For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധ്യാനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Super
|

ദിവസം 20 മിനുട്ട് സമയം ധ്യാനം അനുഷ്ഠിച്ചാല്‍ ഉത്കണ്ഠയും സമ്മര്‍ദ്ധവും അകറ്റാന്‍ സാധിക്കുമോ? ധ്യാനത്തിന് സന്തോഷവും മനശാന്തിയും നല്കാനും ദീര്‍ഘകാലയളവില്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനുമാകുമോ?

സാധിക്കുമെന്നാണ് ഒട്ടേറെ ശാസ്ത്രീയ പഠനങ്ങളെല്ലാം കാണിക്കുന്നത്. പൗരാണികവും, ആത്മീയവുമായ ധ്യാനം കാലങ്ങളിലൂടെ വികസിച്ച് വന്നതും മാനസിക സമ്മര്‍ദ്ധം, സംഘര്‍ഷം, ഉത്കണ്ഠ എന്നിവയെ കുറയ്ക്കുന്നതില്‍ സഹായിക്കുകയും ചെയ്യുന്നതാണ്. നിങ്ങളുടെ അന്തര്‍ജ്ഞാനത്തെ വളര്‍ത്താനും, ജോലിയിലെ പ്രകടനം മെച്ചപ്പെടുത്താനും ധ്യാനം ഫലപ്രദമാണ്. അലസതയോ അല്ലെങ്കില്‍ ഗുരുതരമായ മറ്റ് പ്രശ്നങ്ങളോ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ധ്യാനിക്കാറില്ല എന്നതാണ് കാണിക്കുന്നത്.

കാര്യങ്ങളിങ്ങനെയാണെങ്കിലും ജീവിതത്തിന്‍റെ ഗതിമാറ്റാന്‍ ഇനിയും വൈകിയിട്ടില്ല. ഇന്നുമുതല്‍ ധ്യാനം അനുഷ്ഠിക്കാന്‍ നിങ്ങള്‍ തയ്യാറാകുകയാണെങ്കില്‍ നിങ്ങളുടെ വേദനകളും ഉത്കണ്ഠയും അകറ്റാന്‍ സാധിക്കുമെന്ന് ഉറപ്പ് നല്കാനാവും. അതിന് വേണ്ടി ധ്യാനത്തിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

സൗകര്യപ്രദമായ സമയം

സൗകര്യപ്രദമായ സമയം

ആദ്യമായി ചെയ്യേണ്ടത് നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഒരു സമയം തെരഞ്ഞെടുക്കുകയാണ്. അതിരാവിലെ ധ്യാനം അനുഷ്ഠിക്കുന്നതാണ് ഉചിതം. ഈ സമയത്ത് ചുറ്റുപാടുകളെല്ലാം ശാന്തമായിരിക്കും. അതിരാവിലെയുള്ള കാലാവസ്ഥയും വളരെ പ്രസന്നമായിരിക്കും. ഈ സമയത്ത് ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്നും, നഗര ജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്നും നിങ്ങള്‍ അകലെയായിരിക്കും. എന്നാല്‍ പലര്‍ക്കും രാവിലെയും മതിയായ സമയമുണ്ടാകില്ല. അത്തരക്കാര്‍ക്ക് ജോലിക്ക് ശേഷം വൈകുന്നേരമോ, രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പായോ ചെയ്യാം. എല്ലാ ദിവസവും ഒരേ സമയത്ത് ധ്യാനം തുടങ്ങുന്നതോടെ എല്ലാ പ്രശ്നങ്ങളും അകലും.

സൗകര്യപ്രദമായ സ്ഥലം

സൗകര്യപ്രദമായ സ്ഥലം

രണ്ടാമത്തെ കാര്യം സൗകര്യപ്രദമായ സ്ഥലമാണ്. നിങ്ങള്‍ക്ക് തൃപ്തികരമെങ്കില്‍ ബെഡ്റൂം തന്നെ ഉപയോഗിക്കാം. വീടിന് മുറ്റമോ, പൂന്തോട്ടമോ ഉണ്ടെങ്കില്‍ അവയും ഉപയോഗിക്കാം. ശബ്ദകോലാഹലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത് ധ്യാനം ഫലപ്രദമാക്കാന്‍ സഹായിക്കും.

വയര്‍ ശൂന്യമാക്കി നിര്‍ത്തുക

വയര്‍ ശൂന്യമാക്കി നിര്‍ത്തുക

നിറഞ്ഞ വയറോടെ ധ്യാനത്തിന് തുനിയുന്നത് വിജയകരമാകില്ല. ഭക്ഷണം കഴിച്ചയുടന്‍ സ്വയം നിര്‍ബന്ധിച്ച് ധ്യാനത്തിലേര്‍പ്പെടുന്നത് കാര്യം വഷളാക്കുകയേ ഉള്ളൂ.അത്താഴത്തിന് രണ്ട് മണിക്കൂര്‍ ശേഷം ധ്യാനിക്കുന്നതാണ് ഉചിതം.

