For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുന്നു ജോലി ചെയ്യുമ്പോഴുള്ള ദോഷങ്ങള്‍

|

കമ്പ്യൂട്ടര്‍ യുഗത്തിലേയ്ക്ക ലോകം നീങ്ങിക്കഴിഞ്ഞിരിയ്ക്കുന്നുവെന്നു പറയാം. മിക്കവാറും എല്ലാ ജോലികളും കമ്പ്യൂട്ടറില്‍ തന്നെ. ഡെസ്‌ക് ജോബ് എന്നു വിശേഷിപ്പിയ്ക്കുന്ന മിക്കവാറും ഓഫീസ് ജോലികള്‍ കമ്പ്യൂട്ടറിലാണ് നടക്കുന്നത്.

കമ്പ്യൂട്ടര്‍വല്‍ക്കരണത്തോടെ ജോലി എളുപ്പമായെങ്കിലും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ടെന്നതാണ് സത്യം. ഇരുന്ന ഇരിപ്പിലാണ് പലരും ജോലി ചെയ്യുക. പല മാറാരോഗങ്ങളും ഇത് വരുത്തി വയ്ക്കും.

കോണിപ്പടികള്‍ നല്കും ആരോഗ്യംകോണിപ്പടികള്‍ നല്കും ആരോഗ്യം

ഡെസ്‌ക് ജോലികളുടെ ചില ദോഷങ്ങള്‍ തിരിച്ചറിയൂ,

നടുവേദന

നടുവേദന

വിട്ടുമാറാത്ത നടുവേദനയാണ് ഡെസ്‌ക് ജോലികള്‍ ചെയ്യുന്നവര്‍ക്ക് പലപ്പോഴും വരുന്ന ആരോഗ്യ പ്രശ്‌നം. ഇരിപ്പിന്റെ അപാകതയും കൂടുതല്‍ നേരം ഇരിയ്ക്കുന്നതുമെല്ല്ാമാണ് പ്രശ്‌നങ്ങള്‍.

തടി

തടി

അമിതവണ്ണമാണ് മറ്റൊരു ആരോഗ്യപ്രശ്‌നം. ഇത്തരം ജോലികളില്‍ ശരീരത്തിന് ആയാസം കുറവാണ്. പോരാത്തതിന് അതുമിതും കഴിയ്ക്കുന്നതിനുള്ള തോന്നലും. ഇത് ശരീരത്തിലെ കൊഴുപ്പു കൂട്ടും.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

ഇരുന്ന ഇരിപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.

ഷോള്‍ഡര്‍ വേദന, കഴുത്തു വേദന

ഷോള്‍ഡര്‍ വേദന, കഴുത്തു വേദന

ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഷോള്‍ഡര്‍ വേദന, കഴുത്തു വേദന എന്നിവയും സാധാരണമാണ്.

അലര്‍ജി

അലര്‍ജി

മിക്കവാറും ഓഫീസുകളും എയര്‍ കണ്ടീഷനായിരിയ്ക്കും. ഇത് അലര്‍ജിയുണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.

വേദന

വേദന

ഇരിപ്പ് ശരിയല്ലാത്തത് ശരീരമാസകലം വേദനയ്ക്കും വയര്‍ ചാടുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ദഹനം

ദഹനം

അപചയപ്രക്രിയ വേണ്ട വിധത്തില്‍ നടക്കാത്തതു കൊണ്ട് ദഹനപ്രശ്‌നങ്ങള്‍ക്കും ഓഫീസ് ജോലി കാരണമാകും.

ഓക്കാനം, മനംപിരട്ടല്‍

ഓക്കാനം, മനംപിരട്ടല്‍

ഓക്കാനം, മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ ഡെസ്‌ക് ജോലി ചെയ്യുമ്പോള്‍ സ്വാഭാവികമാണ്.

മസിലുകളുടെ ബലം

മസിലുകളുടെ ബലം

മസിലുകളുടെ ബലം കുറയുന്നതാണ് ഇത്തരം ജോലികളുടെ മറ്റൊരു ദോഷം.

സ്‌പോണ്ടിലൈറ്റിസ്

സ്‌പോണ്ടിലൈറ്റിസ്

സ്‌പോണ്ടിലൈറ്റിസ് പോലുള്ള രോഗങ്ങളും ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് കൂടുതലാണ്.

English summary

Desk Job Health Effects

Health effects of desk jobs are very critical. Find out if your desk job is bad for your health. To know the health risks of office jobs
Story first published: Friday, March 7, 2014, 15:32 [IST]
X
Desktop Bottom Promotion