For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരിക്കിന്‍ വെള്ളത്തിന്റെ ദോഷങ്ങള്‍

By Super
|

ആരോഗ്യത്തിനും ആശ്വാസത്തിനുമെല്ലാം കരിക്കിന്‍ വെള്ളം നല്ലൊന്നാന്തരം ഔഷധമാണെന്ന കാര്യത്തില്‍ സംശയമില്ല. ശുദ്ധമായ, മാലിന്യങ്ങളും രാസവസ്തുക്കളും കലരാത്ത ചുരുക്കും പാനീയങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് കരിക്കിന്‍ വെള്ളം.

എന്നാല്‍ കരിക്കിന്‍ വെള്ളത്തിന് ചില പാര്‍ശ്വഫലങ്ങളുമുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ,സ്ത്രീകള്‍ പഴ്സില്‍ കരുതേണ്ട 10 വസ്തുക്കള്‍

സോഡിയം കുറവ്‌

സോഡിയം കുറവ്‌

വ്യായാമത്തിന്‌ ശേഷം ദാഹവും ക്ഷീണവും അകറ്റാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നവരുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ കരിക്കിന്‍ വെള്ളത്തെക്കാള്‍ ഉത്തമം പച്ചവെള്ളമാണ്‌. കാരണം കരിക്കിന്‍ വെള്ളത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സോഡിയം പച്ചവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്‌. ആവശ്യത്തിന്‌ സോഡിയം ശരീരത്തില്‍ എത്തിയാല്‍ മാത്രമേ ക്ഷീണം മാറുകയുള്ളൂ.

സ്‌പോര്‍ട്‌ ഡ്രിങ്കുകളുമായി താരതമ്യം ചെയ്‌താല്‍ കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവും വളരെ കുറവാണ്‌. പക്ഷെ ഇതില്‍ പൊട്ടാസ്യം ധാരാളമുണ്ട്‌. സ്‌പോര്‍ട്‌സ്‌ ഡ്രിങ്കുകളില്‍ അടങ്ങിയിട്ടുള്ളതിന്റെ പത്തിലൊന്ന്‌ സോഡിയും മാത്രമാണ്‌ കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിട്ടുള്ളത്‌.

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌

കരിക്കിന്‍ വെള്ളം കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ? രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ ലോകം മുഴുവന്‍ പെടാപ്പാട്‌ പെടുമ്പോള്‍ നമ്മള്‍ മാത്രം അതിന്‌ വിപരീതമായി പ്രവര്‍ത്തിക്കേണ്ട കാര്യമുണ്ടോ?

പല സ്‌പോര്‍ട്‌സ്‌ ഡ്രിങ്കുകളിലും ജ്യൂസുകളിലും അടങ്ങിയിട്ടുള്ളതിന്റെ അത്ര പഞ്ചസാര കരിക്കിന്‍വെളളത്തില്‍ അടങ്ങിയിട്ടില്ലെങ്കിലും അതില്‍ നിരവധി കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയി്‌്‌ട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ അതില്‍ അടങ്ങിയിരിക്കുന്ന കലോറിയും കൂടുതലാണ്‌.

ലോറി കൂടുന്നത്‌ ദോഷകരമാണ്‌. അതിനാല്‍ പ്രമേഹരോഗികള്‍ കരിക്കിന്‍ വെള്ളം കഴിവതും ഒഴിവാക്കുക.

അലര്‍ജിയുള്ളവര്‍ കുടിക്കരുത്‌

അലര്‍ജിയുള്ളവര്‍ കുടിക്കരുത്‌

കരിക്ക്‌ അടിസ്ഥാനപരമായി ഒരു കുരുവാണ്‌. ഇത്തരം വസ്‌തുക്കളോടും മറ്റും അലര്‍ജിയുള്ളവര്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ അലര്‍ജി അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌. ചുരുക്കത്തില്‍ അലര്‍ജിയുള്ളവര്‍ കരിക്കിന്‍ വെള്ളം കുടിക്കാതിരിക്കുക.