 ധ്യാനത്തിന് തയ്യാറാവുക

ധ്യാനത്തിന് തയ്യാറാവുക

ധ്യാനത്തിന് പറ്റിയ സ്ഥലം കണ്ടെത്തിയാല്‍ അതിനായി തയ്യാറാവുക. ധ്യാനം നിങ്ങള്‍ക്ക് മനശാന്തി നല്കുന്നതാണ്. ഒന്നാമതായി ശ്രദ്ധിക്കേ​ണ്ടുന്ന കാര്യം ധ്യാനത്തിന്‍റെ സമയത്ത് കാലില്‍ ഷൂസ് ധരിക്കരുത് എന്നതാണ്. കൂടാതെ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് സുഗമമായി ശ്വസിക്കാന്‍ സഹായിക്കും. തറയില്‍ ഒരു വിരിപ്പ് വിരിച്ച് അതില്‍ ഇരിക്കുക. സമാധാനപരമായി കാലുകള്‍ പിണച്ച് വെച്ച് ഇരുന്ന് കൈകള്‍ കാല്‍മുട്ടില്‍ വെയ്ക്കുക. കണ്ണുകള്‍ അടച്ച് ദീര്‍ഘമായി ഏതാനും തവണ ശ്വസിക്കുക. മൂക്കിലൂടെ മാത്രമായി ശ്വസിക്കുക. നിങ്ങളുടെ നട്ടെല്ല് നിവര്‍ന്നിരിക്കണം. കഴുത്തും റിലാക്സ് ചെയ്ത് പിടിക്കുക. ഈ സമയത്ത് കണ്ണുകള്‍ തുറക്കരുത്.

ധ്യാനത്തിന് തയ്യാറാവുക

ധ്യാനത്തിന് തയ്യാറാവുക

ധ്യാനത്തിന് പറ്റിയ സ്ഥലം കണ്ടെത്തിയാല്‍ അതിനായി തയ്യാറാവുക. ധ്യാനം നിങ്ങള്‍ക്ക് മനശാന്തി നല്കുന്നതാണ്. ഒന്നാമതായി ശ്രദ്ധിക്കേ​ണ്ടുന്ന കാര്യം ധ്യാനത്തിന്‍റെ സമയത്ത് കാലില്‍ ഷൂസ് ധരിക്കരുത് എന്നതാണ്. കൂടാതെ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് സുഗമമായി ശ്വസിക്കാന്‍ സഹായിക്കും. തറയില്‍ ഒരു വിരിപ്പ് വിരിച്ച് അതില്‍ ഇരിക്കുക. സമാധാനപരമായി കാലുകള്‍ പിണച്ച് വെച്ച് ഇരുന്ന് കൈകള്‍ കാല്‍മുട്ടില്‍ വെയ്ക്കുക. കണ്ണുകള്‍ അടച്ച് ദീര്‍ഘമായി ഏതാനും തവണ ശ്വസിക്കുക. മൂക്കിലൂടെ മാത്രമായി ശ്വസിക്കുക. നിങ്ങളുടെ നട്ടെല്ല് നിവര്‍ന്നിരിക്കണം. കഴുത്തും റിലാക്സ് ചെയ്ത് പിടിക്കുക. ഈ സമയത്ത് കണ്ണുകള്‍ തുറക്കരുത്.

ഏകാഗ്രത

ഏകാഗ്രത

ഇനിയാണ് നമ്മള്‍ ധ്യാനത്തിലെ ശ്വസന കലയിലേക്ക് പോകുന്നത്. ഏകാഗ്രതയോടെയിരിക്കുക. അന്തര്‍ദര്‍ശനത്തിനുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഏകാഗ്രത പ്രധാനപ്പെട്ട ഒരു ഘടകമാണ്. എളുപ്പത്തില്‍ ശ്രദ്ധ നഷ്ടപ്പെട്ടുപോകുന്ന ആളാണ് നിങ്ങളെങ്കില്‍ ഏതാനും മിനുട്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. തുടക്കത്തില്‍ ഇത് എളുപ്പമാകില്ലെങ്കിലും, അല്പം സമയവും സഹിഷ്ണുതയുമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് എളുപ്പമായി മാറും. ഏകാഗ്രത നേടാനായാല്‍ ഏത് തരത്തിലുള്ള ധ്യാനവും എളുപ്പത്തില്‍ ചെയ്യാനാവും.

