For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തിന്‌ ബാബാ രാംദേവ്‌ യോഗാപൊസിഷനുകള്‍

By Super
|

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ടോ? നല്ല നീളവും സൗന്ദര്യവുമുള്ള തലമുടിക്കായി ആഗ്രഹിച്ച് പലതും ചെയ്തിട്ടും ഒരു ഫലവും ലഭിക്കാത്തതിന്റെ നിരാശയിലാണോ നിങ്ങള്‍? ഇനി വിഷമിക്കണ്ട, നിങ്ങളുടെ പാദം മുതല്‍ തലവരെയുള്ള ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം! എന്താണ് ഞങ്ങളുടെ ആ രഹസ്യായുധം എന്നല്ലേ? നിങ്ങളുടെ ഊഹം ശരിയാണ്- യോഗ!

ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ബാബാ രാംദേവിനെ കുറിച്ച് കേട്ടിട്ടുണ്ടാകും. യോഗയില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തി അത് ജനലക്ഷ്യങ്ങളുടെ അടുത്തെത്തിച്ചത് അദ്ദേഹമാണ്. ഉത്കണ്ഠ, മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവയില്‍ നിന്നെല്ലാം മുക്തമായ സന്തോഷപ്രദമായ ജീവിതം നയിക്കാന്‍ അദ്ദേഹത്തിന്റെ യോഗാസനങ്ങള്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണമെന്നിരിക്കട്ടെ, ആരോഗ്യകരമായ ആഹാരശീലങ്ങള്‍ പതിവാക്കുന്നതിനൊപ്പം ബാബാ രാംദേവിന്റെ യോഗമുറകള്‍ കൂടി ചെയ്യുക. നിങ്ങളുടെ തലമുടിയുടെയും നഖങ്ങളുടെ ആരോഗ്യം മോശമാണെന്നിരിക്കട്ടെ, അനുയോജ്യമായ മരുന്നുകള്‍ക്കൊപ്പം അദ്ദേഹം നിര്‍ദ്ദേശിക്കുന്ന യോഗകള്‍ കൂടി പതിവായി ചെയ്താല്‍ വേഗത്തില്‍ പരിഹാരം ലഭിക്കും.

ബാബാ രാംദേവിന്റെ യോഗാസനങ്ങള്‍ ജീവിതത്തെ എല്ലാ വിധത്തിലും മെച്ചപ്പെടുത്തും. അവ സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കും. ബാബാ രാംദേവിന്റെ യോഗമുറകളെ അടുത്ത് പരിചയപ്പെടണമെന്ന് തോന്നുന്നുണ്ടല്ലേ? ഇത് തുടര്‍ന്ന് വായിക്കൂ.

1. വജ്രാസനം:

1. വജ്രാസനം:

അരയ്ക്ക് മുകളിലുള്ള ശരീരഭാഗങ്ങളിലേക്ക് രക്തവും ഊര്‍ജ്ജവും കൂടുതലെത്താന്‍ വജ്രാസനം സഹായിക്കും. ബാബാ രാംദേവ് രൂപപ്പെടുത്തിയ ഈ യോഗാസനം ദഹനേന്ദ്രിയ വ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും മുടികൊഴിച്ചിലിന് കാരണമാകുന്ന എല്ലാ തകരാറുകളും പരിഹരിക്കുകയും ചെയ്യും.

മുട്ടുകുത്തി ഇരിക്കുക. കാലുകള്‍ പൃഷ്ഠഭാഗത്തിന് അടിയില്‍ വരുന്ന വിധത്തില്‍ വയ്ക്കുക. ഉപ്പൂറ്റിയില്‍ ഇരിക്കുന്ന വിധത്തിലാണ് കാലുകള്‍ വയ്‌ക്കേണ്ടത്.

കൈകല്‍ തുടകളില്‍ വയ്ക്കുക. കൈപത്തി കാണുന്ന വിധത്തിലാണ് കൈകള്‍ വയ്‌ക്കേണ്ടത്.

നട്ടെല്ല് നിവര്‍ന്നിരിക്കണം

ശ്വാസം എടുക്കുകയും പുറത്തുവിടുകയും ചെയ്യുക. ദീര്‍ഘമായാണ് ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യേണ്ടത്.

