For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ കാലത്തെ മാറ്റങ്ങള്‍

By Super
|

എല്ലാ സ്‌ത്രീകളും കടന്നു പോകുന്ന അവസ്ഥയാണ്‌ ആര്‍ത്തവം. അമ്മ മുതല്‍ അയല്‍ക്കാരി വരെ ആര്‍ത്തവകാലത്ത്‌ ചെയ്യേണ്ടതും ചെയ്യരുതാത്തതും സംബന്ധിച്ച്‌ നിരവധി ഉപദേശങ്ങള്‍ നല്‍കാറുണ്ട്‌ . എന്നാല്‍, ആരും ഇക്കാലയളവില്‍ എന്താണ്‌ പ്രതീക്ഷിക്കേണ്ടതെന്ന്‌ പറയാന്‍ തയാറാകാറില്ല. പെണ്‍കുട്ടികളുടെ യൗവനത്തിന്റെ ആരംഭം മാത്രമല്ല ആര്‍ത്തവം മറിച്ച്‌ സ്‌ത്രീകളെ സംബന്ധിച്ച്‌ നിരവധി മാറ്റങ്ങളുടെ കാലയളവാണിത്‌. പെണ്‍കുട്ടിയില്‍ നിന്നും സ്‌ത്രീയായി മാറുന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ ആര്‍ത്തവം. ആര്‍ത്തവം ഏറെ ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. ഇതുമായി ചുറ്റപ്പെട്ട്‌ നിരവധി കെട്ടുകഥകള്‍ പറയപ്പെടുന്നുണ്ട്‌. എന്നാല്‍, അനുഭവത്തിലൂടെ മാത്രമെ ഇത്‌ എന്താണന്ന്‌ അറിയാന്‍ കഴിയു.

മെനോപോസ് സമയത്ത് അക്യുപങ്ചര്‍ ഗുണങ്ങള്‍

പെണ്‍കുട്ടികളില്‍ സാധാരണയായി ആര്‍ത്തവം തുടങ്ങുന്നത്‌ 9 നും 17 നും ഇടയിലുള്ള പ്രായത്തിലാണ്‌. ഏറെ ആകുലതയോടെയാണ്‌ പല പെണ്‍കുട്ടികളും ഇതിനെ കാത്തിരിക്കുന്നത്‌. ഇതിനെ നേരിടാന്‍ ഭയമുള്ളവര്‍ ഏറെ ഉണ്ട്‌. സ്‌ത്രീകളുടെ പ്രത്യുത്‌പാദന സംവിധാനത്തെ കുറിച്ചും വളര്‍ച്ചയുടെ ഘട്ടത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അറിയാന്‍ പാടില്ലാത്ത പെണ്‍ കുട്ടികള്‍ ഉണ്ട്‌. ഇങ്ങനെയുള്ളവര്‍ക്കാണ്‌ ആര്‍ത്തവം കൂടുതല്‍ നിഗൂഢമായി തോന്നുന്നത്‌. ഋതുമതിയാകുന്നതോടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ കാണപ്പെടും. ലോകം നിങ്ങളെ പുതിയ കണ്ണാല്‍ നോക്കി തുടങ്ങുന്ന സമയമാണിത്‌. നിങ്ങളോടുള്ള പെരുമാറ്റവും വ്യത്യാസപ്പെടും.ആര്‍ത്തവത്തോടെ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചറയാന്‍ നിങ്ങള്‍ക്ക്‌ താല്‍പര്യമില്ലേ, എങ്കില്‍ ഇതാ

1. പുതിയ രൂപം

1. പുതിയ രൂപം

നിങ്ങളുടെ ശരീരത്തിന്‌ പുതിയ രൂപം കൈവരിക്കും. ആര്‍ത്തവത്തോടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാകും. സ്‌തനങ്ങള്‍ വലുതാവുകയും ശരീരത്തിന്‌ രൂപഭംഗിയും വളര്‍ച്ചയും ഉണ്ടാകുന്ന കാലയളവാണിത്‌. രോമ വളര്‍ച്ചയും ഇക്കാലയളവില്‍ പ്രതീക്ഷിക്കാം.

2. മുഖക്കുരു

2. മുഖക്കുരു

ആര്‍ത്തവ കാലത്ത്‌ ചില പെണ്‍കുട്ടികള്‍ക്ക്‌ മുഖക്കുരു വരാറുണ്ട്‌. ഇത്‌ ഒരാഴ്‌ച വരെ നീണ്ട്‌ നിന്ന്‌ അപ്രത്യക്ഷമാകും. എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല.

