For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോബയോട്ടിക്സ് ആരോഗ്യകരമാണോ?

By Super
|

ശരീരത്തിന് ഗുണകരമായ ഒരു ബാക്ടീരിയയാണ് പ്രോബയോട്ടിക്സ്. ചില ഭക്ഷണങ്ങളിലും മനുഷ്യന്‍റെ കുടലിലും ഇവ കാണപ്പെടുന്നു. ദിവസവും ഉപയോഗിക്കുന്നത് ഗുണകരമാണെന്ന അവകാശവാദത്തോടെ പ്രോബയോട്ടിക് പാനീയങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതാണോ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.

എന്താണ് പ്രോബയോട്ടിക്സ്?

നല്ല ബാക്ടീരിയ അല്ലെങ്കില്‍ സഹായകരമായ ബാക്ടീരിയ എന്നറിയപ്പെടുന്ന പ്രോബയോട്ടിക്സ് ശരീരത്തിന് ഗുണകരമായ മൈക്രോഓര്‍ഗാനിസത്തില്‍ ജീവിക്കുന്നവയാണ്. മുനുഷ്യന്‍റെ ദഹനേന്ദ്രിയങ്ങളില്‍ 400-500 തരം നല്ല ബാക്ടീരിയ ഇനങ്ങളുണ്ട്. ഇവ ദോഷകരമായ ബാക്ടീരിയകള്‍ പെരുകുന്നത് തടയുകയും ആരോഗ്യകരമായ ദഹനം സാധ്യമാക്കുകയും ചെയ്യും.

Probiotics
ലാക്ടിക് ആസിഡ് ബാക്ടീരിയ, ബിഫിഡോ ബാക്ടീരിയ എന്നിവയാണ് മനുഷ്യന്‍റെ ദഹനേന്ദ്രിയത്തില്‍ സമൃദ്ധമായുള്ള, സാധാരണയായി പ്രോബയോട്ടിക്സായി ഉപയോഗിക്കുന്നവ. ചിലയിനം യീസ്റ്റുകളും പ്രോബയോട്ടിക്സായി ഉപയോഗിക്കുന്നുണ്ട്.

പ്രോബയോട്ടിക്സിന്‍റെ ആരോഗ്യഗുണങ്ങള്‍.

ലാക്ടോസിനോടുള്ള അസഹിഷ്ണുത കുറയ്ക്കുക, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, അതിസാരം,ഗുരുതരമായ ക്രോണ്‍ ഡിസീസ് എന്നിവയ്ക്ക് പരിഹാരം, യോനിയിലെ യീസ്റ്റ് അണുബാധ, മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്ക് പ്രോബയോട്ടിക്സ് ഫലപ്രദമാണ്. വന്‍കുടല്‍, മൂത്രാശയം എന്നിവിടങ്ങളില്‍ ക്യാന്‍സറിനുള്ള സാധ്യത തടയുക, കുട്ടികളിലെ കരപ്പന്‍(എസ്കിമ), കുടലിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവ മാറാനും പ്രോബയോട്ടിക്സ് ഫലപ്രദമാണ്.

പ്രോബയോട്ടിക്സിന്‍റെ പ്രവര്‍ത്തനം എങ്ങനെ?

ഉയര്‍ന്ന അളവില്‍ ആന്‍റി ബയോട്ടിക് മരുന്നുകള്‍ കഴിക്കുക, ദഹനേന്ദ്രിയങ്ങളിലെ ദീര്‍ഘകാലമായുള്ള അണുബാധ എന്നിവ പ്രശ്നങ്ങളുണ്ടാക്കും. പ്രോബയോട്ടിക്സ് മൈക്രോഓര്‍ഗാനിസം വീണ്ടെടുക്കുകയും ദഹനേന്ദ്രിയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

പ്രോബയോട്ടിക്സിന്‍റെ ഉറവിടങ്ങള്‍ - തൈര്, ദഹി എന്നിവ പ്രോബയോട്ടിക്സ് ലഭ്യമാക്കുന്ന പ്രധാന ഭക്ഷണങ്ങളാണ്. പുളിപ്പിച്ച സോയപാല്‍, പുളിപ്പിച്ച കാബേജ്, കിംചി(പുളിപ്പിച്ച പച്ചക്കറികള്‍), കെഫിര്‍ അല്ലെങ്കില്‍ കെവ്റ(കെഫിര്‍ ധാന്യത്തില്‍ നിന്നും, ആട്ടില്‍ പാലില്‍ നിന്നും പുളിപ്പിച്ചുണ്ടാക്കുന്ന ഉത്പന്നം), കോബുച ടീ, മിസോ ടീ(ഒരു പരമ്പരാഗത ജാപ്പനീസ് സൂപ്പ്), ഉപ്പുവെള്ളത്തില്‍ സൂക്ഷിച്ച ഒലിവ്, വീട്ടിലുണ്ടാക്കുന്ന അച്ചാര്‍ എന്നിവയില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ചില ഡാര്‍ക്ക്ചോക്കലേറ്റുകളിലും, ചിലയിനം ഐസ്ക്രീമുകളിലും പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്.

English summary

Are Probiotics Good For Our Health

Probiotics are the friendly bacteria which are naturally found in certain food items and also in our gut. There are many probiotic drinks in the market too which appeal people to drink it every day. But are they really needed for our health? We find out more on it
X
Desktop Bottom Promotion