For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴത്തിനു ശേഷമുള്ള അരുതുകള്‍

By Super
|

"ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ശീലങ്ങള്‍" എന്ന്‌ ചിലര്‍ പറയാറുണ്ട്‌. നമ്മുടെ പല ശീലങ്ങളും നമ്മളെ പഠിപ്പിച്ചതും ചിലത്‌ നമ്മള്‍ രൂപപ്പെടുത്തി എടുത്തതുമാണ്‌. ഇത്തരം ശീലങ്ങള്‍ എല്ലാം കൂടി ചേര്‍ന്നാണ്‌ നമ്മുടെ ജീവിത ശൈലി രൂപപ്പെടുന്നത്‌. നമുക്ക്‌ ആരോഗ്യം നല്‍കുന്നതും അസുഖങ്ങള്‍ നല്‍കുന്നതും ഇത്തരം ശീലങ്ങളാണ്‌.

നമ്മളെല്ലാവരും ഭക്ഷണത്തെ സ്‌നേഹിക്കുന്നവരാണ്‌. ജീവിത്തതില്‍ ഭക്ഷണത്തോളം ആസ്വദിക്കുന്ന മറ്റൊന്നില്ല. പലര്‍ക്കും സ്വന്തമായ ഭക്ഷണ ശീലങ്ങള്‍ ഉണ്ട്‌. പലപ്പോഴും ഈ ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തിനും ദഹന സംവിധാനത്തിനും പ്രധാനപ്പെട്ടതായി മാറും. നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍ ദഹിപ്പിക്കാനും അവയില്‍ നിന്നും അവശ്യ പോഷകങ്ങള്‍ പരമാവധി എടുക്കാനും കഴിയുന്ന രീതിയിലാണ്‌ ദഹന സംവിധാനം രൂപ കല്‍പന ചെയ്‌തിരിക്കുന്നത്‌. എന്നാല്‍, നമ്മുടെ ശീലങ്ങള്‍ ഇതിനെ പ്രതികൂലമായി ബാധിക്കും. അത്താഴത്തിന്‌ തൊട്ട്‌ പിന്നാലെ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ്‌ താഴെ പറയുന്നത്‌.

നടത്തം

നടത്തം

അത്താഴത്തിന്‌ ശേഷം അര കാതം നടക്കണമെന്ന്‌ കുട്ടിക്കാലം മുതല്‍ നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ്‌. എന്നാല്‍, അത്താഴത്തിന്‌ തൊട്ടു പിന്നാലെ നടക്കുന്നത്‌ ദഹനം പതുക്കെയാക്കും. കൈകളിലേക്കും കാലുകളിലേക്കും ഉള്ള രക്തയോട്ടം കൂടുന്നതാണ്‌ കാരണം. ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ ഫലപ്രദമായി വലിച്ചെടുക്കാന്‍ ചിലപ്പോള്‍ ശരീരത്തെ അനുവദിക്കില്ല.അത്താഴത്തിന്‌ തൊട്ടു പിറകെ നടന്നാല്‍ വയര്‍ വലിച്ചില്‍, തലചുറ്റല്‍ എന്നിവ ചിലര്‍ക്ക്‌ അനുഭവപ്പെടാറുണ്ട്‌.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ആരോഗ്യമുള്ള ശരീരത്തിന്‌ വെള്ളം കുടിക്കേണ്ടത്‌ അത്യാവശ്യമാണ്‌. എന്നാല്‍, അത്താഴത്തിന്‌ ശേഷം അമിതമായി വെള്ളം കുടിക്കുന്നത്‌ സാധാരണ ദഹന പ്രക്രിയയെ തടസ്സപ്പെടുത്തും. ദഹനത്തിന്‌ ആവശ്യമായ പിത്തനീരിന്റെ അളവിനെ ചിലപ്പോഴിത്‌ ബാധിക്കും.

പഴങ്ങള്‍ കഴിക്കുക

പഴങ്ങള്‍ കഴിക്കുക

അത്താഴത്തിന്‌ ശേഷം പഴങ്ങള്‍ കഴിക്കുന്ന ശീലം പല ഇന്ത്യക്കാര്‍ക്കും ഉണ്ട്‌. എന്നാലിത്‌ വയര്‍ വീര്‍ത്തിരിക്കാന്‍ കാരണമാകും. വയര്‍ നിറയെ ഭക്ഷണമുണ്ടെങ്കില്‍ പഴങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും ദഹന സമയം നീട്ടുകയും ചെയ്യും. ദഹനത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

പല്ല്‌ തേയ്‌ക്കുക

പല്ല്‌ തേയ്‌ക്കുക

അത്താഴത്തിന്‌ ശേഷം അരമണിക്കൂര്‍ കഴിഞ്ഞെ പല്ലുകള്‍ തേയ്‌ക്കാവു. ആഹാര സാധനങ്ങള്‍ ചവച്ചരച്ച്‌ അധിക സമയം ആകുന്നതിന്‌ മുമ്പ്‌ പല്ലു തേയ്‌ച്ചാല്‍ പല്ലുകളുടെ ഏറ്റവും പുറമെയുള്ള ആവരണം ഉരഞ്ഞ്‌ പോകും. പല്ലുകള്‍ പഴയ ബലത്തിലേക്കെത്താന്‍ അല്‍പം സമയം ആവശ്യമാണ്‌. അല്ലെങ്കില്‍ പല്ലുകള്‍ കേടാകും.

