For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബ്‌നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജ് കാരണങ്ങള്‍

|

സ്ത്രീകളുടെ യോനിയില്‍ നിന്നും ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന സ്രവമാണ് വജൈനല്‍ ഡിസ്ചാര്‍ജ് എന്നറിയപ്പെടുന്നത്. പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ ഇത് സാധാരണ കാണപ്പെടുന്നതാണ്. യോനിയുടെ ആരോഗ്യത്തിന് ഇത് പ്രധാനവുമാണ്.

എന്നാല്‍ ചിലപ്പോള്‍ ഈ വജൈനല്‍ ഡിസ്ചാര്‍ജിന്റെ അളവു വര്‍ദ്ധിയ്ക്കുകയും ദുര്‍ഗ്ന്ധമുണ്ടാവുകയും നിറവ്യത്യാസമുണ്ടാവുകയും ചെയ്യും. ഇതുവഴി ഇന്‍ഫെക്ഷനുകളും ചൊറിച്ചിലുമുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഇത് അബ്‌നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജ് എന്ന ഗണത്തില്‍ വരിക.

അണുബാധകള്‍ ഇത്തരത്തിലുള്ള ഡിസ്ചാര്‍ജിനുള്ള ഒരു കാരണമാകാറുണ്ട്. ഇതുകൂടാതെ ചില ജീവിത ശൈലികളും അബ്‌നോര്‍മല്‍ ഡിസ്ചാര്‍ജിനുള്ള കാരണമാകാറുണ്ട്.

അബ്‌നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജ്

അബ്‌നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജ്

അനാരോഗ്യകരമായ ഭക്ഷണരീതികളും ആവശ്യത്തിന് ഉറക്കമില്ലാത്തതുമെല്ലാം വജൈനല്‍ ഡിസ്ചാര്‍ജ് കാരണങ്ങളാകാറുണ്ട്.

അമിത വണ്ണം

അമിത വണ്ണം

അമിത വണ്ണം വജൈനല്‍ ഡിസ്ചാര്‍ജിനുള്ള മറ്റൊരു കാരണമാണ്. ഇത്തരക്കാരില്‍ അസാധാരണമായ വജൈനല്‍ ഡിസ്ചാര്‍ജ് കാണപ്പെടുന്നതു സാധാരണം.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇത്തരം ഡിസ്ചാര്‍ജിനു കാരണമാകാറുണ്ട്. പ്രത്യേകിച്ച് സ്റ്റിറോയ്ഡുകളെടുക്കുന്നവരിലും ഇന്‍ട്രാമസ്‌കുലാര്‍ കോണ്‍ട്രാസെപ്റ്റീവ് ഉപയോഗിയ്ക്കുന്നവരിലും.

മെനോപോസ്

മെനോപോസ്

മെനോപോസ് സമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പലപ്പോഴും അബ്‌നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജിന് ഇട വരുത്താറുണ്ട്.

ചൂടുള്ള കാലാവസ്ഥ, അടിവസ്ത്രങ്ങള്‍

ചൂടുള്ള കാലാവസ്ഥ, അടിവസ്ത്രങ്ങള്‍

ചൂടുള്ള കാലാവസ്ഥ, വല്ലാതെ ഇറുകിയതും വായുസഞ്ചാരമില്ലാത്തതുമായ അടിവസ്ത്രങ്ങള്‍ എന്നിവ പലപ്പോഴും അബ്‌നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജിനുള്ള കാരണമാകാറുണ്ട്.

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം

ചിലതരം മരുന്നുകളുടെ ഉപയോഗവും ഇത്തരത്തിലുള്ള വജൈനല്‍ ഡിസ്ചാര്‍ജിന് കാരണമാകാറുണ്ട്.

മരുന്നുകള്‍

മരുന്നുകള്‍

ചിലതരം മരുന്നുകളുടെ ഉപയോഗവും ഇത്തരത്തിലുള്ള വജൈനല്‍ ഡിസ്ചാര്‍ജിന് കാരണമാകാറുണ്ട്.

അനാരോഗ്യകരമായ സെക്‌സ്

അനാരോഗ്യകരമായ സെക്‌സ്

അനാരോഗ്യകരമായ സെക്‌സ് പലപ്പോഴും അണുബാധകള്‍ക്കും വജൈനല്‍ ഡിസ്ചാര്‍ജിനുമുള്ള കാരണമായി മാറാറുണ്ട്.

അണുബാധകള്‍

അണുബാധകള്‍

ശരീരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അണുബാധകള്‍, പനി, കോള്‍ഡ് എന്നിങ്ങനെയുള്ളവയെല്ലാം വജൈനല്‍ ഡിസ്ചാര്‍ജില്‍ വ്യത്യാസങ്ങള്‍ വരുത്താറുണ്ട്.

മദ്യപാനം

മദ്യപാനം

മദ്യപാനം പലപ്പോഴും വജൈനല്‍ ഡിസ്ചാര്‍ജിലുള്ള മാറ്റങ്ങള്‍ക്കു കാരണമാകാറുണ്ട്.

പ്രമേഹം

പ്രമേഹം

പ്രമേഹം വജൈനല്‍ ഡിസ്ചാര്‍ജിന് ദുര്‍ഗന്ധമുണ്ടാകാന്‍ കാരണമാകും. ഇത് ഇവര്‍ കഴിയ്ക്കുന്ന മരുന്നുകള്‍ കാരണമാകും. വജൈനല്‍ മസിലുകള്‍ക്ക് ബലം ലഭിയ്ക്കാന്‍.....

Read more about: health ആരോഗ്യം
Story first published: Tuesday, December 16, 2014, 11:25 [IST]
X
Desktop Bottom Promotion