For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാം

By Super
|

വൃദ്ധരുടെ രോഗം എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ ഇന്ന് ചെറുപ്രായക്കാര്‍ക്ക് വരെ സാധാരണമായി കഴിഞ്ഞു. ആറു പേരില്‍ ഒരാള്‍ക്ക് വീതം ജീവിത കാലത്തില്‍ ഒരിക്കല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ പിടിപെടുന്നതായാണ് വൈദ്യശാസ്ത്രം പറയുന്നത്. 2012ല്‍ ഏകദേശം 2.41 ലക്ഷം പേര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ പിടിപെട്ടതായാണ് കണക്കുകള്‍. തുടക്ക ഘട്ടത്തില്‍ചികില്‍സിച്ച് മാറ്റാവുന്നതാണെങ്കിലും ഈ രോഗം ബാധിച്ച് സുഖപ്പെട്ടയാളുടെ ജീവിതം ഒരിക്കലും പഴയത് പോലെയാകില്ല എന്നത് വിസ്മരിക്കാനാകാത്ത വസ്തുതയാണ്.

പുരുഷലൈംഗികതയ്ക്കു സിങ്ക് ഭക്ഷണങ്ങള്‍!!പുരുഷലൈംഗികതയ്ക്കു സിങ്ക് ഭക്ഷണങ്ങള്‍!!

കാന്‍സര്‍ ചികില്‍സയുടെ സൈഡ് ഇഫക്ടുകളായി കരുതാവുന്ന ലൈംഗിക ശേഷി കുറവും കാന്‍സര്‍ വീണ്ടും തിരികെയത്തെുമോയെന്നുള്ള ഭയവുമെല്ലാം രോഗിക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാനും കാന്‍സര്‍ സാധ്യതയെ പടിക്ക് പുറത്ത് നിര്‍ത്താനും താഴെ പറയുന്ന ഒമ്പത് കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ.

പരിശോധനക്ക് വിധേയമാകുക

പരിശോധനക്ക് വിധേയമാകുക

രോഗബാധിതനാണോയെന്ന് അറിയുന്നതിനുള്ള പ്രോസ്റ്റേറ്റ് സ്പെസിഫിക്ക് ആന്‍റിജന്‍ (പി.എസ്.എ) ടെസ്റ്റിന് ഇടവേളകളില്‍ വിധേയമാകണം. ഇത് സംബന്ധിച്ച് വൈദ്യശാസ്ത്ര രംഗത്ത് നിരവധി വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. പി.എസ്.എ ടെസ്റ്റിനൊപ്പം ഡിജിറ്റല്‍ റെക്ടര്‍ എക്സാമിനേഷനും (ഡി.ആര്‍.ഇ) ടെസ്റ്റും നടത്തിയാല്‍ രോഗ്യസാധ്യതയെ കുറിച്ച വിലയിരുത്തലിന് സാധ്യമാകും.

കാന്‍സറിനെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

കാന്‍സറിനെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

ഭക്ഷണത്തില്‍ പ്രകൃതി ദത്തമായി ലഭിക്കുന്ന ചില സാധനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കാന്‍സറിനെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ കഴിയും. കോളി ഫ്ളവര്‍, ബ്രോക്കോളി, കാബേജ് തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള ഗ്ളൂക്കോസിനോലേറ്റ്സ് ആണ് കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നത്. സള്‍ഫര്‍ അടങ്ങിയ ഈ വസ്തൂക്കള്‍ ശരീരത്തിനുള്ളില്‍ വെച്ച് വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന ഫൈറ്റോനൂട്രിയന്‍റ്സും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതാണ്.

പ്രത്യേക ഫുഡ് സപ്ളിമെന്‍റുകൾ കഴിക്കുക-

പ്രത്യേക ഫുഡ് സപ്ളിമെന്‍റുകൾ കഴിക്കുക-

പോഷക സമൃദ്ധമായ ആഹാരത്തിന് പുറമെ പ്രോസ്റ്റേറ്റിൻറെ ആരോഗ്യത്തിന് സഹായകരമായ പ്രത്യേക ഫുഡ് സപ്ളിമെന്‍റുകളും കഴിക്കുക. കാന്‍സറിന് വഴിവെച്ചേക്കാവുന്ന, പ്രോസ്റ്റേറ്റിന് വലുപ്പം വെക്കുന്ന എന്‍ലാര്‍ജ്ഡ് പ്രോസ്റ്റേറ്റ്, പ്രോസ്റ്റാറ്റിസ് എന്നീ അവസ്ഥകള്‍ ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ മാത്രമേ ഒഴിവാക്കാനാകൂ. പ്രോസ്റ്റേറ്റ് കാന്‍സറിൻറെ ലക്ഷണങ്ങളായ ഇടക്കിടെ മൂത്രമൊഴിക്കല്‍, എപ്പോഴും മൂത്രമൊഴിക്കാന്‍ മുട്ടല്‍, പെല്‍വിസ് പ്രദേശത്ത് വേദന തുടങ്ങിയവ അനുഭവപ്പെടും മുമ്പ് ഭക്ഷണ ശീലങ്ങള്‍ മാറ്റുക. പ്രതിരോധമാണ് ചികില്‍സയേക്കാള്‍ എന്നും നല്ലത് എന്ന കാര്യം ഓര്‍ക്കുക.