ഏറ്റവും കുറഞ്ഞ് 60 സെക്കന്റ് ഈ യോഗനിലയില്‍ തുടരുക. കഴിയുമെങ്കില്‍ പരമാവധി 120 സെക്കന്റ് വരെ ഇങ്ങനെ ഇരിക്കാവുന്നതാണ്. എത്ര തവണ ചെയ്യാന്‍ കഴിയുമോ അത്രയും തവണ ആവര്‍ത്തിക്കുക. കൂടുതല്‍ തവണ ചെയ്യുന്തോറും ഇതുമൂലം ശരീരത്തിനും തലമുടിക്കും ലഭിക്കുന്ന ഫലവും വര്‍ദ്ധിക്കും.

2. അര്‍ദ്ധ ചന്ദ്രാസനം:

2. അര്‍ദ്ധ ചന്ദ്രാസനം:

പിന്‍ഭാഗം, തുടയുടെ മുകള്‍ഭാഗം, കീഴ്ഭാഗം എന്നിവയ്ക്ക് ആകാരവടിവ് നല്‍കുന്നതിന് അര്‍ദ്ധ ചന്ദ്രാസനം ഏറെ പ്രയോജനകരമാണ്. പിന്‍ഭാഗത്തിന്റെ സൗന്ദര്യത്തെ കുറിച്ച് വേവലാതിപ്പെടുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. നിങ്ങള്‍ അവരില്‍ ഒരാളാണെങ്കില്‍ ഇനി ഒന്നും ആലോചിക്കണ്ട, അര്‍ദ്ധ ചന്ദ്രാസനം പതിവായി ചെയ്യുക. ഈ ആസനം പതിവായി ചെയ്താല്‍ പിന്‍ഭാഗത്തും അരക്കെട്ടിലും അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പ് അപ്രത്യക്ഷമാകും. നട്ടെല്ലിനും ദഹനേന്ദ്രിയ വ്യവസ്ഥയിലും പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഈ ആസനം ചെയ്യാന്‍ പാടില്ല.

നട്ടെല്ല് നിവര്‍ത്തി ഒരു മാറ്റില്‍ നില്‍ക്കുക. പാദങ്ങള്‍ ചേര്‍ത്തുവയ്ക്കുക.

കൈകള്‍ തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തി കൈപത്തികള്‍ ചേര്‍ത്തുവയ്ക്കുക. മച്ചില്‍ തൊടാനെന്നവണ്ണം എത്രത്തോളം നിവരാനൊക്കുമോ അത്രത്തോളം നിവരുക. ശ്വാസം പുറത്തുവിടുന്നതിന് അനുസരിച്ച് വശങ്ങളിലേക്ക് ചരിയുക. ഈ സമയത്തൊന്നും കാല്‍മുട്ടുകള്‍ വളയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടകളിലും വിരലുകളുടെ അറ്റത്തും വലിയുന്നതിന്റെ പ്രതീതി തീര്‍ച്ചയായും അനുഭവപ്പെടും. കഴിയുന്നിടത്തോളം ഈ നിലയില്‍ നില്‍ക്കുക. അതിനുശേഷം യോഗ ആരംഭിച്ച സമയത്തെ നിലയിലേക്ക് മടങ്ങിവരുക. വീണ്ടും അടുത്ത വശത്തിന് വേണ്ടി ചെയ്യുക.

3. ബദ്ധകോണാസനം:

3. ബദ്ധകോണാസനം:

ശരീരത്തിന് മൊത്തത്തിലും തുടയ്ക്കും പറ്റിയ ആസനമാണിത്. ഇതിനൊപ്പം തന്നെ ഈ ആസനം നട്ടെല്ലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. ആര്‍ത്തവതകരാറുകള്‍, ദഹനപ്രശ്‌നങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ തീര്‍ച്ചയായും ഈ ആസനം പതിവായി ചെയ്യുക.

യോഗാമാറ്റില്‍ ഇരിക്കുക. കാലുകള്‍ മുന്നിലേക്ക് നീട്ടുക.

