For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരയിലയുടെ അത്ഭുത ഗുണങ്ങള്‍ !

By Super
|

പേരയ്ക്കയെയും അതിന്‍റെ പോഷക ഗുണങ്ങളെയും കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ ആ കേട്ടറിവുകളേക്കാള്‍ ഗുണങ്ങളുള്ളതാണ് പേര. ഔഷധഘടകങ്ങളാല്‍ സമ്പന്നമായ പേരയില നിരവധി ആരോഗ്യഗുണങ്ങളുള്ളതാണ്.

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മ്യൂട്ടാജെനിക്, ആന്‍റി മൈക്രോബയല്‍ എന്നിവയും വേദനാസംഹാര ഘടകങ്ങളും അടങ്ങിയവയാണ് പേരയില. പോളിഫെനോല്‍സ്, കരോട്ടിനോയ്ഡ്, ഫ്ലേവനോയ്ഡ്, ടാനിന്‍ എന്നിവ പേരയിലയില്‍ അടങ്ങിയിരിക്കുന്ന ചില രാസഘടകങ്ങളാണ്. പല രോഗങ്ങളെയും ഭേദമാക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇവയിലുണ്ട്.

അതിസാരം, മുഖക്കുരു, ചര്‍മ്മത്തിലെ കറുത്തപാടുകള്‍ എന്നിവ നീക്കം ചെയ്യാന്‍ പേരയില സഹായിക്കും. പേരയിലയിലെ ആന്‍റി സെപ്റ്റിക് ഘടകം മുഖക്കുരു ഉണ്ടാക്കാനിടയാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കും. പേരയിലയുടെ ചില പ്രധാന ആരോഗ്യമേന്മകള്‍ പരിശോധിക്കാം. പച്ചക്കറികള്‍ വിഷവിമുക്തമാക്കാം

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാം

സങ്കീര്‍ണ്ണമായ സ്റ്റാര്‍ച്ചുകള്‍ പഞ്ചസാരയായി മാറുന്നത് തടയാന്‍ പേരയില സഹായിക്കും. ഇത് വഴി ശരീരഭാരം കുറയ്ക്കാനാവും.

കൊളസ്ട്രോള്‍ നിയന്ത്രണം

കൊളസ്ട്രോള്‍ നിയന്ത്രണം

പേരയില ചേര്‍ത്ത ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇവ നല്ല കൊളസ്ട്രോളിനെ ബാധിക്കുകയുമില്ല. നല്ല ഒരു ലിവര്‍ ടോണിക്കായി പ്രവര്‍ത്തിക്കുന്ന ഇത് കരളില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത് ഫലപ്രദമാകുന്നതിന് മൂന്ന് മാസത്തേക്ക് ദിവസവും ഉപയോഗിക്കുക.

പ്രമേഹ നിയന്ത്രണം

പ്രമേഹ നിയന്ത്രണം

ആല്‍ഫ-ഗ്ലൂക്കോസൈഡീസ് എന്‍സൈമിന്‍റെ പ്രവര്‍ത്തനം കുറച്ച് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാന്‍ പേരയിലക്ക് കഴിവുണ്ടെന്ന് ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ശരീരം സുക്രോസ്, ലാക്ടോസ് ആഗീരണം ചെയ്യുന്നത് നിയന്ത്രിക്കുന്നത് വഴി പഞ്ചസാരയുടെ അളവ് കുറയ്ക്കാനുമാവും.

ദഹനം

ദഹനം

ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ വര്‍ദ്ധിപ്പിക്കുന്നത് വഴി മികച്ച ദഹനം നേടാന്‍ പേരയില ഫലപ്രദമാണ്. പേരയിലയിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഉദരത്തിലെ ബാക്ടീരിയകളെ നീക്കം ചെയ്യും.

അതിസാരം ഭേദമാക്കാം

അതിസാരം ഭേദമാക്കാം

30 ഗ്രാം പേരയിലയും ഒരു പിടി അരിപ്പൊടിയും 1-2 ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇത് ദിവസം രണ്ട് തവണ വീതം കുടിക്കുക.

വയറ് വേദനയ്ക്ക് ശമനം

വയറ് വേദനയ്ക്ക് ശമനം

എട്ട് പേരയിലയെടുത്ത് കഴുകി ഒന്നര ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് ദിവസം മൂന്ന് പ്രാവശ്യം കുടിക്കുക.

