For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങവെള്ളം കുടിക്കാം...ആരോഗ്യം നേടാം...

By Super
|

കാലഭേദമില്ലാതെ ഉപയോഗിക്കാവുന്നതാണ് നാരങ്ങ. മിക്കവാറും എല്ലാ ഭക്ഷണങ്ങളിലും നാരങ്ങ ഉള്‍പ്പെടുത്താനാവും. രുചി വൈവിധ്യത്തേയും അതോടൊപ്പം ഗുണഫലങ്ങളേയും ഇഷ്ടപ്പെടുന്നവര്‍ക്ക് നാരങ്ങ ഉപയോഗിക്കാം. ഏറ്റവും സാധാരണമായി ഉപയോഗിക്കാവുന്നതും, വിറ്റാമിന്‍ സി ധാരാളമായി ശരീരത്തിന് നല്കുന്നതുമാണ് നാരങ്ങവെള്ളം.

ചൂടോ തണുപ്പോ ഉള്ള ഒരു കപ്പ് വെള്ളത്തില്‍ ഒരു നാരങ്ങ പിഴിഞ്ഞ് ചേര്‍ത്ത് അത് സാവധാനം ദിവസം മുഴുവനും കുടിക്കുക. ഈ ചെറിയ പ്രവൃത്തി വഴി നിരവധി അത്ഭുതകരമായ ഗുണങ്ങള്‍ നേടാനാവും. നാരങ്ങയുടെ നിരവധി മേന്മകളില്‍ ചിലത് പരിചയപ്പെടുക.കരിക്കിന്‍ വെള്ളത്തിന്റെ ദോഷങ്ങള്‍

Lemon Juice

1. വിറ്റാമിന്‍ സിയുടെ കലവറ - വിറ്റിമാന്‍ സിയാല്‍ സമ്പന്നമാണ് നാരങ്ങ. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കുന്നതില്‍ ഇത് പ്രധാനമാണ്. വിറ്റാമിന്‍ സി കുറഞ്ഞിരിക്കുമ്പോള്‍ ശരീരത്തിലെ തകരാറുകള്‍ പരിഹരിക്കപ്പെടുകയില്ല. പൊട്ടാസ്യം ധാരാളമായി അടങ്ങിയ നാരങ്ങ തലച്ചോറിന്‍റെയും ഞരമ്പുകളുടെയും പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കും. ദോഷകരമായ സ്വതന്ത്രമൂലകങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്ന നാരങ്ങ, ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ധം നിയന്ത്രിക്കുകയും ചെയ്യും. കൂടുതല്‍ കരുത്ത്, തിളക്കമുള്ള ചര്‍മ്മം, പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയല്‍, സമ്മര്‍ദ്ദം കുറയ്ക്കല്‍ എന്നിവയെല്ലാം നാരങ്ങ നല്കുന്ന ഗുണഫലങ്ങളാണ്.

2. പി.എച്ച് നിലയെ നിയന്ത്രിക്കുന്നു - ശരീരത്തിലെ ആല്‍ക്കലൈന്‍-ആസിഡ് ഘടകങ്ങളുടെ സന്തുലനാവസ്ഥയാണ് പിഎച്ച് നില വെളിപ്പെടുത്തുന്നത്. ആസിഡിന്‍റെ അളവ് കൂടുമ്പോള്‍ ശരീരം രോഗാവസ്ഥയിലെത്തുന്നു. ഇക്കാര്യം പലരെ സംബന്ധിച്ചും പുതിയ അറിവായിരിക്കും. ഇത് ശ്രദ്ധിച്ചാല്‍ ഇടക്കിടെ രോഗങ്ങളുണ്ടാവുന്നത് തടയാം. രോഗങ്ങള്‍ക്ക് പല കാരണങ്ങളുണ്ടാവാമെങ്കിലും അര്‍ഹിക്കുന്ന ശ്രദ്ധ നല്കി അവയെ തടയാവുന്നതാണ്. ആല്‍ക്കലൈന്‍ കൂടുതലായി ആഹാരത്തിലുള്‍പ്പെടുത്തിയാല്‍ ശരീരം സജീവമാകുകയും, തകരാറുകള്‍ പരിഹരിക്കുകയും, രോഗങ്ങളോട് പൊരുതുകയും ശരീരം ആരോഗ്യവും ഉന്മേഷവും നിറഞ്ഞതാക്കുകയും ചെയ്യും. നാരങ്ങ ഏറ്റവും മികച്ച ആല്‍ക്കലൈന്‍ ആഹാരങ്ങളിലൊന്നാണ്.

