For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷ സ്‌തനത്തിന്‌ പരിഹാരം

By Super
|

നിങ്ങളൊരു പുരുഷനാണോ? സ്‌തന വളര്‍ച്ച നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? നിങ്ങളുടെ ശരീരം കണ്ണാടിയില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക്‌ ലജ്ജ തോന്നാറുണ്ടോ? ആളുകള്‍ നിങ്ങളെ കളിയാക്കാറുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള നിങ്ങളുടെ ഉത്തരം അതെ എന്ന്‌ ആണെങ്കില്‍, നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ ഇതാ പരിഹാരമായിരിക്കുന്നു.

പുരുഷന്മാരിലെ സ്‌തന വളര്‍ച്ച തടയുന്നതിനുള്ള ചില വ്യായാമമുറകളെ കുറിച്ചാണ്‌ ഇവിടെ പറയാന്‍ പോകുന്നത്‌. പല കാരണങ്ങളാല്‍ പുരുഷന്മാരില്‍ സ്‌തന വളര്‍ച്ച ഉണ്ടാകാറുണ്ട്‌. മരുന്നുകളുടെ പാര്‍ശ്വഫലം, അമിതമായി ആഹാരം കഴിക്കുക, പാരമ്പര്യ ഘടകങ്ങള്‍ എന്നിവ ഇതിനുള്ള കാരണങ്ങളാകാം.

സ്തനഭംഗിയില്‍ താരങ്ങള്‍സ്തനഭംഗിയില്‍ താരങ്ങള്‍

ഈ വ്യായാമമുറകള്‍ കൃത്യമായി ചെയ്‌താല്‍ നിങ്ങളുടെ ശരീരവും സാധാരണ പുരുഷന്മാരുടെ ശരീരം പോലെ മനോഹരവും ആകര്‍ഷകവുമാകും. എല്ലാ ദിവസവും കൃത്യമായി ചെയ്യുകയും അമിത ആഹാരം, എണ്ണമയമുള്ള ആഹാരങ്ങള്‍, മധുരമുള്ള ആഹാരങ്ങള്‍ എന്നിവ ഒഴിവാക്കുകയും ചെയ്‌താല്‍ മാത്രമേ വ്യായാമം കൊണ്ട്‌ ഫലം ലഭിക്കൂ. ഈ നിബന്ധനകളില്‍ ഏതെങ്കിലും ഒന്ന്‌ പാലിക്കപ്പെടാതിരുന്നാല്‍ വ്യായമത്തിന്റെ 60 ശതമാനം ഫലവും നിങ്ങള്‍ക്ക്‌ നഷ്ടമാകും. അതായത്‌ 40 ശതമാനം ഫലം കൊണ്ട്‌ നിങ്ങള്‍ക്ക്‌ തൃപ്‌തിപ്പെടേണ്ടി വരും.

ഓട്ടം

ഓട്ടം

സ്‌തന വളര്‍ച്ച മൂലം ബുദ്ധിമുട്ടുന്ന പുരുഷന്മാര്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട വ്യായാമങ്ങളില്‍ ഒന്നാണ്‌ ഓട്ടം. നിങ്ങളുടെ നെഞ്ചിലെ മാത്രമല്ല വയര്‍, അടിവയര്‍ തുടങ്ങിയ ശരീരഭാഗങ്ങളിലെ അമിത കൊഴുപ്പും ഇല്ലാതാക്കാന്‍ ഇത്‌ സഹായിക്കും. ഓടുമ്പോള്‍ നിങ്ങളുടെ തല മുതല്‍ പാദം വരെ ആ പ്രവൃത്തിയില്‍ ഏര്‍പ്പെടും. ഇത്‌ ശരീരത്തിലെ കൊഴുപ്പിന്റെ 70 മുതല്‍ 80 ശതമാനം വരെ നഷ്ടപ്പെടുത്താന്‍ സഹായിക്കും. നെഞ്ചിലെ അമിത കൊഴുപ്പ്‌ ഇല്ലാതാക്കണമെങ്കില്‍ ദിവസവും കുറഞ്ഞത്‌ രണ്ട്‌ കിലോമീറ്റര്‍ ഓടണം. ഓടുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുന്നെങ്കില്‍ ഇടയ്‌ക്ക്‌ ജോഗ്‌ ചെയ്യുക. പക്ഷെ ഓട്ടം നടത്തമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

