For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ള അരി ഒഴിവാക്കൂ, എന്താണെന്നോ??

|

പണ്ടുകാലത്ത് കുത്തരിച്ചോറായിരുന്നു മലയാളികളുടെ പ്രിയ ഭക്ഷണം. എന്നാല്‍ കാലം പോകുന്തോറും ഈ ശീലത്തിന് മാറ്റം വന്നു. എളുപ്പത്തില്‍ പാകം ചെയ്യാവുന്ന വെള്ള അരി കൊണ്ടുള്ള ചോറിലേയ്ക്ക് മറ്റു സംസ്ഥാനങ്ങളിലെ പോലെ മലയാളികളും മാറി.

വേവാന്‍ എളുപ്പം, കഴിച്ചാല്‍ വയറിന് കനം തോന്നില്ല തുടങ്ങിയ ഗുണങ്ങളും വെള്ളരിച്ചോറിന് തീന്‍മേശകളില്‍ പ്രാധാന്യമേറ്റി.

മെലിയാന്‍ അനുവദിക്കാത്ത ഭക്ഷണങ്ങള്‍മെലിയാന്‍ അനുവദിക്കാത്ത ഭക്ഷണങ്ങള്‍

ഇതൊക്കെ വാസ്തവങ്ങളാണെങ്കിലും വെള്ള അരിയുടെ ചോറ് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം ഇത് പോളിഷ് ചെയ്തു വരുന്നതു കൊണ്ടുതന്നെ പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ല. മാത്രമല്ല, പല തരം അസുഖങ്ങള്‍ വരുത്തുകയും ചെയ്യും.

വെള്ള അരി നിങ്ങളുടെ ഭക്ഷണശീലത്തില്‍ നിന്നും ഒഴിവാക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ.

പ്രമേഹം

പ്രമേഹം

പ്രമേഹം നിയന്ത്രിയ്ക്കാം. പ്രമേഹം വരുന്നതിനും പ്രമേഹബാധിതരുടെ അസുഖം കൂടുതലാകുന്നതിനും വെള്ള അരി കാരണമാകും.

മലബന്ധം

മലബന്ധം

വെള്ള അരിയില്‍ ഫൈബര്‍ തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളുണ്ടാകും.

ടൈപ്പ് 2 പ്രമേഹം

ടൈപ്പ് 2 പ്രമേഹം

പ്രമേഹത്തില്‍ തന്നെ ടൈപ്പ് 2 പ്രമേഹമാണ് കൂടുതല്‍ ഗുരുതരം. ഇത് ഒഴിവാക്കാന്‍ വെള്ള അരി ഒഴിവാക്കുന്നത് നല്ലതാണ്.

കാര്‍ബോഹൈഡ്രേറ്റ് തോത്

കാര്‍ബോഹൈഡ്രേറ്റ് തോത്

കുത്തരിയെ അപേക്ഷിച്ച് വെള്ള അരിയില്‍ കാര്‍ബോഹൈഡ്രേറ്റ് തോത് വളരെ കൂടുതലാണ്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ഇതുകൊണ്ടുതന്നെ നിര്‍ബന്ധമായും വെള്ള അരി ഒഴിവാക്കുക തന്നെ വേണം.

പോഷകം

പോഷകം

പോളിഷ് ചെയ്തു വരുന്നതു കൊണ്ടുതന്നെ ഇതില്‍ പോഷകങ്ങളൊന്നും തന്നെ അടങ്ങിയിട്ടുമില്ല.

സ്റ്റാര്‍ച്ച്

സ്റ്റാര്‍ച്ച്

വെള്ള അരിയില്‍ കൂടുതല്‍ സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനു ഗുണകരമല്ല

വെള്ള അരി

വെള്ള അരി

ചിലരില്‍ വെള്ള അരി അലര്‍ജിയ്ക്കു കാരണമാകാറുണ്ട്. ഇതിന് ബ്രൗണ്‍ അരിയാണ് നല്ലൊരു പരിഹാരം.

വിശപ്പു വര്‍ദ്ധിയ്ക്കാന്‍

വിശപ്പു വര്‍ദ്ധിയ്ക്കാന്‍

വെള്ള അരിയുടെ ചോറ് കഴിയ്ക്കുന്നത് പെട്ടെന്നു തന്നെ വിശപ്പു വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. എന്നാല്‍ കുത്തരി, തവിടു കളയാത്ത അരി എന്നിവ കഴിച്ചു നോക്കൂ, ഗുണമുണ്ടാകും.

English summary

Benefits Of Avoiding White Rice

But, eating too much of white rice can also make you feel heavier on the stomach which is why experts advise to avoid it at night. Here are some of the health benefits of not eating white rice,
Story first published: Thursday, June 5, 2014, 9:19 [IST]
X
Desktop Bottom Promotion