For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കമില്ലായ്മ പരിഹരിക്കാന്‍ യോഗ !

By Super
|

രാത്രി ഉറക്കം കിട്ടുന്നില്ലേ? ദിവസം മുഴുവനും നിങ്ങള്‍ക്ക് ക്ഷീണവും, ഉത്സാഹക്കുറവും അനുഭവപ്പെടുന്നുണ്ടോ? ഒരു പക്ഷേ മാനസിക സമ്മര്‍ദ്ധമോ മറ്റ് കാര്യങ്ങളോ ആകാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രാത്രി ശരിയായ ഉറക്കം കിട്ടാത്തിന് കാരണമാകുന്നത് ഇന്‍സോമ്നിയ അഥവാ നിദ്രാരാഹിത്യമാകും.

ഇന്ത്യയില്‍ ഇരുപതില്‍ ഒരാള്‍ക്ക് ഈ പ്രശ്നമുണ്ടെന്നാണ് കണ്ടെത്തല്‍. പകല്‍സമയത്തെ പ്രവൃത്തികള്‍ മൂലമുള്ള തളര്‍ച്ചയും, അസ്വസ്ഥതകളുമാണ് ഇന്‍സോമ്നിയക്ക് കാരണമാകുന്നത്. ഈ പ്രശ്നത്തെ പരിഹരിച്ച് രാത്രി നല്ല ഉറക്കം ലഭിക്കാന്‍ യോഗ ഫലപ്രദമാണ്.

സൂര്യനമസ്‌കാരത്തിന്റെ ഗുണങ്ങള്‍സൂര്യനമസ്‌കാരത്തിന്റെ ഗുണങ്ങള്‍

അതിന് സഹായിക്കുന്ന ചില യോഗാസനങ്ങള്‍ പരിചയപ്പെടാം.

പശ്ചിമോത്തനാസനം

പശ്ചിമോത്തനാസനം

യോഗാസനങ്ങള്‍ മനസിന് വിശ്രാന്തി നല്കാന്‍ സഹായിക്കുന്നവയാണ്. ഈ യോഗാസന മുറ ചെയ്യാന്‍ കാലുകള്‍ നിവര്‍ത്തി തറയിലിരിക്കുക. ഇനി കൈകകള്‍ തലക്ക് മുകളിലേക്കുയര്‍ത്തി അല്പം മുന്നോട്ട് വളയുക. കൈവിരലുകള്‍ കാല്‍ വിരലുകളും,തല കാല്‍മുട്ടിലും സ്പര്‍ശിക്കാന്‍ ശ്രമിക്കുക. ഈ യോഗാസനമുറ നിങ്ങളെ റിലാക്സ് ചെയ്യും. തുടക്കത്തില്‍ അല്പം പ്രയാസം തോന്നിയാലും ക്രമേണ എളുപ്പത്തില്‍ ഇത് ചെയ്യാനാവും. മുന്നോട്ട് വളയുമ്പോള്‍ ശ്വാസം എടുക്കുകയും, ശ്വാസം ഉള്ളില്‍ പിടിച്ച്, നിവരുമ്പോള്‍ പുറത്ത് വിടുകയും ചെയ്യുക.

ഉത്തനാസനം

ഉത്തനാസനം

ഇത് ചെയ്യാന്‍ നിവര്‍ന്ന് നില്‍ക്കുക. കൈകകള്‍ തലക്ക് മേലെ ഉയര്‍ത്തി സാവധാനം ശ്വസിക്കുക. തുടര്‍ന്ന് മുന്നോട്ട് പൂര്‍ണ്ണമായും കുനിഞ്ഞ് വിരലുകള്‍ തറയിലും, തല കാല്‍മുട്ടിലും സ്പര്‍ശിക്കും വിധം കുനിയുക. പൂര്‍ണ്ണമായും കുനിയാനാവുന്നില്ലെങ്കിലോ, തുടയിലെ ഞരമ്പിന് വലിച്ചില്‍ അനുഭവപ്പെടുന്നുവെങ്കിലോ മുട്ട് അല്പം വളയ്ക്കുക. നിങ്ങള്‍ക്ക് സൗകര്യപ്രദമായ നില തിരഞ്ഞെടുക്കുക. ഇങ്ങനെ നില്‍ക്കുമ്പോള്‍ തലയിലേക്ക് രക്തം പ്രവഹിക്കുകയും ശരീരത്തിലെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് റിലാക്സ് ചെയ്യുകയും ചെയ്യും. നില്‍ക്കുന്ന സ്ഥിതിയിലേക്ക് മടങ്ങാന്‍ പതിയെ ശ്വാസമെടുക്കുകയും കൈകള്‍ തലക്ക് മീതെ ഉയര്‍ത്തുകയും ശരീരം നിവര്‍ത്തുകയും ചെയ്യുക. നിശ്വസിക്കുമ്പോള്‍ കൈകള്‍ മുഖത്തിന് താഴെ വയ്ക്കുക. തിരക്കിടാതെ പേശികള്‍ക്ക് ആയാസമുണ്ടാക്കാതെ അരക്കെട്ടിലൂന്നി നിവരുക.

