For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങുമ്പോള്‍ പല്ലുകടിക്കാറുണ്ടോ?

By Super
|

ഉറക്കത്തിലെ പല്ലുകടിക്കല്‍ അഥവ ബ്രൂക്‌സിസം കൂര്‍ക്കം വലി പോലെ തന്നെയാണ്‌; പലപ്പോഴും നിങ്ങള്‍ ഇതിനെ കുറിച്ച്‌ അജ്ഞരായിരിക്കും , എന്നാല്‍ നിങ്ങളുടെ പങ്കാളിയെ ഇത്‌ ശല്യപെടുത്തുകയും ചെയ്യും. അവരായിരിക്കും ഇതെ കുറിച്ച്‌ നിങ്ങളോട്‌ ആദ്യ പറയുക.
ഇത്‌ ഒരു ഘട്ടത്തില്‍ മാത്രം ഉണ്ടാകുന്നതാണെന്നും തനിയെ നില്‍ക്കുമെന്നും നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്‌ തെറ്റാണ്‌. കൂര്‍ക്കംവലി എന്ന പോലെ ഇതും മറികടക്കാന്‍ നിങ്ങള്‍ക്ക്‌ സഹായം വേണ്ടി വരും. പല്ലിന്റെ തകരാറുകളാണ്‌ പല്ല്‌ കടിയുടെ പ്രധാന ഉത്‌പ്രേരകം.

പല്ലുകള്‍ ഇറുക്കുന്നത്‌ മുതല്‍ കടിക്കുന്നത്‌ വരെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്‌.

Teeth

കുട്ടികളിലെ പല്ലുകടി

കുട്ടികള്‍ സാധാരണയായി രണ്ട്‌ തവണ പല്ല്‌ കടിക്കാറുണ്ട്‌- ആദ്യം അവര്‍ കുഞ്ഞായിരിക്കുമ്പോള്‍ പല്ല്‌ മുളച്ച്‌ തുടങ്ങുന്ന സമയത്ത്‌. എന്നാല്‍ ഇത്‌ സ്ഥിരമായി തുടരില്ല. എന്നാല്‍, തലവേദന, താടിയെല്ലിന്‌ വേദന,പല്ലിന്‌ തേയ്‌മാനം എന്നിവ ഉണ്ടെങ്കില്‍ ഇത്‌ തുടരും.

കുഞ്ഞുങ്ങള്‍ വളരുന്നതിന്‌ അനുസരിച്ച്‌ സ്ഥിരമായുള്ള പല്ല്‌ വരും , ചില കുട്ടികളില്‍ അപ്പോഴും പല്ലുകള്‍ ഉരസാനുള്ള പ്രവണത തുടരും. ഇതിനുള്ള യഥാര്‍ത്ഥ കാരണം അറിയില്ല എങ്കിലും താഴെയും മുകളിലുമായുള്ള പല്ലുകളുടെ നിര ക്രമമായിട്ടല്ല എങ്കില്‍ ഉരസലുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. അലര്‍ജി, സമ്മര്‍ദ്ദം, അന്ത്രസ്രാവി വ്യൂഹത്തിനുണ്ടാകുന്ന തകരാറുകള്‍ എന്നിവ മൂലവും ഇത്‌ ഉണ്ടാകും.

ലക്ഷണങ്ങള്‍

പല്ലുകള്‍ ഉരസുക,പല്ലിറുമ്മുക,പല്ലുകള്‍ തമ്മില്‍ കടിക്കുക എന്നിവയാണ്‌ സാധാരണ ലക്ഷണങ്ങള്‍. ഇവയുടെ എല്ലാം ഫലമായി ശബ്ദം ഉണ്ടാകും. നിങ്ങള്‍ പല്ലുകള്‍ തമ്മില്‍ ഉരസുകയാണെങ്കില്‍ അടുത്ത ദിവസം രാവിലെ തലവേദനയോ താടിയെല്ലിന്‌ വേദനയോ അനുഭവ പെട്ടേക്കാം.

കാരണം

പല്ലുകള്‍ കൂട്ടി കടിക്കുന്നതിന്‌ വൈദ്യശാസ്‌ത്രപ്രകരം ബ്രക്‌സിസം എന്നാണ്‌ പറയുന്നത്‌. ഇതിന്റെ കാരണം ഇപ്പോഴും തര്‍ക്ക വിഷയമാണ്‌ . സമ്മര്‍ദ്ദമാണ്‌ പ്രധാന കാരണം, എന്നാല്‍ നിരയില്ലാത്ത പല്ലുകളും, പല്ലുകള്‍ നഷ്ടമാകുന്നതും ഇതിന്‌ കാരണമാകാറുണ്ട്‌.

പരിഹാരം

ദന്തിസ്റ്റുകള്‍ ദന്തസംരക്ഷണം നല്‍കും. സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ റൂട്ട്‌ കനാല്‍, ക്രൗണ്‍, ബ്രിഡ്‌ജ്‌ , ഇംപ്ലാന്റ്‌ തുടങ്ങി വിവിധ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. അതിനാല്‍ പങ്കാളി നിങ്ങളുടെ പല്ല്‌ കടിയെ കുറിച്ച്‌ പരാതി പറയുകയാണെങ്കില്‍ ഉടന്‍ ഒരു ദന്തിസ്റ്റനെ കാണുക.

ഒഴിവാക്കേണ്ടവ

ആദ്യം സമ്മര്‍ദ്ദം ആദ്യം ഒഴിവാക്കുക. വ്യായാമമോ ധ്യാനമോ പതിവാക്കുക. രണ്ടാമതായി ജീവിത ശൈലിയില്‍ മാറ്റം വരുത്തുക. കാപ്പി, കഫീന്‍, മദ്യം എന്നിവ ഒഴിവാക്കുക.ഭക്ഷണമല്ലാത്ത ച്യൂയിഗം പോലുള്ളവ ചവയ്‌ക്കുന്നത്‌ നിര്‍ത്തുക. അനാരോഗ്യകരമായ ദന്ത ശീലങ്ങള്‍ ബോധപൂര്‍വം നിര്‍ത്തുക.

Read more about: health ആരോഗ്യം
English summary

Bruxism Do You Grind Your Teeth When Asleep

If you think that bruxism is a phase that will stop on it's own, you are wrong. As with snoring, you will need help to overcome it,
X
Desktop Bottom Promotion