പുകവലി

പുകവലി

പുകവലിക്കാതിരിക്കുകയാണ്‌ വേണ്ടത്‌. അതല്ല വലിക്കുന്ന ആളാണെങ്കില്‍ അത്താഴത്തിന്‌ തൊട്ടു പിന്നാലെ ചെയ്യരുത്‌. അത്താഴത്തിന്‌ തൊട്ടു പിന്നാലെ സിഗരറ്റ്‌ വലിക്കുന്നത്‌ അര്‍ബുദ സാധ്യത പത്തിരട്ടിയാക്കും.

ചായ കുടിക്കുക

ചായ കുടിക്കുക

ചായയ്‌ക്ക്‌ അടിമപ്പെട്ടിട്ടുള്ളവര്‍ക്ക്‌ ഊണിന്‌ തൊട്ടു പിന്നാലെ ഒരു ഗ്ലാസ്സ്‌ ചൂട്‌ ചായ കുടിക്കുന്നത്‌ സുഖകരമായിരിക്കും. എന്നാല്‍, അത്താഴം കഴിച്ച്‌ തൊട്ടു പിന്നാലെ ധാരാളം ചായ കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതല്ല. ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍ ശരീരം കഴിച്ച ആഹാരത്തില്‍ നിന്നും ഇരുമ്പ്‌ ആഗിരണം ചെയ്യുന്നത്‌ കുറയ്‌ക്കും. ചായയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ പ്രോട്ടീന്റെ ദഹനത്തെ തടസ്സപ്പെടുത്തും.

കുളിക്കുക

കുളിക്കുക

കുളിക്കുമ്പോള്‍ കാലുകള്‍, കൈകള്‍, തുടങ്ങി മറ്റ്‌ അവയവങ്ങളിലേക്കുള്ള രക്തയോട്ടം കൂടും. അതിനാല്‍ വയറിലേക്കുള്ള രക്തയോട്ടം കുറയും. ഇതോടെ ദഹന പ്രക്രിയ സാവധാനത്തിലാകും.

ഡ്രൈവിങ്‌

ഡ്രൈവിങ്‌

ആഹാരം ദഹിക്കുന്നതിന്‌ വയറിലേക്ക്‌ ധാരാളം രക്തം പ്രവഹിക്കണം. എന്നാല്‍, ഇതിനെ മറ്റ്‌ ഭാഗങ്ങളിലേക്ക്‌ തിരിച്ച്‌ വിടുന്ന എന്ത്‌ പ്രവര്‍ത്തിയും നല്ലതല്ല. ഡ്രൈവിങിന്‌ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമാണ്‌. അത്താഴത്തിന്‌ തൊട്ടു പിന്നാലെ ഏകാഗ്രത ലഭിക്കുക വിഷമമാണ്‌. വയര്‍ നന്നായി നിറഞ്ഞിരിക്കുകയാണെങ്കില്‍ ക്ഷീണം തോന്നുക സ്വാഭാവികമാണ്‌. അതുകൊണ്ട്‌ അത്താഴം കഴിഞ്ഞ ഒരുമണിക്കൂറിന്‌ ശേഷം ഡ്രൈവ്‌ ചെയ്യുന്നതായിരിക്കും ഉത്തമം.

വ്യായാമം

വ്യായാമം

ആഹാരത്തിന്‌ മുമ്പായി രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതാണ്‌ നല്ലത്‌. അത്താഴത്തിന്‌ ശേഷം വ്യായാമം ചെയ്യുന്നത്‌ സൂചിപ്പിക്കുന്നത്‌ നിങ്ങള്‍ക്ക്‌ വ്യായാമം ചെയ്യാന്‍ അനുയോജ്യമായ സമയമില്ല എന്നതാണ്‌. അത്താഴത്തിന്‌ തൊട്ടു പിന്നാലെ വ്യായാമം ചെയ്‌താല്‍ രക്തയോട്ടം ഉയരുകയും ദഹന സംവിധാനത്തെ ബാധിക്കുകയും മൊത്തം ശാരീരിക പ്രവര്‍ത്തനങ്ങളെ താറുമാറാക്കുകയും ചെയ്യും.

ഉടനെ ഉറങ്ങുക

ഉടനെ ഉറങ്ങുക

ഉദര സംബന്ധമായ വിവിധ പ്രശ്‌നങ്ങള്‍ വരാനും ദഹനത്തെ ബാധിക്കാനും സാധ്യത ഉള്ളതിനാല്‍ അത്താഴത്തിന്‌ തൊട്ടു പിന്നാലെ ഉറങ്ങുന്നത്‌ ഒഴിവാക്കണം. ശരീര ഭാരം കൂടാന്‍ ഇത്‌ കാരണമാകും. അത്താഴത്തിന്‌ ശേഷം ഒരു മണിക്കൂര്‍ വിശ്രമിച്ചിട്ട്‌ ഉറങ്ങുന്നതാണ്‌ നല്ലത്‌. എങ്കില്‍ ആഹാരം ഫലപ്രദമായി ദഹിക്കാന്‍ സമയം ലഭിക്കും. ക്യാന്‍സര്‍ തുടക്കത്തില്‍ തിരിച്ചറിയൂ


Read more about: health ആരോഗ്യം
English summary

Do Not Do These Right After Dinner

A basic staple of life has never been more appreciated than food. People exhibit some interesting learned behaviors connected with food. Sometimes these habits become critical to our digestive system and general well being. Here are certain things that you should not do after dinner,
X
Desktop Bottom Promotion