സ്‌കിപ്പിംഗ്‌

സ്‌കിപ്പിംഗ്‌

സ്‌തന വളര്‍ച്ച തടയാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്‌ സ്‌കിപ്പിംഗ്‌. നെഞ്ചിലെയും മറ്റു ശരീരഭാഗങ്ങളിലെയും അമിത കൊഴുപ്പ്‌ ഒഴിവാക്കാന്‍ ഇത്‌ 100 ശതമാനം ഫലപ്രദമാണ്‌. ദിവസവും ആത്മാര്‍ത്ഥമായി സ്‌കിപ്പിംഗ്‌ ചെയ്‌താല്‍ ഒരുമാസത്തിനുള്ളില്‍ തന്നെ ഫലം ലഭിക്കും. ഓട്ടത്തിന്‌ ശേഷമോ അല്ലാതെയോ സ്‌കിപ്പിംഗ്‌ ചെയ്യാവുന്നതാണ്‌. ദിവസവും രണ്ട്‌ നേരം ചെയ്യാന്‍ ശ്രദ്ധിക്കുക. ഒന്ന്‌ ഓട്ടത്തിന്‌ ശേഷവും മറ്റൊന്ന്‌ മറ്റേതെങ്കിലും സമയത്തും ആയിരിക്കണം. സ്‌കിപ്പിംഗ്‌ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വെറുതെ ചാടിയാലും മതി. തുടക്കത്തില്‍ 90-150 തവണയെങ്കിലും ചാടുക. പിന്നീട്‌ ക്രമേണ എണ്ണം വര്‍ദ്ധിപ്പിക്കുക. എണ്ണത്തെ കുറിച്ച്‌ ഓര്‍ത്ത്‌ വിഷമിക്കണ്ട. മൂന്ന്‌ തവണകളായി എണ്ണം തികച്ചാല്‍ മതി.

പുഷ്‌അപ്പ്‌

പുഷ്‌അപ്പ്‌

നെഞ്ചിന്‌ മികച്ച രൂപഭംഗി ഉണ്ടാകാന്‍ പുഷ്‌അപ്പ്‌ സഹായിക്കും. ഇത്‌ കുറച്ച്‌ പ്രയാസകരമായ വ്യായാമമുറയാണ്‌, എന്നാല്‍ ചെയ്യാന്‍ കഴിയാത്തതല്ല. നെഞ്ചിന്റെ രൂപഭംഗിക്കും മറ്റും വേണ്ടിയാണ്‌ പ്രധാനമായും പുഷ്‌അപ്പ്‌ എടുക്കുന്നത്‌. അതിനാല്‍ തന്നെ നെഞ്ചിലെ കൊഴുപ്പ്‌ കുറയ്‌ക്കുന്നതിന്‌ ഇത്‌ ഫലപ്രദമാണ്‌. തുടക്കത്തില്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടാല്‍ മുട്ടിലൂന്നി പുഷ്‌അപ്പ്‌ എടുക്കുക. കൈയുടെ ശക്തി കൂടിവരുന്നതിന്‌ അനുസരിച്ച്‌ ശരിയായ രീതിയില്‍ വ്യായാമം ചെയ്യുക. ഓട്ടം, സ്‌കിപ്പിംഗ്‌ എന്നിവയ്‌ക്ക്‌ ശേഷം പുഷ്‌അപ്പ്‌ എടുക്കുന്നതാണ്‌ ഉചിതം. ശരീരം നല്ല ചൂടായിരിക്കുമ്പോള്‍ വേണം പുഷ്‌അപ്പ്‌ എടുക്കാന്‍. അല്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകാം.

ചിന്‍ അപ്‌സ്‌

ചിന്‍ അപ്‌സ്‌

കഠിനമായ വ്യായാമമുറയാണ്‌ ചിന്‍ അപ്‌സ്‌. അതുകൊണ്ട്‌ തന്നെ ചിന്‍ അപ്‌സ്‌ ചെയ്യാന്‍ അത്ര എളുപ്പമായിരിക്കില്ല. പക്ഷെ ഇത്‌ നിങ്ങളുടെ ശരീരത്തിന്‌ ശക്തി നല്‍കുകയും ശരീരം പേശിസമൃദ്ധവും ആകര്‍ഷകവും ആക്കുകയും ചെയ്യും. ചിന്‍ അപ്‌സ്‌ ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ സഹായം തേടാവുന്നതാണ്‌. സഹായി നിങ്ങളെ മുകളിലേക്ക്‌ ഉയര്‍ത്തി തരും. തുടക്കത്തില്‍ ഈ രീതി അവലംബിക്കുക. നിങ്ങളുടെ കൈകള്‍ ശരീരഭാരം താങ്ങാനുള്ള ശക്തി നേടിക്കഴിഞ്ഞാല്‍ പിന്നെ ആരുടെയും സഹായമില്ലാതെ ചെയ്യുക.