നട്ടെല്ല് നിവര്‍ത്തി വയ്ക്കുക. കാലുകള്‍ മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഇനി കൈകള്‍ കൊണ്ട് കാലുകളില്‍ പിടിച്ച് വലിക്കുക. പാദങ്ങള്‍ മുഖാമുഖം വരുന്ന വിധത്തിലാവണം കാലുകള്‍ വരേണ്ടത്. പാദങ്ങള്‍ എത്രത്തോളം അടുത്തിരിക്കുമോ അത്രയും നല്ലത്. പാദങ്ങളിലും കണങ്കാലിലും പിടിച്ചുകൊണ്ട് തുടകള്‍ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക, ഒരു ചിത്രശലഭത്തെ പോലെ. കഴിയുന്നിടത്തോളം ഇത് തുടരുക. കൂടുതല്‍ തവണ ചെയ്യുന്തോറും ഫലവും മെച്ചപ്പെടും. ഇടുപ്പിന്റെ ഭാഗത്ത് കാലുകള്‍ എത്രത്തോളം അടുത്തിരിക്കുന്നുവോ അത്രത്തോളം മികച്ച ഫലവും ലഭിക്കും. ഒരു കാരണവശാലും ശരീരത്തിന് താങ്ങാന്‍ കഴിയില്ലെങ്കില്‍ ഇത് ചെയ്യരുത്. നിരന്തര പരിശീലനത്തിലൂടെ മാത്രമേ ഈ ആസനം മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയൂ. ശരീരത്തിന്റെ വഴക്കവും ചെലവഴിക്കുന്ന സമയവും ഈ ആസനത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

4. അധോമുഖ ശ്വാനാസനം:

4. അധോമുഖ ശ്വാനാസനം:

മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നല്‍കുന്ന ആസനമാണിത്. ഈ ആസനത്തില്‍ തല വളരെയധികം കുനിക്കേണ്ടതിനാല്‍ ഇത് കാര്യമായി രക്തയോട്ടവും വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് മനസ്സമാധാനത്തിനും മുടിവളരാനും വളരെ ഫലപ്രദമാണ് അധോമുഖ ശ്വാനാസനം.

ഒരു മാറ്റില്‍ നിന്ന് പാദങ്ങള്‍ അമര്‍ത്തി വയ്ക്കുക. നട്ടെല്ല് നിവര്‍ന്നിരിക്കണം. കൈകള്‍ വശങ്ങളില്‍ വയ്ക്കുക. കൈപ്പത്തി തുടകള്‍ക്ക് അഭിമുഖമായി വരത്തക്കവണ്ണമാണ് കൈകള്‍ വയ്‌ക്കേണ്ടത്. ഈ ആസനം ചെയ്യുമ്പോള്‍ സാധാരണ നിലയില്‍ ശ്വാസോച്ഛ്വാസം നടത്തിയാല്‍ മതിയാകും.തല മുന്നിലേക്ക് നീട്ടി കുനിയുക. രണ്ട് ഒരേസമയം ചെയ്യണം. നിങ്ങള്‍ തറയ്ക്ക് അഭിമുഖമായി വരുകയും കൈപ്പത്തികള്‍ മാറ്റില്‍ തൊടുകയും വേണം. ഇടതുകാല്‍ പിറകിലേക്ക് വച്ച് സാവധാനം നീട്ടുക. വലത് കാലും ഇതേ രീതിയില്‍ പിന്നിലേക്ക് നീട്ടുക. കൈകളുടെയും കാലുകളുടെയും സ്ഥാനം ശരിയായി ക്രമീകരിക്കുക, അല്ലെങ്കില്‍ വീഴാന്‍ സാധ്യത കൂടുതലാണ്. ഇനി ശ്വാസമെടുക്കുക. ശ്വാസം എടുക്കുന്നതിന് അനുസരിച്ച് വയര്‍ അകത്തേക്ക് വലിക്കുക. 60 മുതല്‍ 90 സെക്കന്റ് വരെ ഇതേ നിലയില്‍ തുടരുക. ശ്വാസം പുറത്തുവിടുന്നതിന് അനുസരിച്ച് പൂര്‍വ്വസ്ഥിതിയിലേക്ക് വരുക.

5. ഉസ്ത്രാസനം:

5. ഉസ്ത്രാസനം:

തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന യോഗമുറയാണ് ഉസ്ത്രാസനം. തലമുടി കുറവുള്ള എല്ലാവരും ഈ ആസനം ചെയ്യുന്നത് നല്ലതാണെന്ന് ബാബാ രാംദേവ് ഉപദേശിക്കാറുണ്ട്. ഈ ആസനം എളുപ്പത്തില്‍ ചെയ്യാന്‍ കഴിയണമെന്നില്ല. എന്നാല്‍ നിരന്തര പരിശീലനത്തിലൂടെ മെച്ചപ്പെടുത്താനാകും.