കാന്‍സറിന് വഴിയൊരുക്കുന്ന ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക

കാന്‍സറിന് വഴിയൊരുക്കുന്ന ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക

പ്രോസ്റ്റേറ്റിന് ആരോഗ്യകരമായതിനൊപ്പം അനാരോഗ്യകരമായ ഭക്ഷണങ്ങളും തിരിച്ചറിയുക. മാട്ടിറച്ചിയും ഗ്രില്‍ ചെയ്തതടക്കം ഇറച്ചി വിഭവങ്ങളുമാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ മുന്‍നിരയില്‍ ഉള്ളത്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്താല്‍ രോഗസാധ്യത നല്ല ശതമാനം വരെ ഒഴിവാക്കാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ശീലമാക്കിയവര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ പിടിപെടാന്‍ കുറഞ്ഞ സാധ്യത മാത്രമാണ് ഉള്ളത്. പ്രോസ്റ്റേറ്റിൻറെ ആരോഗ്യത്തിന് ഇത്രയേറെ സഹായകരമായ മറ്റൊന്നില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. ചൂടുള്ള ഗ്രീന്‍ ടീ ഏത് ഭക്ഷണത്തിന് ശേഷവും കുടിക്കാവുന്നതാണ്. തണുപ്പിച്ചും ഇത് കുടിക്കാവുന്നതാണ്.

രാസവസ്തുക്കളും വിഷ വസ്തുക്കളും

രാസവസ്തുക്കളും വിഷ വസ്തുക്കളും

അന്തരീക്ഷത്തില്‍ പ്രത്യക്ഷമായി കാണാന്‍ കഴിയാത്ത ഇവ ശരീരത്തിന് ഏറെ ദോഷകരമാണ്. പ്രകൃതി മൂലമുണ്ടാകുന്ന കാന്‍സര്‍ സംബന്ധിച്ച അവബോധം കുറവാണെന്നാണ് പഠനങ്ങള്‍ പറയൂന്നത്. രാസവസ്തുക്കളുടെയും വിഷവസ്തുക്കളുടെയും സാന്നിധ്യമുള്ള അന്തരീക്ഷത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നത് വഴി പ്രോസ്റ്റേറ്റ് കാന്‍സറിൻറെ സാധ്യത കുറക്കാം.

ഒമേഗാ ത്രീ അടങ്ങിയ മല്‍സ്യങ്ങള്‍ കഴിക്കുക

ഒമേഗാ ത്രീ അടങ്ങിയ മല്‍സ്യങ്ങള്‍ കഴിക്കുക

ചിലയിനം മല്‍സ്യങ്ങളില്‍ കൂടുതലായി അടങ്ങിയിട്ടുള്ള ഒമേഗാ ത്രീ ഫാറ്റി ആസിഡ് പ്രോസ്റ്റേറ്റ് കാന്‍സര്‍ പ്രതിരോധത്തിന് ഏറെ നല്ലതാണ്. ആഴ്ചയില്‍ ഒരു ദിവസം ഇത്തരം മല്‍സ്യങ്ങള്‍ അടങ്ങിയ കറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗബാധക്കുള്ള സാധ്യത 63 ശതമാനം കുറയുമെന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. ഇത്തരം മല്‍സ്യങ്ങളില്‍ അടങ്ങിയ ഇ.പി.എ (എയ്ക്കോസ പെന്റോണിക്ക് ആസിഡ്), ഡി.എച്ച്.എ ( ഡോക്കോസ ഹെക്സനോയിക്ക് ആസിഡ്) എന്നിവയും ശരീരത്തിന് പ്രതിരോധ കവചമൊരുക്കാന്‍ മല്‍സരിക്കുന്നവയാണ്.

ധ്യാനം ശീലമാക്കുക

ധ്യാനം ശീലമാക്കുക

ധ്യാനവും കാന്‍സര്‍ ബാധയും തമ്മില്‍ എന്ത് ബന്ധമെന്ന് കരുതുന്നവരുണ്ടാകും. ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തില്‍ ഇടപെടാന്‍ മനസിനുള്ള ശക്തിയെ ആരും വിലകുറച്ച് കാണിക്കരുത്. മാനസിക പിരിമുറുക്കം അകറ്റുന്നതിനും എല്ലാം ഉപരിയായി ധ്യാനത്തിന് വേറെ ചില കാര്യങ്ങളും ചെയ്യാനാകും. കാന്‍സര്‍ ബാധക്ക് മാനസിക സമ്മര്‍ദത്തിന് ഒരു പങ്കുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

വ്യായാമം പരമപ്രധാനം

വ്യായാമം പരമപ്രധാനം

ഹൃദയാരോഗ്യത്തിനും വണ്ണം കുറക്കാനും മാത്രമല്ല പ്രോസ്റ്റേറ്റിൻറെ ആരോഗ്യത്തിനും വ്യായാമം നല്ലതാണ്. പതിവായ വ്യായാമത്തിലൂടെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയുമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. കാന്‍സര്‍ സാധ്യത 19 ശതമാനം കുറക്കാന്‍ വ്യായാമത്തിന് കഴിമെന്ന് മറ്റ് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.

English summary

Ways To Prevent Prostate Cancer

Prevention Tips for prostate cancer are many. Know different ways to prevent prostate cancer,
X
Desktop Bottom Promotion