For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈറോയ്ഡ്, ചില പൊതു ലക്ഷണങ്ങള്‍

|

നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ, പെട്ടെന്നു തൂക്കം വര്‍ദ്ധിയ്ക്കുന്നുണ്ടോ, മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നുണ്ടോ, ഒരുപക്ഷേ തൈറോയ്ഡായിരിയ്ക്കും കാരണം.

ഇന്നത്തെ കാലത്ത് തൈറോയ്ഡ് പലരെയും ബാധിയ്ക്കുന്ന ഒരു രോഗമായി മാറുകയാണ്. ഇത് സ്ത്രീകളിലാണ് കൂടുതലായി കണ്ടു വരുന്നതും.

രണ്ടു തരം തൈറോയ്ഡുകളുണ്ട്, ഹൈപ്പോ തൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും.

തൈറോയ്ഡ് നമ്മുടെ ശരീരത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. ഇവയെന്തൊക്കെയെന്നു നോക്കൂ,

ശരീരഭാരം

ശരീരഭാരം

ശരീരഭാരം പെട്ടെന്നു തന്നെ കൂടുകയോ കുറയുകയെ ചെയ്യുകയാണെങ്കില്‍ ഇത് തൈറോയ്ഡ് ലക്ഷണമാകാം. ഹൈപ്പര്‍ തൈറോയ്ഡാണെങ്കില്‍ ശരീരഭാരം കുറയും. ഹൈപ്പോ ആണെങ്കില്‍ ശരീരഭാരം കുറയുകയും ചെയ്യും.

കഴുത്തില്‍ തടിപ്പ്‌

കഴുത്തില്‍ തടിപ്പ്‌

കഴുത്തില്‍ തടിപ്പുണ്ടാകുന്നതാണ് മറ്റൊരു തൈറോയ്ഡ് ലക്ഷണം. ഇത് തൈറോയ്ഡ് ക്യാന്‍സര്‍ കൊണ്ടാകാം, തൈറോയ്ഡാകാം, തൈറോയ്ഡ് ഗ്രന്ഥിയ്ക്കുള്ളിലെ മുഴകള്‍ കൊണ്ടുമാകാം.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

മുടി കൊഴിച്ചിലാണ് മറ്റൊരു തൈറോയ്ഡ് ലക്ഷണം. തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മുടി കൊഴിച്ചിലുണ്ടാകുന്നത് സ്വാഭാവികമാണ്.

മൂഡുമാറ്റം

മൂഡുമാറ്റം

പെട്ടെന്നുണ്ടാകുന്ന മൂഡുമാറ്റമാണ് തൈറോയ്ഡിന്റെ മറ്റൊരു ലക്ഷണം. ചിലപ്പോള്‍ ഡിപ്രഷന്‍ തോന്നാം, മറ്റു ചിലപ്പോള്‍ അസ്വസ്ഥത തോന്നാം. ഇതെല്ലാം തൈറോയ്ഡ് ലക്ഷണങ്ങളുമാകാം.

ശരീരത്തിന്റെ താപനില

ശരീരത്തിന്റെ താപനില

തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലുന്നത് ശരീരത്തിന്റെ താപനിലയെ ബാധിയ്ക്കും പെട്ടെന്ന് തണുപ്പോ ചൂടോ അനുഭവപ്പെടുന്നത് തൈറോയ്ഡ് ലക്ഷണമാകാം.

 ചര്‍മം

ചര്‍മം

വരണ്ട ചര്‍മം, ദുര്‍ബലമായ നഖങ്ങള്‍, ചര്‍മം ചുവന്നു തടിയ്ക്കുക തുടങ്ങിയവയെല്ലാം തൈറോയ്ഡ് ലക്ഷണങ്ങളാകാം.

മലബന്ധം

മലബന്ധം

ഹൈപ്പോ തൈറോയ്ഡിസമെങ്കില്‍ മലബന്ധമുണ്ടാകാം, ഹൈപ്പറാണെങ്കില്‍ വയറിളക്കം പോലുള്ള പ്രശ്‌നങ്ങളുണ്ടാകാം.

ആര്‍ത്തക്രമക്കേടുകള്‍

ആര്‍ത്തക്രമക്കേടുകള്‍

സ്ത്രീകളില്‍ ഹൈപ്പോതൈറോയ്ഡ് നീണ്ടു നില്‍ക്കുന്ന ആര്‍ത്തവത്തിനും ആര്‍ത്തവസമയത്തെ കഠിനമായ വേദനയ്ക്കും ഇട വരുത്തും. ഹൈപ്പറാണെങ്കില്‍ ആര്‍ത്തക്രമക്കേടുകള്‍ സാധാരണമാണ്.

മസില്‍ വേദന

മസില്‍ വേദന

മസില്‍ വേദന, സന്ധിവേദന തുടങ്ങിയവയെല്ലാം തൈറോയ്ഡ് ലക്ഷണവുമാകാം.

കഠിനമായ ക്ഷീണം

കഠിനമായ ക്ഷീണം

ഭക്ഷണം കഴിച്ചിട്ടും ആവശ്യത്തിന് വിശ്രമിച്ചിട്ടും കഠിനമായ ക്ഷീണം തോന്നുന്നതിന്റെ ഒരു കാരണം തൈറോയ്ഡ് പ്രശ്‌നങ്ങളാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് കൊളസ്‌ട്രോള്‍ അളവ് കൂടും. ശരീരത്തിലെ അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം.

ഹൃദയം

ഹൃദയം

തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ പ്രവര്‍ത്തനം ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങളുണ്ടാക്കും.

വന്ധ്യത

വന്ധ്യത

വന്ധ്യത തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വന്ധ്യതാ പ്രശ്‌നങ്ങളും വരുത്തി വയ്ക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് ഇതിന് പിന്നില്‍.

English summary

Common Signs Of Thyroid

Here are some common signs of thyroid. If you are suffering from any of these symptoms of thyroid, visit a doctor at the earliest.
Story first published: Wednesday, March 12, 2014, 12:11 [IST]
X
Desktop Bottom Promotion