For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൈപോളാര്‍ ഡിസോര്‍ഡര്‍ തിരിച്ചറിയൂ

|

മനുഷ്യമനസ് പിടി കിട്ടാത്ത ഒന്നാണെന്നു പറയാം. പലപ്പോഴും ഇതിന്റെ സഞ്ചാരവും ചിന്തകളും നമുക്കു പിടിച്ചാല്‍ കിട്ടില്ല.

മനസിന്റെ, മനസിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല ഘടകങ്ങളും രോഗങ്ങളുമുണ്ട്. സ്‌ട്രെസ് മുതല്‍ കഠിനമായ മാനസിക പ്രശ്‌നങ്ങള്‍ വരെ ഇതില്‍ പെടും.

മനസിനെ ഒരു പരിധി വരെ ബാധിയ്ക്കുന്ന ഒരു രോഗാവസ്ഥയാണ് ബൈ പോളാര്‍ ഡിസോര്‍ഡര്‍. പെട്ടെന്നു മൂഡ് മാറുകയും മാനിയ പോലുള്ള പെരുമാറുകയും ഇതിന്റെ ലക്ഷണങ്ങളാണ്. ഡിപ്രഷനും മാനിയ്ക്കും ഇടയിലുള്ള ഒരു ഘട്ടത്തിലൂടെയായിരിയ്ക്കും ഈ അവസരത്തില്‍ മനസ് കടന്നു പോകുക.

മൈഗ്രേന്‍ കുറയ്‌ക്കാന്‍ 8 യോഗ മുറകള്‍മൈഗ്രേന്‍ കുറയ്‌ക്കാന്‍ 8 യോഗ മുറകള്‍

ബൈപോളാര്‍ ഡിസോര്‍ഡറിന് പല കാരണങ്ങളുമുണ്ട്. ജനിതക മാറ്റങ്ങള്‍, ന്യൂറോകെമിക്കല്‍ മാറ്റങ്ങള്‍, ചുറ്റുപാടും അന്തീക്ഷവും തുടങ്ങി ധാരാളം ഘടകങ്ങള്‍ ഇതിന് കാരണമാകുന്നുണ്ട്.

ബൈപോളാര്‍ ഡിസോര്‍ഡര്‍ ലക്ഷണങ്ങളേയും പരിഹാരങ്ങളേയും കുറച്ചറിയൂ,

ആവേശം

ആവേശം

പെട്ടെന്നുണ്ടാകുന്ന ആവേശം ഇതിന്റെ ഒരു ലക്ഷണമാണ്. പെട്ടെന്നുണ്ടാകുന്ന ആവേശത്തില്‍ വേഗം കൂടുകയും ചെയ്യും.

ഏകാഗ്രത

ഏകാഗ്രത

ഏകാഗ്രത കുറയുകയും പെട്ടെന്നു ശ്രദ്ധ തിരിയുകയും ചെയ്യും. അസ്വസ്ഥത ഇതിന്റെ പ്രതിഫലനമാണ്.

അക്രമണോത്സുകത

അക്രമണോത്സുകത

ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ പെട്ടെന്നു തന്നെ അക്രമണോത്സുകത പ്രദര്‍ശിപ്പിയ്ക്കും.

തീരുമാനങ്ങള്‍

തീരുമാനങ്ങള്‍

കൃത്യമായ തീരുമാനങ്ങളെടുക്കുവാന്‍ ഇത്തരം സമയത്ത് കഴിഞ്ഞെന്നു വരില്ല.

ദുഖം

ദുഖം

വെറുതെ ദുഖിയ്ക്കുന്നത് ബൈപോളാര്‍ ഡിസോര്‍ഡര്‍ വരുന്ന അവസ്ഥയിലുണ്ടാകും.

താല്‍പര്യക്കുറവ്‌

താല്‍പര്യക്കുറവ്‌

ഇഷ്ടമുള്ള കാര്യങ്ങളില്‍ പോലും താല്‍പര്യമില്ലാതാകുന്നത് ഇതിന്റെ ലക്ഷണമാണ്.

ഉറക്കക്കുറവ്‌

ഉറക്കക്കുറവ്‌

ഈ പ്രശ്‌നമുള്ളപ്പോള്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടനുഭവപ്പെടും.

വിശപ്പു കുറയുന്നത്

വിശപ്പു കുറയുന്നത്

വിശപ്പു കുറയുന്നത് മറ്റൊരു ലക്ഷണമാണ്.

നെഗറ്റീവ് ചിന്ത

നെഗറ്റീവ് ചിന്ത

നെഗറ്റീവ് ചിന്തകളായിരിയ്ക്കും ഇത്തരം ഘട്ടത്തില്‍ മനസിനെ ഭരിയ്ക്കുക.

ബ്രെയിന്‍ പരിശോധന

ബ്രെയിന്‍ പരിശോധന

ബൈപോളാര്‍ ഡിസോര്‍ഡര്‍ മറ്റു പ്രശ്‌നങ്ങളായി തെറ്റിദ്ധരിയ്പ്പിക്കപ്പെടാം. പല പ്രശ്‌നങ്ങള്‍ക്കുമുണ്ടാകുന്ന ലക്ഷണങ്ങള്‍ ഇവിടെയും ഉണ്ടാകുന്നതാണ് കാരണം. എന്നാല്‍ തലച്ചോറിന്റെ കൃത്യമായ പരിശോധനയിലൂടെ ബൈപോളാര്‍ ഡിസോര്‍ഡര്‍ കണ്ടെത്താന്‍ സാധിയ്ക്കും.

English summary

Bipolar Disorder Causes Symptoms

This article lays focus on a few basic facts about bipolar disorder. It answers the basic questions- what is bipolar disorder, what causes bipolar disorder and the symptoms of bipolar disorder.
Story first published: Monday, July 28, 2014, 10:51 [IST]
X
Desktop Bottom Promotion