3. പിഎംഎസ്‌

3. പിഎംഎസ്‌

പിഎംഎസ്‌ അഥവ ആര്‍ത്തവപൂര്‍വ ലക്ഷണങ്ങള്‍ ഇപ്പോഴത്തെ സ്‌ത്രീകളിലേറെയും അനുഭവിക്കുന്ന ഒന്നാണ്‌. ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ കാലയളവാണ്‌ ആര്‍ത്തവം. ഇത്‌ എല്ലാവരിലും ഉണ്ടാകും.

ചില ആര്‍ത്തവ പൂര്‍വ ലക്ഷണങ്ങള്‍

1. സ്‌തന വേദന

2. അസ്വസ്ഥത, അകാരണമായ ദേഷ്യം

3. വിഷാദം

4. ഭക്ഷണത്തോട്‌ ആര്‍ത്തി

5. വയര്‍ വീര്‍ക്കല്‍

ആര്‍ത്തവത്തോട്‌ അനുബന്ധിച്ച്‌ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളാണിത്‌. മാസംതോറുമുള്ള ആര്‍ത്തവ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ ഛര്‍ദ്ദിയും മനംപുരട്ടലും ഉണ്ടാകാറുണ്ട്‌. ആര്‍ത്തവകാലത്തെ മാറ്റങ്ങള്‍ പലപ്പോഴും ആസ്വദ്യകരമല്ല. സ്‌ത്രീകള്‍ക്ക്‌ ഇക്കാലയളവ്‌ വളരെ പ്രയാസകരമായിരിക്കും. ജോലിയും വീട്ടുകാര്യങ്ങളും കൂടി നോക്കണമെങ്കില്‍ വിഷമം ഇരട്ടിക്കും.

4. സന്ധിവേദന

4. സന്ധിവേദന

ആര്‍ത്തവകാലത്ത്‌ സന്ധിവേദന സാധാരണ യുവതികള്‍ക്ക്‌ പതിവാണ്‌. പലര്‍ക്കും പരീതിയിലുള്ള വിഷമങ്ങളായിരിക്കും ഇതിനെ കുറിച്ച്‌ പറയാനുള്ളത്‌. ആര്‍ത്തവകാലത്തെ മാറ്റങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്‌. പുതിയകാലത്തെ ജീവിതശൈലിയുടെയും ഭക്ഷണരീതിയുടെയും ഫലമായിട്ടുള്ള മാറ്റങ്ങളും ആര്‍ത്തവ കാലത്ത്‌ അനുഭവപ്പെടാം. എന്തു തന്നെയായാലും ആര്‍ത്തവ കാലം സ്‌ത്രീകളില്‍ പലര്‍ക്കും വിഷമഘട്ടം തന്നെയാണ്‌.

5. ആരോഗ്യത്തോടിരിക്കുക

5. ആരോഗ്യത്തോടിരിക്കുക

ആര്‍ത്തവ കാലത്തെ മാറ്റങ്ങളെ നേരിടുന്നതിന്‌ ആരോഗ്യകരമായ ജീവിത ശൈലിയും അവബോധവും സഹായിക്കും. ആര്‍ത്തവകാലത്ത്‌ ആരോഗ്യദായകങ്ങളായ ഭക്ഷണം കഴിക്കണം. ഇലക്കറികളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്‌ എന്നിവ നിറഞ്ഞ ആഹാരങ്ങളും മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കും. വിറ്റാമിന്‍ ഇ ആര്‍ത്തവ പൂര്‍വ ലക്ഷണങ്ങളില്‍ കുറവ്‌ വരുത്തും. ആര്‍ത്തവകാലത്തെ മാറ്റങ്ങള്‍ക്ക്‌ നേരിടാന്‍ നേരത്തെ തന്നെ തയ്യാറെടുക്കുക. നിങ്ങളുടെ ആര്‍ത്തവകാല പ്രശ്‌നങ്ങളെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ നന്നായി അറിയാമായിരിക്കും. അതിനെ ധൈര്യമായി നേരിടുക. ആര്‍ത്തവ കാലത്ത്‌ മാത്രമുള്ള പ്രശ്‌നങ്ങള്‍ ആണ്‌ ഇവ. നിങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്കും ഇത്‌ പരിഹരിക്കാന്‍ കഴിയില്ല.

English summary

Changes That Happen during Periods

Every woman has to go through it!
X
Desktop Bottom Promotion