For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവസംബന്ധമായ കെട്ടുകഥകള്‍

By Super
|

സമീറ തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച്‌ ഒരു ദിവസത്തെ അവധി ആവശ്യപ്പെട്ടു. എന്തിനാണന്നോ, ഇത്‌ അവളുടെ ആര്‍ത്തവത്തിന്റെ ആദ്യ ദിനമാണ്‌ , മറ്റ്‌ എല്ലാ പെണ്‍കുട്ടികളെയും പോലെ അവള്‍ക്കും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. ഓഫീസിലോ പാര്‍ട്ടികള്‍ക്കോ പോകാനുള്ള മാനസികാവസ്ഥയിലല്ല അവളിപ്പോള്‍. ഷോപ്പിങ്‌, വ്യായാമം തുടങ്ങി പലതും ഈ സമയത്ത്‌ ചെയ്യാന്‍ അവള്‍ വിസമ്മതിക്കുന്നു.

എല്ലാ സ്‌ത്രീകളും അറിഞ്ഞിരിക്കേണ്ട ആര്‍ത്തവവുമായി ബന്ധപ്പെട്ട ചില കെട്ടുകഥകളാണ്‌ ഇവിടെ പറയുന്നത്‌.

1.ആര്‍ത്തവം ശരീരത്തെ ദുര്‍ബലമാക്കും

1.ആര്‍ത്തവം ശരീരത്തെ ദുര്‍ബലമാക്കും

ഇത്‌ എല്ലായ്‌പ്പോഴും ശരിയല്ല;രക്തം നഷ്ടമാകുന്നത്‌ കൊണ്ട്‌ നിങ്ങളുടെ ശരീരം ദുര്‍ബലമാകില്ല. വാസ്‌തവത്തില്‍ ഈ സമയത്ത്‌ നിങ്ങള്‍ക്ക്‌ നഷ്ടമാകുന്നത്‌ 150 എംഎല്‍ അഥവ 4-6 സ്‌പൂണ്‍ രക്തം മാത്രമാണ്‌ . എന്നാല്‍, നിങ്ങള്‍ക്ക്‌ രക്തക്കുറവ്‌ ഉണ്ടെങ്കില്‍ സാഹചര്യം വ്യത്യസ്‌തമായിരിക്കും.

2.ആര്‍ത്തവ രക്തം വിഭിന്നമാണ്‌

2.ആര്‍ത്തവ രക്തം വിഭിന്നമാണ്‌

ഒരിക്കലുമല്ല! ആര്‍ത്തവ സമയത്തെ രക്തം സാധാരണ പോകുന്ന രക്തത്തിന്‌ സമാനമാണ്‌ . ഇതിന്‌ ചീത്തമണം ഉണ്ടായിരിക്കില്ല. ഇതില്‍ അസാധാരണമായൊന്നും ഇല്ല. ബാക്ടീരിയ വരാതിരിക്കാന്‍ പാഡ്‌ ഇടയ്‌ക്കിടെ മാറ്റാന്‍ റക്കരുത്‌. ഇത്‌ വൃത്തി നിലനിര്‍ത്ത്‌ാനും സഹായിക്കും.

3. വ്യായാമം അരുത്‌

3. വ്യായാമം അരുത്‌

ഇത്‌ ശുദ്ധ അസംബന്ധമാണ്‌. അല്‍പം കഠിനമായതുള്‍പ്പടെ എല്ലാ വ്യായാമങ്ങളും ഈ സമയത്ത്‌ ചെയ്യാം. എന്നാല്‍, നിങ്ങള്‍ യോഗ ചെയ്യുകയാണെങ്കില്‍ വലിഞ്ഞ്‌ നിവരുന്നതും ശ്വസന ആസനങ്ങളും ഒഴിവാക്കുക.