നട്ടെല്ല് നിവര്‍ത്തി യോഗാമാറ്റില്‍ ഇരിക്കുക. 90 ഡിഗ്രി കോണ്‍ വരുന്ന വിധത്തില്‍ കാല്‍മുട്ടുകള്‍ മടക്കുക. കൈകള്‍ ഇടുപ്പില്‍ വയ്ക്കുക. തള്ളവിരല്‍ പിന്നിലും മറ്റ് വിരലുകള്‍ മുന്നിലും വരുന്ന വിധത്തിലാണ് കൈകള്‍ വയ്‌ക്കേണ്ടത്.

ഇനി ദീര്‍ഘമായി ശ്വാസമെടുത്ത് പിന്നിലേക്ക് വളയുക. സാവധാനം പിന്നിലേക്ക് വളയുക, ഒരിക്കലും ധൃതി പിടിക്കരുത്! ഇനി വലത് കൈ കൊണ്ട് വലത് കാലിന്റെ പാദത്തിലും ഇടത് കൈ കൊണ്ട് ഇടത് കാലിന്റെ പാദത്തിലും പിടിക്കുക. നിങ്ങളുടെ ശരീരത്തിന് എത്രത്തോളം വഴക്കമുണ്ടോ അത്രത്തോളം അനായാസമായി ഇത് ചെയ്യാനാകും. 30 മുതല്‍ 60 സെക്കന്റ് നേരം ഇതേ നിലയില്‍ തുടരുക. സാധാരണ നിലയില്‍ ശ്വസിക്കുക. കണ്ണുകള്‍ മച്ചിലേക്ക് നോക്കുന്ന വിധത്തിലായിരിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ നിര്‍ബദ്ധപൂര്‍വ്വം ആസനം ചെയ്യരുത്. നിശ്വസിച്ച് പൂര്‍വ്വസ്ഥിതിയിലേക്ക് വരുക.

6. കപലഭട്ടി പ്രാണായാമം:

6. കപലഭട്ടി പ്രാണായാമം:

പേശികള്‍, വയര്‍, അടിവയര്‍ എന്നിവയെ ശക്തിപ്പെടുത്തുന്ന ലളിതമായ യോഗാസനമാണ് കപാലഭട്ടി പ്രാണായാമം. ബാബാ രാംദേവ് രൂപപ്പെടുത്തിയ ഒരു ശ്വസന വ്യായാമമുറയാണിത്. പതിവായി ചെയ്താല്‍ എല്ലാവിധ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നേടാമെന്ന് മാത്രമല്ല ശരീരഭാരം കുറയ്്ക്കുകയും ചെയ്യാം. വയറിന് ആകാരവടിവ് നല്‍കുന്നതിനൊപ്പം ഇത് ദഹനേന്ദ്രിയ വ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വളരെ അനായാസം ചെയ്യാന്‍ കഴിയുന്ന ഒരു ആസനമാണിത്.

മാറ്റില്‍ സൗകര്യപ്രദമായി ഇരിക്കുക. നട്ടെല്ല് നിവര്‍ന്നിരിക്കണം. കൈപ്പത്തി കാല്‍മുട്ടുകളില്‍ വച്ച് തല നേരേ വയ്ക്കുക.

ശ്വാസം പുറത്തേക്ക് വിടുന്നതിന് അനുസരിച്ച് വയര്‍ അകത്തേക്ക് വലിക്കുക, നട്ടെല്ലിന് അടുത്തേക്ക് വരുന്ന വിധത്തില്‍

വയറിലെ പേശികള്‍ അയയുന്നതിന് അനുസരിച്ച് ശ്വാസമെടുക്കുക. ഇനി വയറിലെ പേശികള്‍ അകത്തേക്ക് വലിച്ച് ശ്വാസം പുറത്തുവിടുക.

ഇതിലൂടെ വയറിലെ പേശികള്‍ക്ക് നല്ല വ്യായാമം ലഭിക്കും. 50 തവണ ഇത് ആവര്‍ത്തിക്കുക. കൂടുതല്‍ തവണ ചെയ്യുന്തോറും ഫലവും മെച്ചപ്പെടും.

