For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ ഈ അബദ്ധങ്ങള്‍ ഒഴിവാക്കുക

By Super
|

രാവിലെ ഉണരുമ്പോള്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ? നിങ്ങള്‍ പ്രാതല്‍ ഒഴിവാക്കാറുണ്ടോ? ചില മാറ്റങ്ങള്‍ മതി നിങ്ങളുടെ പ്രഭാതങ്ങള്‍ മാറിമറിയും!

ചാടിയെഴുന്നേറ്റ്‌ ജിമ്മിലേക്കോടുക:

ചാടിയെഴുന്നേറ്റ്‌ ജിമ്മിലേക്കോടുക:

രാവിലെ എഴുന്നേല്‍ക്കാന്‍ അല്‍പ്പം മടി തോന്നാത്തവര്‍ അധികമുണ്ടാവില്ല. അനാവശ്യ തിടുക്കം കാട്ടാതെ സാവധാനം ഉണരുക. അതിനുശേഷം പേശികള്‍ സാവധാനം ചലിപ്പിക്കുക. കട്ടിലില്‍ നിന്ന്‌ എഴുന്നേള്‍ക്കുമ്പോള്‍ വലതുവശം ചരിഞ്ഞ്‌ എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കുക. ഇത്‌ ശരീരത്തിലെ എനര്‍ജി ഫ്‌ളോ ശരിയായ രീതിയിലാക്കാന്‍ സഹായിക്കും.

കൈ-കാലുകള്‍ നിവര്‍ത്താതിരിക്കുക:

കൈ-കാലുകള്‍ നിവര്‍ത്താതിരിക്കുക:

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമ്മുടെ പേശികള്‍, പ്രത്യേകിച്ച്‌ നട്ടെല്ല്‌, അല്‍പ്പം, മടക്കാനും നിവര്‍ത്താനും അല്‍പ്പം പ്രയാസമായിരിക്കും. കൈയും കാലുമൊക്കെ നിവര്‍ത്താതിരുന്നാല്‍ ഈ പ്രശ്‌നം ദിവസം മുഴുവന്‍ നമ്മെ അലട്ടും. മാത്രമല്ല ഇത്‌ നമ്മുടെ ജോലികളെയും ബാധിക്കും. എഴുന്നേറ്റുടന്‍ കൈകാലുകളും മറ്റും സാവധാനം ചലിപ്പിക്കുക. രണ്ടോ മൂന്നോ പ്രാവശ്യം പേശികള്‍ നന്നായി നിവര്‍ത്തുകയും ഏതാനും തവണ നന്നായി ശ്വസിക്കുകയും ചെയ്‌താല്‍ ഇത്തരം പ്രശ്‌നങ്ങള്‍ അകലും.

രാവിലത്തെ കോഫി കുടി:

രാവിലത്തെ കോഫി കുടി:

നല്ല ദഹനം കിട്ടണമെങ്കില്‍ ക്ഷാരഗുണമുള്ള എന്തെങ്കിലും പാനീയത്തോടെ ദിവസം ആരംഭിക്കണം. പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ചായയും കോഫിയും ഇതിന്‌ തീരെ അനുയോജ്യമല്ല. നാരങ്ങാവെള്ളമോ പച്ചവെള്ളമോ കുടിക്കാവുന്നതാണ്‌. ഇതിന്‌ ശേഷം നല്ല ഗുണമേന്മയുള്ള വൈറ്റ്‌ ടീയോ ഗ്രീന്‍ ടീയോ കുടിക്കുക.

ഫോണ്‍ പരിശോധന:

ഫോണ്‍ പരിശോധന:

രാവിലെ എഴുന്നേറ്റുടന്‍ ഇ-മെയില്‍ നോക്കുകയോ ജോലി സംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ചാലോചിച്ച്‌ തല പുകക്കുകയോ ചെയ്യരുത്‌. എഴുന്നേറ്റ്‌ ആദ്യ രണ്ട്‌ മണിക്കൂറില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ശ്രിമിക്കരുതെന്ന്‌ ചുരുക്കം. നിങ്ങളുടെ ഊര്‍ജ്ജം ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക്‌ വേണ്ടി മാത്രം ചെലവഴിക്കുക.

പ്രാതല്‍ ഒഴിവാക്കുക:

പ്രാതല്‍ ഒഴിവാക്കുക:

സ്ഥിരമായി പ്രാതല്‍ ഒഴിവാക്കുന്നത്‌ അമിതവണ്ണം, പ്രമേഹം, പ്രതിരോധ ശേഷിക്കുറവ്‌ എന്നിവയ്‌ക്ക്‌ കാരണമാകാമെന്ന്‌ അടുത്തിടെ നടന്ന ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. പ്രാതല്‍ ഒഴിവാക്കിയാല്‍ നിങ്ങള്‍ ദിവസം മുഴുവന്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക്‌ പിറകേ പോകാനുള്ള സാധ്യത കൂടുതലായിരിക്കും. രാജകീയമായ പ്രാതല്‍ കഴിക്കണമെന്നില്ല, പക്ഷേ എന്തെങ്കിലും കഴിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌.

അനാവശ്യ കോപം:

അനാവശ്യ കോപം:

മിക്ക ആളുകളുടെയും പ്രഭാതം ഒരു അടക്കുംചിട്ടയും ഇല്ലാത്തതായിരിക്കും. അതുകൊണ്ട്‌ തന്നെ പ്രഭാതങ്ങളില്‍ അവര്‍ക്ക്‌ ഒന്നിനും സമയം കിട്ടില്ല.

പ്ലാനിംഗ്‌ ഇല്ലായ്‌മ:

പ്ലാനിംഗ്‌ ഇല്ലായ്‌മ:

നിങ്ങള്‍ രാത്രി തന്നെ വസ്‌ത്രങ്ങളൊക്കെ തയ്യാറാക്കി വയ്‌ക്കുകയും രാവിലത്തെ ആഹാരത്തെ കുറിച്ച്‌ തീരുമാനമെടുക്കുകയും ചെയ്യാറുണ്ടോ? കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കാതിരിക്കുന്നത്‌ വലിയ അബദ്ധമാണ്‌. ഒരു ദിവസത്തെ അധ്വാനത്തിന്‌ ശേഷം അടുത്ത ദിവസത്തെ കുറിച്ച്‌ ആലോചിച്ച്‌ ആകുലപ്പെടാന്‍ പലര്‍ക്കും വലിയ താത്‌പര്യമുണ്ടാവില്ല. എന്നിരുന്നാലും പ്രാതലിന്‌ എന്തുണ്ടാക്കണം എന്ന്‌ തലേദിവസം തീരുമാനിക്കുക. വസ്‌ത്രങ്ങള്‍ തയ്യാറാക്കി വയ്‌ക്കാനും മറക്കരുത്‌. കഴിയുമെങ്കില്‍ പ്രാതല്‍ രാത്രി തന്നെ ഉണ്ടാക്കി വയ്‌ക്കുക.

ആരോഗ്യത്തിനു ചേരും ചുവന്ന ഭക്ഷണങ്ങള്‍

Read more about: health ആരോഗ്യം
English summary

Avoid These Morning Mistakes

Are you always in a bad mood when you wake up? Do you skip breakfast? A few simple changes can transform your mornings.
X
Desktop Bottom Promotion