For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണക്കുറവിന്‌ വിവിധ പരിഹാരങ്ങള്‍

|

പുരുഷ ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ ഉദ്ധാരണക്കുറവ്‌. ഇത്‌ ലൈംഗികസുഖം കുറയ്‌ക്കുക മാത്രമല്ല, പല പുരുഷന്മാര്‍ക്കും മാനസിക പ്രയാസവും ആത്മവിശ്വാസക്കുറുവുമെല്ലാം വരുത്തുകയും ചെയ്യും.

ഉദ്ധാരണക്കുറവിന്‌ കാരണങ്ങള്‍ പലതുണ്ടാകാം, ഇതുപോലെ പരിഹാരങ്ങളും. ഇത്തരം ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

വ്യായാമം

വ്യായാമം

വ്യായാമം ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരമാണ്‌. ലൈംഗികാവയവങ്ങളിലേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഇതു സഹായിക്കും.

ശരീരഭാരം

ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം നില നിര്‍ത്തുക. അമിതവണ്ണം ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

പുകവലി

പുകവലി

പുകവലി രക്തപ്രവാഹം തടസപ്പെടുത്തും. ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കും.

മദ്യപാനം

മദ്യപാനം

മദ്യപാനം ഉദ്ധാരണക്കുറവിനുള്ള മറ്റൊരു കാരണം തന്നെയാണ്‌.

ലാപ്‌ടോപ്പ്‌, മൊബൈല്‍

ലാപ്‌ടോപ്പ്‌, മൊബൈല്‍

ലാപ്‌ടോപ്പ്‌, മൊബൈല്‍ എന്നിവയില്‍ നിന്നുള്ള വികിരണം പലപ്പോഴും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കിട വരുത്തുന്നവയാണ്‌. ഇവ നിയന്ത്രിയ്‌ക്കുക. മൊബൈല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിയ്‌ക്കാതിരിയ്‌ക്കുക. ലാപ്‌ടോപ്പ്‌ മടിയില്‍ വച്ചുപയോഗിയ്‌ക്കാതിരിയ്‌ക്കുക.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കുക. ഇത് നല്ല മൂഡിനെ കെടുത്തും. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. രക്തപ്രവാഹം കുറയ്ക്കും. ഇവയെല്ലാം ഉദ്ധാരണത്തെ ബാധിയ്ക്കും.

കൊഴുപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍

കൊഴുപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍

കൊഴുപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത്‌ രക്തപ്രവാഹത്തെ ബാധിയ്‌ക്കും. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും.

സെക്‌സ്‌ ഇടവേള

സെക്‌സ്‌ ഇടവേള

സെക്‌സ്‌ ഇടവേള കൂടുന്നത്‌ പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്‌.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം പ്രധാനം. ഇത്‌ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. നല്ല സെക്‌സിന്‌ സഹായിക്കും

ശ്വസനക്രിയകള്‍

ശ്വസനക്രിയകള്‍

ശ്വസനക്രിയകള്‍ പരിശീലിയ്‌ക്കൂ. ഇത്‌ ശരീരത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ ലഭ്യമാകാന്‍ സഹായിക്കും. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും.

ഇറുകിയ അടിവസ്‌ത്രങ്ങള്‍

ഇറുകിയ അടിവസ്‌ത്രങ്ങള്‍

ഇറുകിയ അടിവസ്‌ത്രങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇത്‌ രക്തപ്രവാഹത്തെ തടസപ്പെടുത്തും

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയിലേക്കു മാറുക. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും നല്ല ഉ്ദ്ധാരണത്തിനും സഹായിക്കും. ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കും.

നട്‌സ്‌

നട്‌സ്‌

നട്‌സ്‌ ധാരാളം കഴിയ്‌ക്കുക. ഇത്‌ ലൈംഗിക ആരോഗ്യത്തിനു ഗുണകരമാണ്‌

ഡാര്‍ക്‌ ചോക്ലേറ്റ്‌

ഡാര്‍ക്‌ ചോക്ലേറ്റ്‌

ഡാര്‍ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍ ഉദ്ധാരണശേഷി നില നിര്‍ത്താന്‍ സഹായിക്കുന്നവയാണ്.