കടലില്‍ ആണെങ്കില്‍ പോലും നീന്താന്‍ പോകാം. രക്തം ചോര്‍ന്നാലും മത്സ്യങ്ങള്‍ ആക്രമിക്കുമെന്ന്‌ പേടിക്കേണ്ട

4 ലൈംഗികബന്ധം പാടില്ല

4 ലൈംഗികബന്ധം പാടില്ല

നിങ്ങള്‍ക്ക്‌ സുഖകരമല്ല എന്ന്‌ തോന്നിയാല്‍ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ ഒഴിവാക്കുക. എന്നാല്‍, നിങ്ങള്‍ക്കും പങ്കാളിക്കും താല്‍പര്യമാണെങ്കില്‍ ബന്ധപ്പെടുന്നതില്‍ കുഴപ്പമൊന്നുമില്ല. രതിമൂര്‍ച്ഛ പേശീവലിവിന്‌ ആശ്വാസം നല്‍കും.

5. ആര്‍ത്തവ വേദനകള്‍

5. ആര്‍ത്തവ വേദനകള്‍

സ്‌ത്രീകളിലേറെയും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണിത്‌. ഒന്നാം ദിവസം കഠിനമായ വേദന പതിവാണ്‌, ചോക്ലേറ്റുകള്‍ കഴിച്ചു കൊണ്ട്‌ നിങ്ങള്‍ക്കിത്‌ കുറയ്‌ക്കാവുന്നതാണ്‌. ഇത്‌ വളരെ ഫലപ്രദമാണ്‌. എന്നാല്‍, വേദന തുടര്‍ന്നും നിലനില്‍ക്കുകയാണെങ്കില്‍ ഗൈനക്കോളജിസ്‌റ്റിനെ കാണുക.

6. ഗര്‍ഭധാരണം ഉണ്ടാകില്ല

6. ഗര്‍ഭധാരണം ഉണ്ടാകില്ല

ഇത്‌ തെറ്റായ ധാരണയാണ്‌. ആര്‍ത്തവ സമയത്ത്‌ പ്രത്യുത്‌പാദന സംവിധാനം പ്രവര്‍ത്തനം നിര്‍ത്തില്ല. ആര്‍ത്തവ സമയത്തും ഗര്‍ഭധാരണം നടക്കാം. ഇത്‌ ഒഴിവാക്കണമെന്നുണ്ടെങ്കില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ്‌ ഉചിതം.

7. മുടി കഴുകരുത്‌

7. മുടി കഴുകരുത്‌

ഇത്‌ ആരാണ്‌ പറഞ്ഞത്‌? ആര്‍ത്തവ സമയത്ത്‌ ഷാമ്പുവും മറ്റും ഉപയോഗിച്ച്‌ മുടി കഴുകുന്നത്‌ ഒഴിവാക്കണം എന്ന്‌ പറയുന്നതിന്‌ ഒരു കാരണവും കാണുന്നില്ല. നിങ്ങള്‍ക്ക്‌ ഈ സമയത്ത്‌ മുടി കഴുകാം,മുടി മുറിക്കാം,മുടിക്ക്‌ നിറം നല്‍കാം വേണമെങ്കില്‍ സ്‌പായില്‍ പോയി മുടി സ്‌ട്രെയിറ്റന്‍ ചെയ്യുകയും ആവാം.

8. പലതും കഴിക്കരുത്‌

8. പലതും കഴിക്കരുത്‌

ഇതും വെറുതെ പറയുന്നതാണ്‌. ഈ ദിവസങ്ങളില്‍ ഒന്നും കഴിക്കുന്നത്‌ നിര്‍ത്തേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കിഷ്ടമുള്ള എന്തും കഴിക്കാം. ഈ അഞ്ച്‌ ദിവസങ്ങളില്‍ എന്തെങ്കിലും പ്രത്യേക ആഹരക്രമം പാലിക്കേണ്ട ആവശ്യമില്ല.

9. 28 ദിനചക്രം

9. 28 ദിനചക്രം

ഓരോരുത്തരുടെയും ആരോഗ്യത്തിനനുസരിച്ച്‌ ആര്‍ത്തവ ചക്രം വ്യത്യാസപ്പെട്ടിരിക്കും. 28 ദിവസങ്ങള്‍ ശരാശരി കാലയളവ്‌ മാത്രമാണ്‌.

അതിനാല്‍ സന്തോഷിച്ചു കൊള്ളുക! നിങ്ങള്‍ക്കിഷ്‌ടമുള്ളതെന്തും ചെയ്യാം! രസമായിരിക്കൂ!

English summary

Common Myths About Menstruation

Here are some myths related to menstruation, which every woman should know.
X
Desktop Bottom Promotion