അടിയ്‌ക്കടി മൂത്രമൊഴിക്കേണ്ടി വരും

അടിയ്‌ക്കടി മൂത്രമൊഴിക്കേണ്ടി വരും

കരിക്കിന്‍ വെള്ളം മൂത്രത്തിന്റെ ഉത്‌പാദനം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട്‌ തന്നെ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ ഇടയ്‌ക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ചെറിയ അളവില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത്‌ നല്ല ഉന്മേഷം പ്രദാനം ചെയ്യും. എന്നാല്‍ ഇത്‌ ധാരാളം കുടിച്ചാല്‍ ഫലത്തില്‍ നിര്‍ജ്ജലീകരണമായിരിക്കും ഉണ്ടാവുക.

പൊട്ടിച്ചുടന്‍ കുടിയ്‌ക്കുക

പൊട്ടിച്ചുടന്‍ കുടിയ്‌ക്കുക

ഒരു പാനീയത്തില്‍ എത്രമാത്രം പോഷകാംശം അടങ്ങിയിട്ടുണ്ട്‌ എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ അതിന്റെ ഗുണം അളക്കുന്നത്‌. കരിക്കിന്‍ വെള്ളമായാലും സ്‌പോര്‍ട്‌സ്‌ ഡ്രിങ്ക്‌ ആയാലും ഈ നിയമം ബാധകമാണ്‌. കരിക്ക്‌ പൊട്ടിച്ചു കഴിഞ്ഞാലുടന്‍ ഇതിലെ പോഷകാംശം നഷ്ടപ്പെടാന്‍ തുടങ്ങും. കുറച്ചുനേരം തുറന്നുവച്ചിരുന്നാല്‍ കരിക്കിന്‍ വെള്ളത്തില്‍ ഒരു പോഷകവും കാണില്ലെന്ന്‌ സാരം.

പ്രകൃതിദത്ത വിരേചനൗഷധം

പ്രകൃതിദത്ത വിരേചനൗഷധം

കരിക്കിന്‍ വെള്ളം വിരേചനൗഷധമായി (വയറിളക്കാനുള്ള മരുന്ന്‌) പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ഇത്‌ സൂക്ഷിച്ച്‌ മാത്രം ഉപയോഗിക്കുക. മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്‌ ഇത്‌ അനുയോജ്യമായിരിക്കും, എന്നാല്‍ മറ്റുള്ളവര്‍ കരുതലോടെ കരിക്കിന്‍ വെള്ളം കുടിക്കുക.

തടികൂടും

തടികൂടും

കരിക്കിന്‍ വെള്ളം കൂടുതല്‍ കുടിക്കുന്നവരുടെ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്‌. കരിക്കിന്‍ വെള്ളത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളും എലക്ട്രൊലൈറ്റുകളും ധാരാളമടങ്ങിയിട്ടുണ്ട്‌. ഇവ സ്‌പോര്‍ട്‌സ്‌ ഡ്രിങ്കുകളിലും മറ്റു പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന കൃത്രിമവസ്‌തുക്കളെക്കാള്‍ ശരീരത്തിന്‌ ഗുണകരമാണ്‌. എന്നാല്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നവരില്‍ അധികവും കായികതാരങ്ങള്‍ അല്ലാത്തതിനാല്‍ അവര്‍ക്ക്‌ ഇത്രയധികം കാര്‍ബോഹൈഡ്രേറ്റോ ഇലക്ട്രൊലൈറ്റുകളോ ആവശ്യമില്ല. വ്യായാമം ചെയ്യാത്തവരുടെ ശരീരത്തില്‍ ഇത്രയധികം കാര്‍ബോഹൈഡ്രേറ്റുകളും ഇലക്ട്രൊലൈറ്റുകളും എത്തിയാല്‍ ശരീരഭാരം കൂടുമെന്ന്‌ പറയേണ്ടതില്ലല്ലോ?

Read more about: food health drink
English summary

Disadvantages Of Coconut Water

Here are some disadvantages of Coconut Water. Read more to know about,
X
Desktop Bottom Promotion