For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധന ഗുളികളുടെ ദോഷഫലങ്ങള്‍

By VIJI JOSEPH
|

ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയ ജനനനിയന്ത്രണ ഗുളികകള്‍ പല ദോഷഫലങ്ങളുമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇവയില്‍ പലതും ഗുരുതരമൊന്നുമാകില്ല. ചിലത് നല്ലവയും, ചിലത് അത്ര അനുയോജ്യമല്ലാത്തവയും, ചിലതാകട്ടെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായിരിക്കും.

ഗര്‍ഭധാരണം തടയാന്‍ ഇവ സഹായിക്കുമെങ്കിലും ഇവ ഉപയോഗിക്കുന്നതിന് മുമ്പ് ഇതിന്‍റെ ആപത് സാധ്യതകളും അറിഞ്ഞിരിക്കണം.

ഗര്‍ഭനിരോധനത്തിന് വിവിധ വഴികള്‍

ഛര്‍ദ്ദി, ലൈംഗിക കാര്യങ്ങളിലുള്ള വ്യതിയാനം, ശരീരഭാരം വര്‍ദ്ധിക്കല്‍, തലവേദന, മന്ദത, സ്തനങ്ങളിലെ വേദനയും നീരും, ആര്‍ത്തവത്തിനിടയിലെ ചെറുതായുള്ള രക്തം പോക്ക്, ക്രമം തെറ്റിയതും, ദൈര്‍ഘ്യം കുറഞ്ഞതുമായ ആര്‍ത്തവം, മലബന്ധവും വയര്‍ വീര്‍ക്കലും, അ​ണ്ഡാശയത്തിനരികെയുള്ള രോമകൂപങ്ങളുടെ വലുപ്പക്കൂടുതല്‍, സ്രവങ്ങള്‍, മുടി കൊഴിച്ചില്‍, അസ്ഥിയുടെ ബലക്കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും കൊളസ്ട്രോളും, മാനസിക നിലയിലുള്ള മാറ്റങ്ങള്‍, എന്നിവയൊക്കെ ഇതിന്‍റെ ലക്ഷണങ്ങളാണ്. ഉപയോഗം തുടങ്ങി ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ഇവയില്‍ കുറവുണ്ടാകും.

ആര്‍ത്തവത്തിന്‍റെ ക്രമം അസ്ഥിരപ്പെടുത്തുക, കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നീ ദോഷങ്ങള്‍ ജനനനിയന്ത്രണ ഗുളികകള്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകും. ചെറുതായി രക്തം പുറത്ത് വരുന്നതും, രക്തസ്രാവവും ഗുളികള്‍ കഴിക്കുന്നത് മൂലം സംഭവിക്കാം. സ്വീകരിക്കപ്പെട്ട ഒരു ഗര്‍ഭനിരോധന മാര്‍ഗ്ഗമായിരിക്കേ തന്നെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ദോഷങ്ങള്‍ക്കും അത് കാരണമാകാം.

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് മൂലമുള്ള ചില പ്രധാന ദോഷങ്ങളെ മനസിലാക്കാം.

1. തലവേദന

1. തലവേദന

ആരോഗ്യപരമായ കാരണങ്ങളാലാണ് നിങ്ങള്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതെങ്കില്‍ അവ സ്ഥിരമായി തുടരരുത്. ഗര്‍ഭനിരോധന ഗുളികകളുടെ പ്രധാന ദോഷഫലമെന്നത് ഛര്‍ദ്ദിയും, തലവേദനയുമാണ്. ഗുളികകളിലടങ്ങിയ ഈസ്ട്രജനാണ് ഇവിടെ പ്രശ്നക്കാരനാവുന്നത്. പ്രശ്നങ്ങള്‍ മാറുന്നില്ലെങ്കില്‍ മറ്റൊരു ഗര്‍ഭനിരോധന മാര്‍ഗ്ഗം കണ്ടെത്തുക.

2. ഛര്‍ദ്ദി

2. ഛര്‍ദ്ദി

അണ്ഡോത്പാദനം തടയാനായി ഈസ്ട്രജന്‍, പ്രോജെസ്റ്റീറോണ്‍ എന്നിവ ഗുളികകളില്‍ ഉപയോഗിക്കുന്നുണ്ട്. ഹോര്‍മോണ്‍ നിയന്ത്രണം വഴിയാണ് ഇവ ഗര്‍ഭനിയന്ത്രണം നടപ്പാക്കുന്നത്. പതിവായി ഈ ഗുളികകള്‍ ഉപയോഗിക്കുന്നത് വഴി ഹോര്‍മോണുകള്‍ അധികമായി ശരീരത്തിലെത്തുകയും, ഇവ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ദോഷഫലങ്ങളുണ്ടാക്കുകയും ചെയ്യും. ഛര്‍ദ്ദി ഇതില്‍ പ്രധാനമാണ്.

3. അസാധാരണമായ രക്തസ്രാവം

3. അസാധാരണമായ രക്തസ്രാവം

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ആര്‍ത്തവങ്ങള്‍ക്കിടയില്‍ പതിവില്ലാത്ത തരത്തില്‍ രക്തസ്രാവം ഉണ്ടാകാറുണ്ട്. ചെറുതായ രക്തം പോക്കോ, വലിയ തോതിലുള്ള രക്തസ്രാവമോ സംഭവിക്കാം.

4. സ്തനങ്ങളിലെ മാറ്റം

4. സ്തനങ്ങളിലെ മാറ്റം

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതിന്‍റെ ഫലമായി സ്തനങ്ങളുടെ ഉറപ്പ് കുറയുകയോ, വലുപ്പം കൂടുകയോ ചെയ്യാം. അനുയോജ്യമായ തരത്തിലുള്ള ബ്രാ ഉപയോഗിക്കുന്നത് വഴിയും, കഫീന്‍, ഉപ്പ് എന്നിവ ഉപയോഗിക്കുന്നത് കുറച്ചും ഈ പ്രശ്നം പരിഹരിക്കാം. എന്നാല്‍ ദീര്‍ഘകാലം ദോഷഫലങ്ങള്‍ നേരിട്ടാല്‍ വൈദ്യോപദേശം തേടാന്‍ മടിക്കരുത്. നെഞ്ച് വേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സത്നാര്‍ബുദം, ശ്വാസമെടുക്കുമ്പോളുള്ള വേദന, അടിവയറ്റിലെ വേദന, കാഴ്ച പെട്ടന്ന് മങ്ങുക എന്നിവയും ദോഷങ്ങളില്‍ പെടും.

5. ലൈംഗികതാല്പര്യം കുറയുന്നു

5. ലൈംഗികതാല്പര്യം കുറയുന്നു

ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണുകള്‍ ലൈംഗിക താല്പര്യം കുറയ്ക്കാനിടയാക്കും.

ഇവിടെ പറഞ്ഞവയൊക്കെ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് വഴി സാധാരണമായി സംഭവിക്കുന്നതാണ്. അതിനാല്‍ തന്നെ ഗുളിക ഉപയോഗിക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ കൂടി മനസിലാക്കിയിരിക്കുക.

English summary

Common birth control side effects

A hormone based birth control pill can be a cause for concern if they come with side effects. There certainly are side effects if you pop a birth control pill, yet the majority of it is not serious.
Story first published: Friday, January 10, 2014, 14:51 [IST]
X
Desktop Bottom Promotion