സവാള, ഉള്ളി, വെളുത്തുള്ളി

സവാള, ഉള്ളി, വെളുത്തുള്ളി

സവാള, ഉള്ളി, വെളുത്തുള്ളി എന്നിവ ഉദ്ധാരണപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ്. ഇവയിലെ അലിസിന്‍ എന്ന പദാര്‍ത്ഥം രക്തത്തിന്റെ കട്ടി കുറയ്ക്കും. ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.

ഓര്‍ഗാനിക്‌ ഭക്ഷണങ്ങള്‍

ഓര്‍ഗാനിക്‌ ഭക്ഷണങ്ങള്‍

ഓര്‍ഗാനിക്‌ ഭക്ഷണങ്ങള്‍ ശീലമാക്കുക. അല്ലാത്തപക്ഷം ഉദ്ധാരണക്കുറവിനുള്ള സാധ്യതകള്‍ കൂടുതലാണ്‌. കാരണം മറ്റു പച്ചക്കറികളിലേയും പഴങ്ങളിലേയും കെമിക്കലുകള്‍ കാരണം.

റെഡ്‌ വൈന്‍

റെഡ്‌ വൈന്‍

റെഡ് വൈനിന്‍ ശരീരത്തില്‍ നൈട്രിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. ഇത് രക്തക്കുഴലുകളെ വികസിപ്പിയ്ക്കും.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ധാരാളം പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുക. കൊളസ്‌ട്രോള്‍ ഒഴിവാക്കുന്ന ഭക്ഷണം ശീലമാക്കുക. ഇത് രക്തപ്രവാഹത്തെ സഹായിക്കും. നല്ല ഉദ്ധാരണത്തിനും വഴി വയ്ക്കും.

കക്കയിറച്ചി

കക്കയിറച്ചി

കക്കയിറച്ചിയിലെ വൈറ്റമിന്‍ ബി6, സിങ്ക് എന്നിവ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇത് ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

മുട്ട

മുട്ട

മുട്ട സിങ്ക് അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. നല്ല ഉദ്ധാരണം ലഭിയ്ക്കാന്‍ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

പ്രകൃതിദത്ത വയാഗ്രയെന്നറിയപ്പെടുന്ന തണ്ണിമത്തന്‍ ഉദ്ധാരണത്തിനു സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകം രക്തധമനികള്‍ അയയാനും ഇതുവഴി രക്തപ്രവാഹം സുഗമമായി നടക്കാനും സഹായിക്കുന്നു.

ശതാവരി

ശതാവരി

ശതാവരി ശതാവരി അഥവാ ആസ്പരാഗസ് എന്ന ഭക്ഷണവും നല്ല ഉദ്ധാരണത്തിനുള്ളതാണ്. ഇതില്‍ ഫോളിക് ആസിഡ്, സിങ്ക്, വൈറ്റമിന്‍ സി, ബി12 തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഔഷധമെന്നു വേണമെങ്കില്‍ പറയാം.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. പുരുഷശരീരത്തിലെ സെമിനല്‍ ഫഌയിഡിന്റെ അളവു നില നിര്‍ത്തുന്നതിന് ഇത് സഹായിക്കും. ഇതും ഉദ്ധാരണത്തിന് വളരെ പ്രധാനമാണ്.

തടി കുറയാന്‍ ഫുഡ് കോമ്പിനേഷനുകള്‍തടി കുറയാന്‍ ഫുഡ് കോമ്പിനേഷനുകള്‍

Read more about: health ആരോഗ്യം
English summary

Different Remedies For Erection Problems

Here are different methods for errection problems for men. Find out remedies for this problmes,
Story first published: Saturday, September 13, 2014, 12:10 [IST]
X
Desktop Bottom Promotion