

മുല്ലയുടെ മണത്തെ കുറിച്ച്‌ പറയേണ്ടതില്ല. സാധാരാണയായി ഇത്‌ ഗ്രീന്‍ ടീയിലും ലാസഡുകളിലുമാണ്‌ ചേര്‍ക്കുന്നത്‌. ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള മുല്ലപ്പൂവിന്‌ ആന്റി വൈറല്‍ ഗുണങ്ങളുമുണ്ട്‌.

ചെണ്ടുമല്ലി

ചെണ്ടുമല്ലി

ചൈനാക്കാര്‍ ചെണ്ടുമല്ലി ചായയില്‍ ഉപയോഗിക്കാറുണ്ട്‌. മുറിവുകള്‍ ഉണക്കുന്നതിന്‌ വേണ്ടിയും ഇവ ഉപയോഗിക്കുന്നു. ഐ വിറ്റാമിന്‍ എന്ന്‌ അറിയപ്പെടുന്ന വര്‍ണ്ണവസ്‌തുവായ ലുട്ടെയ്‌ന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഇത്‌ നേത്രരോഗങ്ങളില്‍ നിന്ന്‌ സംരക്ഷണം നല്‍കും.

പാന്‍സി

പാന്‍സി

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുള്ള പൂക്കളാണ്‌ പാന്‍സി. ഇതില്‍ പൊട്ടാസ്യവും മറ്റു ധാതുലവണങ്ങളും ധാരാളമടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഇവ ഹൃദ്‌രോഗം, കിഡ്‌നിയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയില്‍ നിന്ന്‌ സംരക്ഷണം നല്‍കും. മാത്രമല്ല രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത്‌ സഹായകരമാണ്‌.

റോസ്‌

റോസ്‌

പൂക്കളുടെ രാജാവായ റോസിന്‌

ചൈനീസ്‌ വൈദ്യശാസ്‌ത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്‌. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണമുള്ള ഫിനോലിക്‌സ്‌ റോസാപ്പൂക്കളില്‍ അടങ്ങിയിട്ടുണ്ട്‌. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ഹൃദ്‌രോഗം, ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ചെറുക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

ക്രിസാന്തമം

ക്രിസാന്തമം

കമോമൈല്‍ പോലെ ക്രിസാന്തതമവും ചൈനക്കാര്‍ ചായയിലാണ്‌ ഉപയോഗിക്കുന്നത്‌. ഇതില്‍ ധാതുലവണങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്‌. മാത്രമല്ല ഇതിന്‌ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവുമുണ്ട്‌.

English summary

Eat Flower To Keep The Doctor Away

A new research states that common edible flowers in China are rich in phenolics and have excellent antioxidant capacity. They can be added to your food to prevent chronic disease.
X
Desktop Bottom Promotion