For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ആയുര്‍വേദം

|

കൊളസ്‌ട്രോള്‍ ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും വേണം.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണവും ജീവിതശൈലികളുമുടക്കമുള്ള നിരവധി വഴികളുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതി എന്നറിയപ്പെടുന്ന ആയുര്‍വേദവും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചു പറയുന്നു.

ആയുര്‍വേദ പ്രകാരം കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

ഫൈബര്‍

ഫൈബര്‍

ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടുന്ന പ്രാതലോടെ ദിവസം തുടങ്ങുക.

വെള്ളം

വെള്ളം

ദിവസവും എട്ടു ഗ്ലാസെങ്കിലും വെള്ളം കുടിയ്ക്കുക.

മൃഗവര്‍ഗങ്ങളില്‍ നിന്നുള്ള ഭക്ഷണവസ്തുക്കള്‍

മൃഗവര്‍ഗങ്ങളില്‍ നിന്നുള്ള ഭക്ഷണവസ്തുക്കള്‍

പാലുല്‍പന്നങ്ങളുള്‍പ്പെടെ മൃഗവര്‍ഗങ്ങളില്‍ നിന്നുള്ള ഭക്ഷണവസ്തുക്കള്‍ കുറയ്ക്കുക.

മീനുകള്‍

മീനുകള്‍

മീനുകള്‍, പ്രത്യേകിച്ച് ചാള, കോര തുടങ്ങിയവയും കക്കയിറച്ചി തുടങ്ങിയവയും കഴിയ്ക്കുക. ഇത് നല്ല കൊളസ്‌ട്രോള്‍ കൂട്ടുവാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുവാനും സഹായിക്കും.

എള്ളെണ്ണ, ഒലീവ് ഓയില്‍

എള്ളെണ്ണ, ഒലീവ് ഓയില്‍

സാധാരണ ഓയിലുകള്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കും. പകരം എള്ളെണ്ണ, ഒലീവ് ഓയില്‍ തുടങ്ങിയവ ഉപയോഗിയ്ക്കാം.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

സ്‌ട്രോബെറി, ബ്രൊക്കോളി, ആപ്പിള്‍, നട്‌സ് തുടങ്ങി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക.

മഞ്ഞള്‍പ്പൊടി, കറിവേപ്പില

മഞ്ഞള്‍പ്പൊടി, കറിവേപ്പില

മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ പാചകത്തില്‍ ഉപയോഗിയ്ക്കുക. ഇവ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുവാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉപകരിയ്ക്കും.

ചില ആയുര്‍വേദ പൊടിക്കൈകള്‍

ചില ആയുര്‍വേദ പൊടിക്കൈകള്‍

മുഴുവന്‍ മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുക. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്.

ഗുഗ്ഗുലു

ഗുഗ്ഗുലു

ഗുഗ്ഗുലു എന്നറിയപ്പെടുന്ന ഒരു ആയുര്‍വേദ മരുന്നുണ്ട്. ഇട്ടിനി എന്നാണ് ഇതിന്റെ മലയാളം. ഇതിട്ടു തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ചതച്ചു കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

മസാലകള്‍

മസാലകള്‍

മൂന്നൂ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആറു ടീസ്പൂണ്‍ ജീരകപ്പൊടി, ആറു ടീസ്പൂണ്‍ മല്ലിപ്പൊടി, ആറു ടീസ്പൂണ്‍ പെരിഞ്ചീരകപ്പൊടി, 2 ടീസ്പൂണ്‍ ഉലുവപ്പൊടി, 1 ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, 1 ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ കലര്‍ത്തി വയ്ക്കുക. ഇവ അല്‍പം ഒലീവ് ഓയിലിലോ നെയ്യിലോ മൂപ്പിച്ചു ഭക്ഷണത്തില്‍ കലര്‍ത്തിയോ അല്ലാതെയോ കഴിയ്ക്കാം. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കും. ചീത്ത കുറയും. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

വയാഗ്രയ്ക്കു സമം ഇത്തരം ഭക്ഷണങ്ങള്‍വയാഗ്രയ്ക്കു സമം ഇത്തരം ഭക്ഷണങ്ങള്‍

English summary

Ayurveda Tips To Reduce Cholesterol

Ayurveda is a science which ensure result without any side effect. Here are some ayurvedic tips to reduce cholesterol.
Story first published: Monday, December 8, 2014, 10:56 [IST]
X
Desktop Bottom Promotion