For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിന്‍െറ ആരോഗ്യം കാക്കാന്‍

By Super
|

കണ്ണിൻറെ ആരോഗ്യം പരമപ്രധാനമാണ്. ശ്രദ്ധയോടെ പരിരക്ഷിച്ചാല്‍ മാത്രമേ അത് കാത്തുസൂക്ഷിക്കാനാകൂ. കണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെന്ന് ഉറപ്പാക്കുകയും വേണ്ട പോഷകാഹാരങ്ങള്‍ കഴിക്കുകയും ചെറിയ വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്താല്‍ മാത്രമേ കണ്ണിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനാകൂ. മനോഹരവും ആരോഗ്യവുമുള്ള കണ്ണുകള്‍ ലഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാൻ ശ്രമിച്ചുനോക്കൂ;

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍!!

ഭക്ഷണം

ഭക്ഷണം

കണ്ണിന്‍െറ ആരോഗ്യവും മതിയായ കാഴ്ചശക്തിയും നിലനിര്‍ത്തുന്നതിന് വൈറ്റമിന്‍ എ യും കെയും അടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണ്. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കാന്‍ ശ്രമിക്കണം

കണ്ണുകള്‍

കണ്ണുകള്‍

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവരും പുസ്‌തകം വായിക്കുന്നവരും ഇടക്ക് അഞ്ച് മിനിറ്റ് ഇടവേളയെടുക്കുക. കണ്ണിലെ മാംസപേശികള്‍ക്ക് വിശ്രമം ലഭിക്കാന്‍ ഇത് സഹായകരമാകും. കണ്ണില്‍ തണുത്ത വെള്ളമൊഴിച്ച് കണ്ണുകള്‍ അഞ്ച് മിനിറ്റ് അടച്ചുവെക്കുക. ഇതിന് ശേഷം ജോലി/വായന തുടരുക

കണ്ണിന് വ്യായാമം

കണ്ണിന് വ്യായാമം

ഇടക്ക് കൃഷ്ണമണികള്‍ അഞ്ചുമിനിറ്റ് വൃത്താകൃതിയില്‍ ചലിപ്പിക്കുകയോ കണ്ണ് നിരവധി തവണ തുറക്കുകയോ അടക്കുകയോ ചെയ്യുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ രണ്ട് കൈയും ചേര്‍ത്ത് തിരുമി ഇളം ചൂടോടെ കൈപ്പത്തികള്‍ കണ്ണിന് മുകളില്‍ വെക്കുകയും വേണം. ഈര്‍പ്പം കാത്തുസൂക്ഷിക്കാനും അതുവഴി കണ്ണിന്‍െറ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

ഉറക്കം

ഉറക്കം

എട്ടുമണിക്കൂറെങ്കിലും ഉറങ്ങാത്തപക്ഷം കണ്ണിന് ചുറ്റും കറുത്ത നിറം ഉണ്ടാവുകയും കണ്ണുകള്‍ ഉറക്കംതൂങ്ങി ഇരിക്കുകയും ചെയ്യും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണുകള്‍ ചുവന്നുകലങ്ങി ഇരിക്കുകയും ചെയ്യും. മതിയായ ഉറക്കം ലഭിക്കുന്ന പക്ഷം കണ്ണിന് കണ്ണിനും മുഖത്തിനും എന്നും പുതുമയും ആകര്‍ഷകത്വവും ഉണ്ടാകും.

വെള്ളരി

വെള്ളരി

വെള്ളരിവൃത്താകൃതിയില്‍ അരിഞ്ഞ് കണ്ണിന് മുകളില്‍ വെക്കുന്നത് വഴി കണ്ണിന് ഈര്‍പ്പം ലഭിക്കും. ചുറ്റുമുള്ള കറുത്ത നിറം കുറക്കാനും ചുവന്നുകലങ്ങല്‍ ഒഴിവാക്കി കണ്ണിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനും ഇത് വഴി കഴിയും.

മോയിസ്ചറൈസിംഗ് ഡ്രോപ്പ്

മോയിസ്ചറൈസിംഗ് ഡ്രോപ്പ്

കണ്ണിന് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ് ഈര്‍പ്പം. വെള്ളരി ലഭിക്കാത്ത പക്ഷം മോയിസ്ചറൈസിംഗ് ഡ്രോപ്പ് ഉപയോഗിക്കുക

കണ്ണ് തിരുമുന്നത് ഒഴിവാക്കുക

കണ്ണ് തിരുമുന്നത് ഒഴിവാക്കുക

രാവിലെ എഴുന്നേല്‍ക്കുമ്പോഴോ കണ്ണില്‍ എന്തെങ്കിലും പോയാലോ കണ്ണ് തിരുമുന്നത് ഒഴിവാക്കുക. പകരം കണ്ണിലേക്ക് തണുത്ത വെള്ളം ചീറ്റിക്കുക

സണ്‍ഗ്ളാസുകള്‍

സണ്‍ഗ്ളാസുകള്‍

പുറത്ത് പോകുമ്പോള്‍ സണ്‍ഗ്ളാസുകള്‍ ഉപയോഗിക്കുക. കണ്ണുകളില്‍ വെയിലടിക്കുന്നത് ഈര്‍പ്പം കുറയാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം വര്‍ധിക്കാനും കാരണമാകും. കാഴ്ച ശക്തിയെ

Read more about: eye കണ്ണ്
English summary

8 Tips To Maintain Eye Health

To maintain the perfect health of eyes you need to take proper care of it. Providing enough moisture, nourishments and proper exercise will keep your eyes healthy and in perfect vision. Following these tips everyday to get beautiful and fresh looking eyes.
X
Desktop Bottom Promotion