അപാനാസന

അപാനാസന

കഴുത്തിലെയും, തുടകളിലെയും പേശികളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന യോഗാസന മുറയാണിത്. ഇത് ചെയ്യാന്‍ മലര്‍ന്ന് കിടക്കുക. കൈകകള്‍ മുട്ടില്‍ വെച്ച് നിശ്വാസത്തോടൊപ്പം കാലുകള്‍ നെഞ്ചിലേക്ക് ഉയര്‍ത്തുക. കൈകള്‍ ഉപയോഗിക്കുന്നതിന് പകരം തുടകളുടെ ബലം ഉപയോഗിച്ച് കാലുകള്‍ ചലിപ്പിക്കുക. ശ്വാസമെടുക്കുമ്പോള്‍ ശരീരം അയക്കുകയും വയറില്‍ നിന്ന് കാലുകള്‍ പൂര്‍ണ്ണമായും അകറ്റുകയും ചെയ്യുക. ശ്വസനം നിങ്ങളുടെ ചലനങ്ങളെ നിയന്ത്രിക്കണം. അല്പനേരം ഈ നിലയില്‍ തുടരുക. കണ്ണുകളടച്ച് ശാന്തമാവുക. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ശ്വാസോഛാസം എണ്ണുക. ഇത് മനസ് ശാന്തമാകാന്‍ സഹായിക്കും. മനസ് ശാന്തമാകുമ്പോള്‍ കാലുകള്‍ സാവധാനം തറയിലേക്ക് താഴ്ത്തുക.

സപ്തബദ്ധകോണാസനം

സപ്തബദ്ധകോണാസനം

ശരീരത്തെയും മനസിനെയും റിലാക്സ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ യോഗാസന നില. കാലിലെയും നടുവിലെയും പേശികള്‍ക്ക് ഈ രീതി വ്യായാമം നല്കും. ഇത് ചെയ്യാന്‍ തറയില്‍ കിടക്കുക. മുട്ട് പതിയെ മടക്കി കാല്‍പാദങ്ങള്‍ അരക്കെട്ടിന് നേരെ കൊണ്ടുവരുക. പതിയെ ശ്വസിച്ച് മുട്ടുകള്‍ തറയിലേക്ക് നീട്ടുകയും, കൈകള്‍ തലക്ക് മുകളിലേക്ക് ഉയര്‍ത്തി ആ നിലയില്‍ തുടരുകയും ചെയ്യുക. ഈ നിലയില്‍ ദീര്‍ഘമായി ശ്വാസോഛാസം ചെയ്യുക. തുടക്കത്തിലെ നിലയിലേക്ക് മടങ്ങാന്‍ കാല്‍മുട്ടുകള്‍ ഒരുമിച്ച് വലിക്കുകയും കാലുകള്‍ നിവര്‍ത്തുകയും ചെയ്യുക. അങ്ങനെ വീണ്ടും നിങ്ങള്‍ കിടക്കുന്ന അവസ്ഥയിലെത്തും. ഇടത് വശത്തേക്ക് തിരിഞ്ഞ് കൈകള്‍ ഉപയോഗിച്ച് എഴുന്നേല്‍ക്കുക.

ശവാസനം

ശവാസനം

ഇത് ചെയ്യാന്‍ തറയില്‍ കിടക്കുക. കൈപ്പത്തികള്‍ മുകളിലേക്ക് തുറന്ന വിധത്തില്‍ ശരീരത്തോട് ചേര്‍ത്ത് വെയ്ക്കുക. നിശ്ചലമായി കിടന്ന് ദീര്‍ഘമായി ശ്വസിക്കുക.


Read more about: yoga യോഗ
English summary

Beat Insomnia With Yoga

To help you combat insomnia, we have brought few yoga asanas which will help you in getting good and deep sleep at night.
X
Desktop Bottom Promotion