For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുന്നും കലോറി കുറയ്‌ക്കാം

By Super
|

അതെ ....നിങ്ങള്‍ ഭാവനയില്‍ കണ്ടത്‌ സത്യമാകാന്‍ പോകുന്നു! ദീര്‍ഘ നേരം ഇരുന്നു കൊണ്ട്‌ ചെയ്യുന്ന ജോലിയാണ്‌ നിങ്ങളുടേത്‌ എങ്കില്‍ അല്‍പം പരിശ്രമിച്ചാല്‍ ഇരുന്നു കൊണ്ടും കലറിയില്‍ കുറവ്‌ വരുത്താം.

ഇരുന്നു കൊണ്ട്‌ കലോറി കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില ഫലപ്രദമായ വഴികളാണ്‌ ഇവിടെ പറയുന്നത്‌. ഇവ പിന്തുടരുന്നതിലൂടെ ശരീരത്തിന്റെ അഴകും ആരോഗ്യവും നിലനില്‍ക്കുമെന്ന്‌ പറയുന്നില്ല. അതിനായി ഇതിനൊപ്പം പതിവ്‌ വ്യായാമങ്ങളും ചെയ്യണം.

 ധാരാളം വെള്ളം

ധാരാളം വെള്ളം

ധാരാളം വെള്ളം കുടിക്കുക. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിന്‌ ദിവസം 8 ഗ്ലാസ്സ്‌ വെള്ളം കുടിക്കേണ്ടത്‌ ആവശ്യമാണ്‌.ഏതാനം ഗ്ലാസ്സ്‌ സാധാരണ വെള്ളത്തിന്‌ പകരം ചൂട്‌ വെള്ളം കുടിക്കുന്നതും നല്ലതാണ്‌.

ച്യൂയിംഗം

ച്യൂയിംഗം

ഒരു മണിക്കൂര്‍ ഗം ചവയ്‌ക്കുന്നത്‌ 11 കലോറി ദഹിക്കാന്‍ സഹായിക്കും. പഞ്ചസാര ഇല്ലാത്ത ച്യൂയിഗം തിരഞ്ഞെടുത്ത്‌ ചവച്ച്‌ തുടങ്ങുക.

ചലിച്ചുകൊണ്ടിരിക്കുക

ചലിച്ചുകൊണ്ടിരിക്കുക

ഇരുന്നു കൊണ്ട്‌ മോണിട്ടറില്‍ നോക്കുമ്പോഴും കാലുകള്‍ ഡെസ്‌കിന്‌ താഴെ വൃത്താകൃതയില്‍ ചിലപ്പിച്ചു കൊണ്ടിരിക്കുക. കാല്‍പാദകങ്ങള്‍ തിരിക്കുകയും വിരലുകള്‍ മടക്കി നിവര്‍ത്തുകയും ചെയ്യുക. ഇരിക്കുമ്പോഴും ശീരരം പ്രവര്‍ത്തന ക്ഷമമായിരിക്കാനുള്ള ചില ലളിതമായ വ്യായാമങ്ങളാണിവ. കാലുകള്‍ ഉറക്കത്തിലേക്ക്‌ പോകുന്നത്‌ തടയുന്നതിനും കുറച്ച്‌ കലോറി ദഹിപ്പിക്കുന്നതിനും ഇത്‌ സഹായിക്കും.

ചിരി

ചിരി

രസകരമായി എന്തെങ്കിലും വായിക്കുമ്പോഴും സുഹൃത്തുക്കളുടെ തമാശ കേള്‍ക്കുമ്പോഴും ഉറക്കെ ചിരിക്കാന്‍ തോന്നാറില്ലേ. അത്‌ പിടിച്ചു നിര്‍ത്തരുത്‌. ഇടയ്‌ക്കിടെ ചിരിക്കുക, ഉറക്കെ ചിരിക്കുക . ശരീരം ചെലവഴിക്കുന്ന ഊര്‍ജത്തിന്റെ അളവ്‌ കൂട്ടാന്‍ ഇത്‌ സഹായിക്കും.ഇതില്‍ ചുറ്റുമുള്ളവരെ കുറിച്ച്‌ ബോധവാന്‍മാരാകേണ്ട ആവശ്യമില്ല.

