For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാപ്പി കുടി ആരോഗ്യകരമാക്കാം

|

രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് കാപ്പി മിക്കവാറും പേരുടെ ശീലമാണ്. ഈ കാപ്പി കിട്ടിയില്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ പോക്കായി എന്നു കരുതുന്നവരുമുണ്ട്.

കാപ്പി രാവില മാത്രമല്ല, ഇടയ്ക്കിടെ കുടിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും ഓഫീസ് ജോലികള്‍ക്കിടെ.

കണ്‍തടം കറുപ്പിയ്ക്കും ഭക്ഷണങ്ങള്‍!!കണ്‍തടം കറുപ്പിയ്ക്കും ഭക്ഷണങ്ങള്‍!!

കാപ്പി നമുക്ക് പെട്ടെന്ന ഉന്മേഷം നല്‍കുമെങ്കിലും അമിതമായ കാപ്പികുടി ആരോഗ്യത്തിന് അത്ര നല്ലതല്ല.

എന്നാല്‍ കാപ്പി ആരോഗ്യത്തെ ബാധിയ്ക്കാതെ ഏതു വിധേന ഉപയോഗിയ്ക്കാമെന്നറിയൂ,

രാത്രി

രാത്രി

രാവിലെ ഒരു കാപ്പി ദോഷമല്ല. എന്നാല്‍ രാത്രി നേരം കാപ്പി കുടിയ്ക്കുന്നത് ഉറക്കത്തിന് ഭംഗം വരുത്തും. ഇതുകൊണ്ട് രാത്രിയിലെ കാപ്പി ശീലം ഉപേക്ഷിയ്ക്കണം.

പഞ്ചസാര

പഞ്ചസാര

കാപ്പിയില്‍ അധികം പഞ്ചസാര ചേര്‍ക്കരുത്. ഇത് ആരോഗ്യത്തിന് ദോഷം വരുത്തും.

സിറപ്പുകള്‍

സിറപ്പുകള്‍

കാപ്പിയ്ക്ക് വ്യത്യസ്ത ഫ്‌ളേവറുകള്‍ നല്‍കുന്ന സിറപ്പുകള്‍ ലഭ്യമാണ്. ഇത്തരം സിറപ്പുകള്‍ ഒഴിവാക്കുക. കാരണം ഇതില്‍ കൃത്രിമ പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിയ്ക്കുന്നത്.

സ്വാഭാവികമായ രീതിയില്‍

സ്വാഭാവികമായ രീതിയില്‍

സ്വാഭാവികമായ രീതിയില്‍ മാത്രം കാപ്പിയുണ്ടാക്കുക. ഇതാണ് ആരോഗ്യ്ത്തിന് ഗുണകരം.

ഓര്‍ഗാനിക് കാപ്പി

ഓര്‍ഗാനിക് കാപ്പി

ഗുണനിലവാരമുള്ള കാപ്പി നോക്കി വാങ്ങുക. ഓര്‍ഗാനിക് കാപ്പിയായിരിയ്ക്കും ഏറ്റവും നല്ലത്. ഇത് ആരോഗ്യത്തിന് ദോഷം വരുത്തില്ല.

കൊക്കോ പൗഡര്‍

കൊക്കോ പൗഡര്‍

കാപ്പിയില്‍ അല്‍പം കൊക്കോ പൗഡര്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനും സ്വാദിനും ഗുണം നല്‍കും.

ഫില്‍ട്ടര്‍കാപ്പി

ഫില്‍ട്ടര്‍കാപ്പി

ഫില്‍ട്ടര്‍ ചെയ്ത കാപ്പിയായിരിയ്ക്കും ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.

മസാലകള്‍

മസാലകള്‍

കാപ്പിയില്‍ കുരുമുളക്, ഇഞ്ചി പോലുള്ള മസാലകള്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

English summary

Easy Ways To Make Coffee Healthy

Here we are going to discuss a few of the several ways to make coffee healthy. A healthy coffee ensures that you do not have to sacrifice your health for your favorite drink,
Story first published: Wednesday, April 23, 2014, 13:07 [IST]
X
Desktop Bottom Promotion