For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റിക്ക്‌ അയമോദകം

By Super
|

പലരെയും വിഷമിപ്പിക്കുന്ന വയറിന്റെ പ്രശ്‌നമാണ്‌ അസിഡിറ്റി. ഇതിന്‌ പരിഹാരം കാണാന്‍ സാധാരണ അന്റാസിഡുകളാണ്‌ ഉപയോഗിക്കുക. എന്നാല്‍, ദീര്‍ഘനാള്‍ ഇവ ഉപയോഗിക്കുന്നത്‌ കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ കാരണം പ്രകൃതിദത്ത മരുന്നുകള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്‌. അത്തരത്തില്‍ ഫലപ്രദമായ ഒന്നാണ്‌ അയമോദകം

അയമോദകം എങ്ങനെ അസിഡിറ്റി അകറ്റും?

അസിഡിറ്റി അകറ്റി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തൈമോള്‍ അയമോദകത്തില്‍ അടങ്ങിയിട്ടുണ്ട്‌. ഈ രാസവസ്‌തു ഗാസ്‌ട്രിക്‌ ജ്യൂസുകള്‍ സ്രവിക്കാന്‍ ഉദരത്തെ പ്രേരിപ്പിക്കുകയും സാധാരണ പിഎച്ച്‌ നില നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. വയറിലെ ആസിഡുകളുടെ തികട്ടല്‍ കുറച്ച്‌ അസിഡിറ്റി, ദഹനക്കേട്‌,വായുക്ഷോഭം എന്നിവയ്‌ക്ക്‌ പെട്ടന്ന്‌ ആശ്വാസം നല്‍കുകയും ചെയ്യും. ക്യാപ്സിക്കം കഴിക്കാന്‍ 7 കാരണങ്ങള്‍

Ajwain

എങ്ങനെ ഉപയോഗിക്കണം?

അസിഡിറ്റി ഉള്ളപ്പോള്‍ അയമോദകവും ഉപ്പും തല്യ അളവില്‍ ചേര്‍ത്തിളക്കി കഴിക്കുക. വയറുവേദനയില്‍ നിന്നും അസിഡിറ്റിയുടെ മറ്റ്‌ ലക്ഷണങ്ങളില്‍ നിന്നും ഇത്‌ ആശ്വാസം നല്‍കും.

ഒരു ടീസ്‌പൂണ്‍ അയമോദകവും ഒരു ടീസ്‌പൂണ്‍ ജീരകവും ഒരു കപ്പ്‌ വെള്ളത്തില്‍ ഇട്ട്‌ തിളപ്പിക്കുക. സ്വര്‍ണ്ണ നിറമാകുന്നത്‌ വരെ വെള്ളം തിളപ്പിക്കുക. അസിഡിറ്റിയ്‌ക്കും വയറിന്റെ പ്രശ്‌നങ്ങള്‍ക്കും പെട്ടന്ന്‌ ആശ്വാസം ലഭിക്കാന്‍ ഈ വെള്ളം കുടിക്കുക.

English summary

Ajwain For Acidity

Acidity is a common health problem. There are numerous home remedies for acidity. Ajwain in one among them,
Story first published: Wednesday, November 26, 2014, 14:07 [IST]
X
Desktop Bottom Promotion