For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറവിയ്ക്കു ചില വിചിത്ര കാരണങ്ങള്‍

|

'ഓ, മറന്നു പോയി'. ഇതു നമ്മള്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിയ്ക്കാറുള്ള വാചകമാണ്. ആരും ഇതത്ര കാര്യമായി എടുക്കാറുമില്ല.

എന്നാല്‍ മറവിയെന്ന വാക്കിന് ഇതിനേക്കാളേറെ അര്‍ത്ഥമുണ്ട്. കാരണം ഇത് ഗുരുതരമാകുമ്പോഴാണ് അല്‍ഷീമേഴ്‌സ് പോലുള്ള രോഗാവസ്ഥകളിലേയ്ക്ക് നാമെത്തുന്നത്.

മറവിയ്ക്ക് പല കാരണങ്ങളുണ്ടാകാം. എന്നാല്‍ ചില വിചിത്ര കാരണങ്ങള്‍ മറവിയ്ക്കു കാരണമാകും.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവ് മറവിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണു പറയുക. ചുരുങ്ങിയ പക്ഷം എഴു മണിക്കൂറെങ്കിലും. ഉറക്കമില്ലാത്തത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇത് ഓര്‍മക്കുറവിനു വഴിയൊരുക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

മറവിയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ് സ്‌ട്രെസ്. ഇത് ആരോഗ്യത്തെ പല വിധത്തിലും ബാധിയ്ക്കും. ഇതിലൊന്നാണ് ഓര്‍മപ്രശ്‌നങ്ങളും.

പുകവലി, ഡ്രഗ്‌സ്

പുകവലി, ഡ്രഗ്‌സ്

പുകവലി, ഡ്രഗ്‌സ് ശീലങ്ങള്‍ എന്നിവ ഓര്‍മക്കുറവിനുള്ള മറ്റു കാരണങ്ങളാണ്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മറവിയ്ക്കിടയാക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഉറക്കക്കുറവുമെല്ലാം തൈറോയ്ഡിന്റെ പരിണിത ഫലങ്ങളാണ്.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് മറവിയുണ്ടാകുന്നത് സാധാരണമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനുള്ള പ്രധാന കാരണം.

അമിതമദ്യപാനം

അമിതമദ്യപാനം

അമിതമദ്യപാനം തലച്ചോറിനെ പ്രതികൂലമായി ബാധിയ്ക്കും. ഇത് മറവിയ്ക്കു വഴിയൊരുക്കുകയും ചെയ്യും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ മനസിനേയും ശരീരത്തേയും ബാധിയ്ക്കുന്ന ഒരു അവസ്ഥയാണ്. ഇത് മറവിയ്ക്കും വഴിയൊരുക്കും.

ചിലതരം മരുന്നുകള്‍

ചിലതരം മരുന്നുകള്‍

ചിലതരം മരുന്നുകള്‍, പ്രത്യേകിച്ച് ആന്റിഡിപ്രസന്റുകള്‍ മറവിയ്ക്കുള്ള മറ്റൊരു കാരണമാണ്. ഉദ്ധാരണക്കുറവിന്‌ വിവിധ പരിഹാരങ്ങള്‍

ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ....വണ്‍ഇന്ത്യ കുടുംബത്തില്‍ നിന്നും...

Read more about: health ആരോഗ്യം
English summary

Causes Of Forgetfulness

Causes of forgetfulness can sometimes really surprise you. If you want to know the causes of forgetfulness in adults, read on,
Story first published: Friday, September 26, 2014, 10:25 [IST]
X
Desktop Bottom Promotion