For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴം നേരത്തേ കഴിച്ചാല്‍...

|

അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്നത് ഒരു പഴഞ്ചൊല്ലാണ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നതാണ് കാരണം.

ഇതുപോലെയാണ് അത്താഴം നേരത്തെയാക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും. ദഹനപ്രക്രിയ ശരിയായി നടക്കുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. അത്താഴം നേരത്തെയാക്കുന്നതു കൊണ്ട് ഇതല്ലാതെയും ധാരാളം പ്രയോജനങ്ങളുണ്ട്.

പ്രമേഹം തടയുന്ന ഭക്ഷണങ്ങള്‍പ്രമേഹം തടയുന്ന ഭക്ഷണങ്ങള്‍

ഡിന്നര്‍ നേരത്തെയാക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, എന്നിട്ട് വൈകിയാണ് അത്താഴശീലമെങ്കില്‍ ഇതു മാറ്റൂ,

തടി കുറയാന്‍

തടി കുറയാന്‍

അത്താഴം നേരത്തെയാക്കുന്നത് തടി കുറയാന്‍ സഹായിക്കും. നേരത്തെയുള്ള അത്താഴം ദഹനം ശരിയായി നടക്കാനും കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതിരിയ്ക്കാനും സഹായിക്കും. അത്താഴശേഷം അല്‍പം നടക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

അത്താഴം നേരത്തെയാക്കിയാല്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.

ഊര്‍ജം

ഊര്‍ജം

ഭക്ഷണം നല്ലപോലെ ദഹിയ്ക്കുമ്പോള്‍ അടുത്ത ദിവസം ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിയ്ക്കും.

 വയറിന് കനം

വയറിന് കനം

നേരത്തെ അത്താഴമെങ്കില്‍ ദഹനം നല്ലപോലെ നടക്കും. വയറിന് കനം അനുഭവപ്പെടില്ല.

നല്ല ഉറക്കം

നല്ല ഉറക്കം

നേരത്ത അത്താഴം കഴിയ്ക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.

നേരത്തെ കിടക്കാം

നേരത്തെ കിടക്കാം

നേരത്തെ അത്താഴമെങ്കില്‍ നേരത്തെ കിടക്കാം, പിറ്റേന്ന് നേരത്തെ ഴുന്നേല്‍ക്കാം. കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ സമയം ലഭിയ്ക്കുകയും ചെയ്യും.

ദഹനത്തിന്

ദഹനത്തിന്

ദഹനത്തിന് ആവശ്യമായ സമയം ലഭിയ്ക്കുമെന്നതാണ് കൂടുതല്‍ ഗുണം.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

നേരത്തെ ഭക്ഷണം കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

വയര്‍ പ്രശ്‌നങ്ങള്‍

വയര്‍ പ്രശ്‌നങ്ങള്‍

ദഹനക്കേടു കാരണമുണ്ടാകാവുന്ന വയറിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് നേരത്തെയുള്ള അത്താഴം.

നല്ല ഭക്ഷണങ്ങള്‍

നല്ല ഭക്ഷണങ്ങള്‍

അധികം വൈകാതെ അത്താഴമെങ്കില്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ആലോചിച്ചു കഴിയ്ക്കാം. നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞടുക്കാന്‍ സമയം ലഭിയ്ക്കുകയും ചെയ്യും.

English summary

Benefits Of Early Dinner

Did you know that there are some health benefits of having an early dinner? Take a look at some of these health benefits of an early dinner.
Story first published: Thursday, May 8, 2014, 11:25 [IST]
X
Desktop Bottom Promotion