For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദര പ്രശ്‌നങ്ങള്‍ ഭേദമാക്കാം

By Super
|

ബാഹ്യമോ ആന്തരികമോ ആയ കാരണങ്ങളാല്‍ ഉദരത്തിലെ ശ്‌ളേഷ്‌മ പടലങ്ങളുടെ ആന്തരിക പാളിക്ക്‌ ഇളക്കം ഉണ്ടാകുമ്പോഴാണ്‌ ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌. ഉദര പാളി ഉത്‌പാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ ശരീരത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട്‌ എല്ലാത്തരത്തിലുമുള്ള ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ നല്‍കണം.

ചികിത്സ

ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്ന്‌ ആഹാര നിയന്ത്രണമാണ്‌. ആഹാരം നന്നായി ചവച്ച്‌ സാവധാനം വേണം കഴിക്കാന്‍. ആഹാരം ചെറിയ അളവില്‍ ഇടയ്‌ക്കിടെ കഴിക്കുക. ധാരളം വെള്ളം കുടിക്കുക. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക. എരിവ്‌, കോഫീ, കടുപ്പമുള്ള ചായ, മാംസം, കേക്ക്‌, മദ്യം , പുളിപ്പുള്ള ആഹാരങ്ങള്‍ എന്നിവ പരമാവധി കുറയ്‌ക്കണം.


കാരണം

വിവിധ കാരണങ്ങള്‍ കൊണ്ട്‌ ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ശാരീരികവും മാനസികവുമായ

സമ്മര്‍ദ്ദങ്ങള്‍ ഉദര പാളികളില്‍ കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകും. അമ്ലഗുണമുള്ള ആഹാരങ്ങള്‍,മരുന്നുകള്‍, പുകവലി, മദ്യം എന്നിവ ഉദര പാളികളില്‍ വിട്ടുമാറാത്ത കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകാറുണ്ട്‌. നെഞ്ചെരിച്ചില്‍, അസിഡിറ്റി, ദഹനക്കേഡ്‌, വയര്‍ വീര്‍ക്കല്‍ എന്നിവ മൂലം ഉദര പ്രശ്‌നങ്ങള്‍ ഉണ്ടാകും. മുഴ, വൃക്കിയിലെ കല്ല്‌, മലബന്ധം, ഭക്ഷ്യവിഷബാധ, ബാക്ടീരിയ ബാധ, അള്‍സര്‍ ,ആഗ്നേയ ഗ്രന്ഥി വീക്കം എന്നിവ ഉദര രോഗങ്ങള്‍ക്ക്‌ കാരണമാകും.

നാരങ്ങ

ഒരു കപ്പ്‌ വെള്ളത്തില്‍ നാരങ്ങ നീരും അര ടേബിള്‍ സ്‌പൂണ്‍ ബേക്കിങ്‌ സോഡയും ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്‌ ഈ മിശ്രിതം ആശ്വാസം നല്‍കും. രാവിലെ സമയങ്ങളില്‍ ഇത്‌ കുടിക്കുന്നത്‌ പെട്ടന്നുണ്ടാകുന്ന വയര്‍ വേദനയ്‌ക്ക്‌ ആശ്വാസം നല്‍കും.

ഔഷധ ചായ

ഔഷധ ചായ ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. റാസ്‌പ്‌ ബെറി, ബ്ലാക്‌ ബെറി,പുതിന,ജമന്തി എന്നിവ ചേര്‍ത്താണ്‌ ഇത്‌ സാധാരണ ഉണ്ടാക്കുന്നത്‌.

Read more about: gas ഗ്യാസ്
English summary

Cure Gastric Problems Naturally

Problems of stomach arise when internal lining of gastric mucosa is disturbed due to some external or internal factor,
X
Desktop Bottom Promotion