For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍, അടിസ്ഥാനകാര്യങ്ങള്‍ ഇതാ

|

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതു കൊണ്ടുതന്നെ കൊളസ്‌ട്രോളിന് ഇന്ന് പ്രസക്തിയേറെയാണ്. ഭക്ഷണവും ജീവിതചര്യയുമുള്‍പ്പെടെയുള്ള വിവിധ കാരണങ്ങള്‍ കൊളസ്‌ട്രോളിനു പുറകിലുണ്ട്.

കൊളസ്‌ട്രോളിനെക്കുറിച്ചു പലരും ഇപ്പോഴും അജ്ഞരാണ്. കൊളസ്‌ട്രോളിനെക്കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളാണ് താഴെപ്പറയുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ലിവറിലും മറ്റും ചില കോശങ്ങളിലും രൂപപ്പെടുന്ന, മെഴുകു പോലുള്ള കൊഴുപ്പാണ് കൊളസ്‌ട്രോള്‍. ഇത് മുട്ട, ഇറച്ചി, പാലുല്‍പന്നങ്ങള്‍ എന്നിവയിലും കാണപ്പെടുന്നു.

നാലുതരം

നാലുതരം

കൊളസ്‌ട്രോളില്‍ തന്നെ നാലു തരമുണ്ട്. ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍സ് അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍. ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, വെരി ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍സ് അഥവാ വിഎല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ്‌സ് എന്നിവയാണിവ.

ഘടകങ്ങള്‍

ഘടകങ്ങള്‍

കൊളസ്‌ട്രോളിനെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഡയറ്റ്

ഡയറ്റ്

കഴിയ്ക്കുന്ന ഭക്ഷണത്തിലെ സാച്വറേറ്റഡ് ഫാറ്റ്, കൊളസ്‌ട്രോള്‍ എന്നിവ കൊളട്രോള്‍ തോതിനെ ബാധിയ്ക്കും. ഇവയില്ലാത്ത്, കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക.

അമിതഭാരം

അമിതഭാരം

അമിതഭാരം കൊളസ്‌ട്രോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ്. തടി കുറയ്ക്കുന്നതാണ് നല്ല കൊളസ്‌ട്രോളിന് നല്ലത്.

വ്യായാമം

വ്യായാമം

വ്യായാമം നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന മറ്റൊന്നാണ്.

പ്രായം

പ്രായം

പ്രായം കൊളസ്‌ട്രോളിനെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. പ്രായം കൂടുന്തോറും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടും. സ്ത്രീകള്‍ക്ക് മെനോപോസിനു ശേഷം ചീത്ത കൊളസ്‌ട്രോള്‍ കൂടാനുള്ള സാധ്യത കൂടുതലാണ്.

പ്രമേഹം

പ്രമേഹം

പ്രമേഹം കൊളസ്‌ട്രോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം കൊളസ്‌ട്രോളിനെ സ്വാധീനിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

പുകവലി

പുകവലി

പുകവലി നല്ല കൊളസ്‌ട്രോള്‍ തോത് കുറയ്ക്കും. ഈ ശീലം ഉപേക്ഷിയ്ക്കുക.

മരുന്ന്‌

മരുന്ന്‌

ചില തരം മരുന്നുകളും രോഗാവസ്ഥകളുമെല്ലാം കൊളസ്‌ട്രോളിനെ ബാധിയ്ക്കും.

കൊളസ്‌ട്രോള്‍ പരിശോധിയ്ക്കുമ്പോള്‍

കൊളസ്‌ട്രോള്‍ പരിശോധിയ്ക്കുമ്പോള്‍

കൊളസ്‌ട്രോള്‍ പരിശോധിയ്ക്കുമ്പോള്‍ ഫാസ്റ്റിംഗ് കൊളസ്‌ട്രോള്‍, നോണ്‍ ഫാസ്റ്റിംഗ് കൊളസ്‌ട്രോള്‍ എ്ന്നിങ്ങനെ പരിശോധിയ്ക്കാം. ഫാസ്റ്റിംഗ് കൊളസ്‌ട്രോളിലൂടെ ആകെയുള്ള കൊളസ്‌ട്രോള്‍, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവയറിയാം. നോണ്‍ ഫാസ്റ്റിംഗ് കൊളസ്‌ട്രോളിലൂടെ എച്ച് ഡി എല്‍, എല്‍ ഡി എല്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയറിയാം. ഇതുപ്രകാരം നിങ്ങള്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യതകളെക്കുറിച്ചും അറി്ഞ്ഞിരിയ്ക്കാം.

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍

ദിവസം 300 മില്ലീഗ്രാമിനേക്കാള്‍ കുറവ് കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കുക. ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ ഇത് 200 ആയി കുറയ്ക്കുക.

വ്യായാമം

വ്യായാമം

വ്യായാമം നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്താനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്.

ചികിത്സകള്‍

ചികിത്സകള്‍

കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സകള്‍ പിന്‍തുടരുക.

മരുന്നുകള്‍

മരുന്നുകള്‍

സ്റ്റാറ്റിനുകള്‍, നിയാസിന്‍, ബൈല്‍ ആസിഡ് റിസൈന്‍സ്, ഫേബ്രേറ്റുകള്‍ എന്നിവയാണ് സാധാരണ ഗതിയില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ചില മരുന്നുകള്‍.ടൈപ്പ്-2 പ്രമേഹം, ലക്ഷണങ്ങള്‍, പരിഹാരം

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Cholesterol Basic Informations

Here are some basic facts about cholesterol. Know these to control your cholesterol,
Story first published: Monday, November 17, 2014, 11:15 [IST]
X
Desktop Bottom Promotion