For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുറത്തു കഴിയ്ക്കുമ്പോള്‍ ഡയറ്റു തെറ്റല്ലേ...

|

ഡയറ്റെടുക്കുന്നവര്‍ക്കുള്ള വലിയൊരു ഭീഷണിയാണ് പുറത്തു പോയി ഭക്ഷണം കഴിയ്ക്കുന്നത്. കാണുന്നതെല്ലാം വാരി വലിച്ചു കഴിയ്ക്കും. ഇതോടെ ഡയറ്റിന്റെ താളം തെറ്റും.

പുറത്തു പോയി ഭക്ഷണം കഴിയ്ക്കുമ്പോഴും ഡയറ്റു തെറ്റാതിരിയ്ക്കാനും നിങ്ങളുടെ തടി വര്‍ദ്ധിപ്പിയ്ക്കാതിരിയ്ക്കാനുമുള്ള ചില വഴികളെക്കുറിച്ചറിയൂ,

സോഡ

സോഡ

പുറത്തു പോയി കഴിയ്ക്കുമ്പോള്‍ സോഡ കലര്‍ന്ന പാനീയങ്ങള്‍, മദ്യം എന്നിവയ്ക്കു പകരം വെള്ളമോ ആരോഗ്യകരമായ ജ്യൂസുകളോ ഉപയോഗിയ്ക്കുക. മദ്യവും സോഡ കലര്‍ന്ന പാനീയങ്ങളും തടി കൂട്ടുന്നവയാണ്.

സൂപ്പ്‌

സൂപ്പ്‌

സൂപ്പു കുടിയ്ക്കുക. ഇത വിശപ്പു കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യത്തിനും ഗുണം ചെയ്യും.

ഡെസര്‍ട്ടുകള്‍

ഡെസര്‍ട്ടുകള്‍

ഭക്ഷണശേഷം ഡെസര്‍ട്ടുകള്‍ കഴിയ്ക്കുന്ന ശീലം ഒഴിവാക്കുക. പകരം ഫ്രൂട്ബൗളോ ഐസ്‌ക്രീം ചേര്‍ക്കാത്ത ഫ്രൂട്ട് സാലഡോ കഴിയ്ക്കാം.

ആപ്പിറ്റൈസറുകള്‍

ആപ്പിറ്റൈസറുകള്‍

വറുത്ത, കൊഴുപ്പുള്ള ആപ്പിറ്റൈസറുകള്‍ ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ അല്‍പം മാത്രമാകാം. ബേക്ക്, ഗ്രില്‍ ചെയ്തവ ഉപയോഗിയ്ക്കുന്നതു കൂടുതല്‍ നല്ലത്. ഇവ തന്നെ പച്ചക്കറികളോ കൊഴുപ്പില്ലാത്ത ഇറച്ചിയോ ആകാം.

നാരുകളടങ്ങിയ ഭക്ഷണവസ്തുക്കള്‍

നാരുകളടങ്ങിയ ഭക്ഷണവസ്തുക്കള്‍

നാരുകളടങ്ങിയ ഭക്ഷണവസ്തുക്കള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നിയ്ക്കും. ആരോഗ്യത്തിനും നല്ലതാണ്.

വീട്ടില്‍ അല്‍പം ഭക്ഷണം

വീട്ടില്‍ അല്‍പം ഭക്ഷണം

പുറത്തു കഴിയ്ക്കാന്‍ പോകുന്നതിനു മുന്‍പ് വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണം അല്‍പം വീട്ടില്‍ വച്ചു തന്നെ കഴിയ്ക്കുന്നതു നല്ലതാണ്. ഇത് പുറത്തു പോയി കഴിയ്ക്കുന്നതിന്റെ അളവു കുറയ്ക്കും.

സോസുകള്‍

സോസുകള്‍

സോസുകളും മറ്റും കഴിവതും ഒഴിവാക്കുക. ഇത് തടി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.

തടി കുറയ്ക്കാന്‍ സെക്‌സ് വഴികള്‍തടി കുറയ്ക്കാന്‍ സെക്‌സ് വഴികള്‍

Read more about: diet ഡയറ്റ്‌
English summary

Diet Tips While Eating Out

The following are a few tips that can help you with dieting while eating out. Knowing these will help you live a healthy life.
Story first published: Monday, August 25, 2014, 11:37 [IST]
X
Desktop Bottom Promotion