പതിവായി ഇടവേളകള്‍

പതിവായി ഇടവേളകള്‍

തുടര്‍ച്ചയായി ഇരിക്കുന്ന്‌ ആരോഗ്യത്തിന്‌ നല്ലതല്ല. ആഹാരത്തിന്‌ മുമ്പും പിമ്പുമായി ഇടയ്‌ക്കിടെ കസേര വിട്ട്‌ എഴുന്നേറ്റ്‌ അല്‍പം നടക്കുക. കാപ്പിക്കു പകരം ഗ്രീന്‍ ടീ കുടിക്കുന്നതായിരിക്കും ഉചിതം. ഇത്‌ നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും അധിക കലോറി ദഹിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഇടവേളകള്‍ ആരോഗ്യകരമാക്കും.

ലഘുഭക്ഷണങ്ങള്‍

ലഘുഭക്ഷണങ്ങള്‍

കമ്പ്യൂട്ടറില്‍ ജോലിചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണ സംബന്ധമായ സൈറ്റുകള്‍ കാണുമ്പോള്‍ വിശപ്പു തോന്നുക സ്വാഭാവികമാണ്‌. ഇത്‌ ആനാവശ്യമായി കഴിക്കാന്‍ തോന്നിപ്പിക്കും. അതു കൊണ്ട്‌ സാലഡ്‌, പഴങ്ങള്‍, അണ്ടിപരിപ്പുകള്‍ എന്നിവ ഇടയ്‌ക്കിടെ കഴിച്ച്‌ വയറിനെ തൃപ്‌തിപ്പെടുത്തുക.

ആഴത്തില്‍ ശ്വസിക്കുക

ആഴത്തില്‍ ശ്വസിക്കുക

ഇരുക്കുമ്പോള്‍ ആഴത്തില്‍ ശ്വസിക്കുന്നത്‌ സാധാരണ ശ്വസിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ദഹിക്കാന്‍ സഹായിക്കും.

കസേര മാറുക

കസേര മാറുക

നിങ്ങളുടെ കസേര ഇരിക്കുമ്പോള്‍ നല്ല സുഖം നല്‍കുന്നുണ്ടാകും. എന്നാല്‍ പകരം മറ്റൊന്നിനെ കുറിച്ച്‌ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഇരിക്കുമ്പോഴും പ്രധാന പേശികളെ സജീവമാക്കുന്ന കസേരകള്‍ തിരഞ്ഞെടുക്കുക. പുറം,വയര്‍ എന്നിവയ്‌ക്ക്‌ ആരോഗ്യം നല്‍കാന്‍ ഇത്‌ സഹായിക്കും.

അമിതമായ കാപ്പികുടി

അമിതമായ കാപ്പികുടി

ജോലിക്കിടെ അമിതമായി കാപ്പി കുടിക്കുന്നത്‌ ശീലമാക്കരുത്‌. കൂടുതല്‍ കാപ്പി കുടിക്കുന്നത്‌ ദഹനം കുറയ്‌ക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാക്കുകയും ഊര്‍ജത്തിന്റെ ഉപയോഗം കുറയ്‌ക്കുകയും ചെയ്യും. കാപ്പിക്കു പകരം മധുരമില്ലാത്ത കട്ടന്‍ ചായ, ഗ്രീന്‍ ടീ, കട്ടന്‍ കാപ്പി എന്നിവ കുടിക്കുക.

ഉദര വ്യായാമം

ഉദര വ്യായാമം

ഉദരത്തിന്‌ ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യുക. പ്രധാന പേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം ഇത്‌ മാത്രമല്ല. ഇരിക്കുമ്പോഴും ഇതിന്‌ വേണ്ട വ്യായാമങ്ങള്‍ ശീലിക്കാം. വയറിലെ പേശികള്‍ വലിച്ച്‌ പിടിക്കുക. പത്ത്‌ സെക്കന്‍ഡ്‌ നേരം ഇങ്ങനെ ചെയ്‌തിട്ട്‌ അയക്കുക. പത്ത്‌ പ്രാവശ്യം ഇത്‌ തുടരുക. അടിവയറിനായി പാദങ്ങള്‍ തറയില്‍ നിന്നും അല്‍പം ഉയര്‍ത്തി പുറത്തേക്ക്‌ ചലിപ്പിക്കുക. വീണ്ടും കാലുകള്‍ താഴ്‌ത്തുക. പത്ത്‌ പ്രാവശ്യം ഇതാവര്‍ത്തിക്കുക. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Burn Calories Sitting At Your Desk

Sitting long time make people unhealthy and couch potatoes. Here are some tips to burn calories sitting at your desk.
Story first published: Tuesday, January 6, 2015, 10:07 [IST]
X
Desktop Bottom Promotion