3. ശരീരഭാരം കുറയ്ക്കാം - ശരീരം നിയന്ത്രിക്കാനാവാതെ വരുന്നുവെങ്കില്‍ ഭാരം കുറയ്ക്കുകയെന്നത് ഏറെ പ്രയാസമായിരിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?. ആരോഗ്യമുള്ള ശരീരവും, സന്തുഷ്ടവുമായ മനസും ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ വേണ്ടുന്ന പ്രധാന ഘടകങ്ങളാണ്. ആല്‍ക്കലൈന്‍ കൂടുതലായി അടങ്ങിയ ഭക്ഷണക്രമം സന്തുഷ്ടനായ മനുഷ്യനെ സൃഷ്ടിക്കും. ആല്‍ക്കലൈന്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ക്ക് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനാവുമെന്നാണ് 'ഈറ്റിങ്ങ് വെല്‍ മാഗസിന്‍' പറയുന്നത്. നാരങ്ങയിലെ പെക്ടിന്‍ ഫൈബര്‍ വിശപ്പിനെ സാധാരണ നിലയിലേക്ക് ക്രമീകരിക്കാന്‍ സഹായിക്കും.

4. ദഹനം മെച്ചപ്പെടുത്താം - പ്രൊസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ഏറെ ഇഷ്ടമായിരിക്കാം. തടസ്സമുള്ളതും, ശരിക്ക് പ്രവര്‍ത്തിക്കാത്തതുമായ ദഹനേന്ദ്രിയം ശരീരത്തിലെ വലിയ തകരാറിനേയാണ് കാണിക്കുന്നത്. നാരങ്ങനീര് ശരീരത്തിലെ അനാവശ്യമായ വസ്തുക്കളെ പുറന്തള്ളാനും പിത്തരസം ഉത്പാദിപ്പിക്കുന്നത് വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് വഴി ദഹനപ്രവര്‍ത്തനങ്ങള്‍ സാധാരണരീതിയിലാകും.

5. കാപ്പി കുടി മാറ്റാം - കാപ്പിയുടെ രുചിയും, ഗന്ധവുമൊക്കെ പലര്‍ക്കും ഏറെ ഇഷ്ടമായിരിക്കും. എന്നാല്‍ കാപ്പി നാഡിവ്യവസ്ഥ, ദഹനം, കരുത്ത് എന്നിവയെയൊക്കെ നല്ലതല്ലാത്ത രീതിയില്‍ സ്വാധീനിക്കും. കാപ്പിക്ക് പകരം നാരങ്ങവെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ കാപ്പി കുടിക്കുന്നത് ശീലമാക്കിയവര്‍ക്ക് ഇത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല.

നിയന്ത്രിതമായ ഭക്ഷണരീതിയും കാഴ്ചപ്പാടുമാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍. ചെറിയ തെരഞ്ഞെടുപ്പുകള്‍ ഏറെക്കാലം കൊണ്ടുനടക്കാനാവുകയും ശരീരത്തെ സാധാരണ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്യും.

English summary

Benefits Of Drinking Lemon Water

Here are some health benefits of drinking lemon water. Read more to know about,
Story first published: Friday, November 21, 2014, 15:08 [IST]
X
Desktop Bottom Promotion