വയറിന്റെ പ്രശ്‌നങ്ങള്‍ അകറ്റാന്‍

വയറിന്റെ പ്രശ്‌നങ്ങള്‍ അകറ്റാന്‍

ദഹനം മെച്ചപ്പെടുത്താം - 200 മില്ലി പേരയിലജ്യൂസ്, 400 മില്ലി ആപ്പിള്‍ ജ്യൂസ്, 200 മില്ലി വത്തക്ക ജ്യൂസ്, 100 സിസി ശുദ്ധമായ തേന്‍ എന്നിവ നന്നായി കലര്‍ത്തി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. 300 സിസി വീതം എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും കുടിക്കുക.

വയറുകടി

വയറുകടി

പേരയിലയുടെ ഞെടുപ്പും, പത്ത് പേരയിലയും അരിഞ്ഞ് നന്നായി കഴുകി വെള്ളം ചേര്‍ത്ത് 20 മിനുട്ട് നേരം 90 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിക്കുക. ഈ വെള്ളം രോഗം ഭേദപ്പെടുന്നത് വരെ പതിവായി കുടിക്കുക.

മുഖക്കുരുവും കറുത്തപാടുകളും

മുഖക്കുരുവും കറുത്തപാടുകളും

മുഖക്കുരുവിന് ഇടയാക്കുന്ന ബാക്ടീരിയയെ ചെറുക്കാന്‍ സഹായിക്കുന്ന ആന്‍റി സെപ്റ്റിക് ഘടകം പേരയിലയിലുണ്ട്. പേരയില അരച്ച് മുഖക്കുരുവും, പാടുകളും ഉള്ളിടത്ത് തേക്കുക. അല്പസമയത്തിന് ശേഷം ഇത് കഴുകിക്കളയുക. പ്രശ്നം മാറുന്നത് വരെ പതിവായി ഇത് ചെയ്യുക.

കരിമംഗലം

കരിമംഗലം

പേരയില വെള്ളം ചേര്‍ത്ത് അരച്ച് മൂക്കില്‍ അമര്‍ത്തി തേച്ചാല്‍ കരിമംഗലം മാറിക്കിട്ടും.

ചൊറിച്ചില്‍ അകറ്റാം

ചൊറിച്ചില്‍ അകറ്റാം

യഥാസമയം ഭേദമാക്കിയില്ലെങ്കില്‍ ചൊറിച്ചില്‍ ഗുരുതരമാകാം. അലര്‍ജി തടയുന്ന ഘടകങ്ങളുള്ള പേരയില ചൊറിച്ചിലില്‍ നിന്ന് വേഗത്തില്‍ മുക്തി നേടാനായി ഉപയോഗിക്കാം.

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചില്‍ തടയാം

മുടികൊഴിച്ചാല്‍ തടയാനുള്ള കഴിവ് പേരയിലക്കുണ്ട്. ഒരു പിടി പേരയില ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 15-20 മിനുട്ട് തിളപ്പിക്കുക. ഈ വെള്ളം അന്തരീക്ഷതാപനിലക്ക് സമാനമാകുമ്പോള്‍ തലോട്ടിയിലും മുടിനാരുകളിലും തേച്ചുപിടിപ്പിക്കുക.

വിഷജ്വരം മാറ്റാം

വിഷജ്വരം മാറ്റാം

പേരയില മിക്സിയില്‍ നന്നായി അടിച്ച് അരിച്ചെടുക്കുക. ഇത് ദിവസം മൂന്ന് തവണ വീതം കുടിക്കുക. പച്ചക്കറികള്‍ വിഷവിമുക്തമാക്കാം

പേരയില ചായയില്‍ ചേര്‍ത്ത്

പേരയില ചായയില്‍ ചേര്‍ത്ത്

ദിവസേന പേരയില ചായയില്‍ ചേര്‍ത്ത് ദിവസവും കുടിക്കാം. ചൂട് വെള്ളത്തില്‍ പേരയില ചേര്‍ത്ത ചായ കുടിക്കുന്നത് അതിസാരം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവയ്ക്ക് ഫലപ്രദമായ പ്രതിരോധമാണ്. മലയാളത്തിലെ ആരോഗ്യ, സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് ലൈക് ചെയ്യൂ. ഷെയര്‍ ചെയ്യൂ.

Read more about: health ആരോഗ്യം
English summary

Amazing Benefits Of Guva Leaves

Not only Guva, Guva leaves are also good for health. Here are some amazing health benefits of guva leaves,
X
Desktop Bottom Promotion