ഡംബെല്‍ ഫ്‌ളൈസ്‌

ഡംബെല്‍ ഫ്‌ളൈസ്‌

നെഞ്ചിന്‌ രൂപഭംഗി നല്‍കുന്ന മറ്റരു വ്യായാമമാണ്‌ ഡംബെല്‍ ഫ്‌ളൈസ്‌. ഇത്‌ നിങ്ങളുടെ നെഞ്ചിന്റ്‌ വിരിവ്‌ വര്‍ദ്ധിപ്പിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്യും. ഈ വ്യായാമം ചെയ്യുന്നതിന്‌ ഒരു മേശയും ഡംബലോ മറ്റ്‌ ഭാരമുള്ള വസ്‌തുക്കളോ ആവശ്യമാണ്‌. നിങ്ങള്‍ക്ക്‌ പിടിയ്‌ക്കാന്‍ കഴിയുന്ന ഭാരത്തിലുള്ള വസ്‌തുക്കളാണ്‌ ഉപയോഗിക്കേണ്ടത്‌. ഈ വ്യായാമം എങ്ങനെയാണ്‌ ചെയ്യേണ്ടത്‌ എന്നതിനെ കുറിച്ചുള്ള വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്‌. ആവശ്യമെങ്കില്‍ അവ കാണുക.

ബെഞ്ച്‌ പ്രെസ്‌

ബെഞ്ച്‌ പ്രെസ്‌

നെഞ്ചിലെ അമിത കൊഴുപ്പ്‌ അകറ്റി ആകര്‍ഷകമാക്കാനുള്ള മറ്റൊരു വ്യായാമമാണ്‌ ബെഞ്ച്‌ പ്രെസ്‌. ഇന്‍ക്ലൈന്‍ഡ്‌, ഡിക്ലൈന്‍ഡ്‌, സ്‌ട്രെയ്‌റ്റ്‌ എന്നിങ്ങനെ വിവിധതരത്തില്‍ ബെഞ്ച്‌ പ്രെസ്‌ ചെയ്യാന്‍ കഴിയും. നെഞ്ചിന്‌ ശരിയായ ആകൃതി ലഭിക്കാന്‍ ഈ വ്യായാമമുറ സഹായിക്കും. സ്‌തന വളര്‍ച്ച തടയുന്നതിനായി നിങ്ങള്‍ക്ക്‌ ഇതില്‍ നിന്ന്‌ ഏതെങ്കിലും ഒരു വ്യായാമമുറയോ അല്ലെങ്കില്‍ എല്ലാ വ്യായാമമുറകളോ ചെയ്യാവുന്നതാണ്‌.

ടക്ക്‌ ജംപ്‌

ടക്ക്‌ ജംപ്‌

കാല്‍മുട്ടുകള്‍ നെഞ്ചില്‍ തൊടത്തക്ക വിധത്തില്‍ ചാടുന്നതിനാണ്‌ ടക്ക്‌ ജംപ്‌ എന്ന്‌ പറയുന്നത്‌. തുടക്കക്കാര്‍ക്ക്‌ ഇത്‌ ചെയ്യുക പ്രയാസകരമായിരിക്കും. എന്നാല്‍ നിങ്ങള്‍ ചാട്ടമോ സ്‌കിപ്പിംഗോ പതിവായി ചെയ്യുന്നുണ്ടുങ്കെില്‍ അധികം വൈകാതെ ടക്ക്‌ ജംപ്‌ ചെയ്യാനാകും. ഒരു ദിവസം മൂന്ന്‌ തവണകളായി 30 ടക്ക്‌ ജംപ്‌ ചെയ്യുക. ഇതിലൂടെ ശരീരത്തിലെ 20 ശതമാനം കൊഴുപ്പ്‌ ഇല്ലാതാക്കാനാകും. കൂടുതല്‍ തവണ ചാടിയാല്‍ ഫലവും വര്‍ദ്ധിക്കും.

പുരുഷ ബ്രാ

പുരുഷ ബ്രാ

വളരെയധികം അയഞ്ഞതും തൂങ്ങിയതുമായ നെഞ്ചുള്ള പുരുഷന്മാര്‍ക്ക്‌ വേണ്ടിയാണിത്‌. വ്യായാമം ചെയ്യുമ്പോള്‍ ബ്രാ ധരിക്കുക. ഇത്‌ അല്‍പ്പം വിചിത്രമായി തോന്നാം. എന്നാല്‍ പുരുഷന്മാര്‍ക്കുള്ള ബ്രാ ധരിച്ചാല്‍, ശരിയായ രീതിയില്‍ വ്യായാമം ചെയ്യാന്‍ കഴിയും. തുടക്കത്തില്‍ ബ്രാ ഉപയോഗിക്കുക. ഒന്ന്‌ രണ്ട്‌ മാസങ്ങള്‍ പിന്നിടുമ്പോള്‍ നിങ്ങള്‍ക്ക്‌ ബ്രായില്‍ നിന്നും സ്‌തനത്തില്‍ നിന്നും മോചനം ലഭിക്കും.

Read more about: breast മാറിടം
English summary

8 Effective Exercises To Reduce Man Boobs

In this article we will tell you about the exercises that help you in getting rid of saggy chest and makes you attractive, fit and muscular. But keep one thing in mind that these exercises are effective if and only if you never eat oily foods like junk foods, never eats over, never eat more sweets and do these exercises daily in proper manner.
 
 
X
Desktop Bottom Promotion