ഈ ആസനം ചെയ്തതിന് ശേഷം വയറിലെയും അടിവയറിലെയും പേശികള്‍ക്ക് വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അതേക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല.

ഹൃദ്‌രോഗം, ഹെര്‍ണിയ മുതലായ അസുഖങ്ങളുള്ളവര്‍ ഈ ആസനം ചെയ്യരുത്.

7. ബ്രിഡ്ജ് പോസ്:

7. ബ്രിഡ്ജ് പോസ്:

വയര്‍, തുടകള്‍, തോള്‍ എന്നിവയ്ക്ക് രൂപഭംഗി നല്‍കാന്‍ അനുയോജ്യമായ ആസനമാണിത്. ഈ ആസനം മനശ്ശാന്തി നല്‍കും. ദഹനേന്ദ്രിയ വ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഇതിനൊപ്പം കഴുത്തിന് മികച്ച വ്യായാമവും പ്രദാനം ചെയ്യും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് ഫലപ്രദമാണ്.

കാല്‍ നീട്ടിവച്ച് യോഗാമാറ്റില്‍ കിടക്കുക. ശ്വാസം എടുക്കുന്നതിന് അനുസരിച്ച് ഉടലും പിന്‍ഭാഗവും ഉയര്‍ത്തുക.

നിങ്ങളുടെ മുഖവും കഴുത്തും മാറ്റിലും ബാക്കി ഭാഗം വായുവിലുമായിരിക്കണം. കാല്‍പ്പാദങ്ങള്‍ തറയില്‍ പതിഞ്ഞിരിക്കണം. കാല്‍മുട്ടുകള്‍ 90 ഡിഗ്രിയില്‍ മടക്കുകയും വേണം.

കൈകള്‍ തറയില്‍ കുത്തി ശരീരം ബാലന്‍സ് ചെയ്യുക. ശരീരത്തിന് നല്ല വഴക്കമുള്ളവര്‍ക്ക് വിരലുകള്‍ നടുവിന് താഴെയായി കൊരുത്ത് പിടിക്കാവുന്നതാണ്. ഇതുമൂലം നിങ്ങള്‍ക്ക് പരുക്ക് ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നട്ടെല്ല്, കഴുത്ത് എന്നിവയ്ക്ക് പരുക്കുണ്ടെങ്കില്‍ ഈ ആസനം ഒഴിവാക്കുക.

8. വില്ലോ പോസ്:

8. വില്ലോ പോസ്:

വയറിലെ പേശികള്‍ക്ക് വളരെ ഉത്തമമാണ് ഈ ആസനം. വളരെ അനായാസം ചെയ്യാന്‍ കഴിയുന്ന ഈ ആസനം വളരെ ഫലപ്രദവുമാണ്.

കൈകള്‍ വശങ്ങളില്‍ വച്ച് നിവര്‍ന്ന് നില്‍ക്കുക.

ഇടതുകാല്‍ ഉയര്‍ത്തുക. എന്നിട്ട് മുട്ട് മടക്കി കാല്‍പ്പാദം വലത് തുടയില്‍ വയ്ക്കുക

കൈപത്തികള്‍ ചേര്‍ത്ത് പിടിച്ച് നെഞ്ചിന് നേരേ കൊണ്ടുവന്ന് രണ്ട് തവണ ശ്വാസോച്ഛ്വാസം ചെയ്യുക.

ശ്വാസം എടുക്കുകയും പുറത്തുവിടുകയും ചെയ്യുന്നതിന് അനുസരിച്ച് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക.

ഇനി ഉടല്‍ ഇടത്തേക്ക് വളയ്ക്കുക. ശ്വാസമെടുക്കുകയും നിവരുകയും ചെയ്യുക.

ഇത് 3-5 തവണ ആവര്‍ത്തിക്കുക.

ഓരോ വശവും മാറിമാറി കഴിയുന്നിടത്തോളം തവണ ആസനം ആവര്‍ത്തിക്കുക.

മൈഗ്രേന്‍ കുറയ്‌ക്കാന്‍ 8 യോഗ മുറകള്‍

Read more about: yoga യോഗ
English summary

Baba Ramdev Yoga Posed For Leading Healthy Life

Baba Ramdev’s yoga poses can help all aspects of your life. They will also help you lead a healthier and happier life! Here is a guide about all there is to know about Baba Ramdev Yoga.
X
Desktop Bottom Promotion