ധ്യാനം

ധ്യാനം

ഇനിയാണ് അവസാനത്തെ ഘട്ടമായ ധ്യാനം. നിങ്ങളുടെ പുരികങ്ങളുടെ ഇടയിലായുള്ള സ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു അടുത്ത സുഹൃത്തിനോടെന്നത് പോലെ ദൈവത്തോട് മനസില്‍ സംസാരിക്കുക. തുടക്കത്തില്‍ അത് ദൈവത്തോടുള്ള നന്ദിയും പുകഴ്ത്തലുമാകാം. ചെറുതാണെങ്കിലും, വലുതാണെങ്കിലും നിങ്ങള്‍ക്ക് ലഭിച്ച നേട്ടങ്ങള്‍ക്ക് നന്ദി പറയുക. ധ്യാനത്തിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഘട്ടമാണിത്. ഇത് നിങ്ങള്‍ വികസിപ്പിച്ചാല്‍ നിരവധി ഫലങ്ങള്‍ നേടാനാവും.

നിങ്ങള്‍ക്ക് സന്തോഷം നല്കുന്നു

നിങ്ങള്‍ക്ക് സന്തോഷം നല്കുന്നു

നിങ്ങള്‍ സന്തോഷം അനുഭവിക്കുന്ന ഒരു വ്യക്തിയായി മാറും. ധ്യാനം പ്രധാനമായും വികാരങ്ങളെയാണ് സ്വാധീനിക്കുന്നത്. അത് ജീവിതത്തിലെ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജീവിതത്തെ സ്നേഹിക്കുന്ന എല്ലാത്തിനെയും വിലമതിക്കുന്ന ഒരു വ്യക്തിയായി നിങ്ങള്‍ മാറും.

വികാരങ്ങളുടെ സന്തുലനം

വികാരങ്ങളുടെ സന്തുലനം

വികാരങ്ങളെ നിയന്ത്രിച്ച് സന്തുലനപ്പെടുത്താനുള്ള കഴിവ് നിങ്ങള്‍ക്ക് ലഭിക്കും. ധ്യാനം വികാരങ്ങള്‍ക്ക് കടിഞ്ഞാണിടും. ഇത് നിങ്ങളുടെ കുടുംബ-സുഹൃദ് ബന്ധങ്ങളെ മെച്ചപ്പെടുത്തും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു

ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു

ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ധ്യാനം സഹായിക്കും. കൂടുതല്‍ നേരം ശ്രദ്ധ കേന്ദ്രീകരിച്ച് നിര്‍ത്താന്‍ സാധിക്കുന്നില്ല എന്ന് പലരും പരാതിപ്പെടാറുണ്ട്. അവര്‍ ധ്യാനിക്കാറില്ലെന്ന കാര്യം സ്പഷ്ടമാണ്. പതിവായി ധ്യാനത്തിലേര്‍പ്പെട്ടാല്‍ ഒരു കാര്യത്തില്‍ കൂടുതല്‍ സമയം ശ്രദ്ധിക്കുക എന്നത് ഒരു പ്രശ്നമല്ലാതായി മാറും.

ഊര്‍ജ്ജസ്വലത നല്കുന്നു

ഊര്‍ജ്ജസ്വലത നല്കുന്നു

ധ്യാനം നിങ്ങളെ ഊര്‍ജ്ജസ്വലനാക്കും. ധ്യാനം ഒരു തരം റിലാക്സേഷനാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ശരീരത്തിന് പതിവായി വിശ്രമം നല്കുമ്പോള്‍ തുടര്‍ന്ന് നേരിടേണ്ടി വരുന്ന കഠിനമായ കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ അത് വഴി കരുത്ത് ലഭിക്കും. ധ്യാനം വഴി ഇത്തരത്തില്‍ ഊര്‍ജ്ജം സംരക്ഷിക്കാനും ആവശ്യമായ സ്ഥലത്ത് ഉപയോഗിക്കാനുമാകും.ഉറങ്ങുമ്പോള്‍ ബ്രാ ധരിയ്‌ക്കാമോ?

ദൈവാനുഭവം

ദൈവാനുഭവം

ധ്യാനത്തിലൂടെ നിങ്ങള്‍ ദൈവത്തോട് അടുക്കുകയാണ്. ദൈവവുമായി ബന്ധം വളര്‍ത്താനുള്ള ശരിയായ വഴിയാണ് ധ്യാനം. ഇത് നിങ്ങള്‍ ദൈവത്തോടൊപ്പം തനിച്ചായിരിക്കുന്ന സമയമാണ്. നങ്ങള്‍ക്ക് റിലാക്സ് ചെയ്യാനും ദൈവവുമായി സംഭാഷണത്തിലേര്‍പ്പെടാനും ധ്യാനത്തിലൂടെ സാധ്യമാകും.

സമാധാനം

സമാധാനം

ധ്യാനം പരിശീലിക്കുന്നത് വഴി ജീവിതത്തില്‍ സമാധാനവും സംതൃപ്തിയും അനുഭവിച്ചറിയാനാകും. ധ്യാനിക്കാന്‍ ആരംഭിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഇത് മനസിലാക്കാനാവൂ.ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ


Read more about: meditaion ധ്യാനം
English summary

Basic Things You Should Follow During Meditation

Meditation is very good for your soul and body. Inorder to get proper benefits of yoga, you should follow certain rules. Read more to know,
X
Desktop Bottom Promotion