For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അളവു കുറച്ചു തടി കുറയ്ക്കൂ

By Super
|

കഴിക്കുന്നതിന്റെ അളവ്‌ കുറയ്‌ക്കാനുള്ള ചില എളുപ്പ വഴികള്‍ പിന്തുടര്‍ന്നാല്‍ ആഹാര നിയന്ത്രണം എളുപ്പമാകും. ഭക്ഷണശാലകളില്‍ പോയി കഴിക്കുമ്പോള്‍ പലപ്പോഴും ഇത്‌ സാധ്യമായില്ലന്ന്‌ വരും എന്നാല്‍ വീട്ടില്‍ ഇത്‌ സാധ്യമാകും.

പകല്‍ വളരെ കുറഞ്ഞ അളവില്‍ ആഹാരം കഴിക്കുകയും പോഷക നഷ്ടം പരിഹരിക്കുന്നതിനായി രാത്രി ധാരാളം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്‌. എന്നാല്‍, ഇത്‌ ശരിയല്ല.

വളരെ ക്രിയാത്മകമായിരിക്കുന്ന പകല്‍ സമയം മുഴുവന്‍ നിങ്ങളുടെ ശരീരത്തിന്‌ ഇന്ധനം ആവശ്യമാണ്‌. എന്നാല്‍, പലരും മറിച്ചാണ്‌ ചെയ്യുന്നത്‌ നിഷ്‌ക്രിയമായി ഇരിക്കുന്ന രാത്രിയിലാണ്‌ കൂടുതല്‍ ഭക്ഷണം കഴിക്കുക. ഇത്തരത്തില്‍ ആഹാരത്തിന്റെ അളവ്‌ ഉയര്‍ത്തുന്നത്‌ ശരീര ഭാരം കൂടാന്‍ കാരണമാകും. അത്‌ പെട്ടന്ന്‌ കുറയ്‌ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ആഹാരത്തിന്റെ അളവ്‌ കുറയ്‌ക്കാനുള്ള ചില എളുപ്പ വഴികളിതാ.

ഭാവിയില്‍ ശരീര ഭാരം കൂടുന്നതും ഇതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഈ മാര്‍ഗങ്ങള്‍ പിന്തുടരുന്നത്‌ സഹായിക്കും.


Plate

1. അളവ്‌

കഴിക്കുന്നതിന്റെ അളവ്‌ കുറയ്‌ക്കാനുള്ള എളുപ്പ വഴി ആഹാരം അളക്കുക എന്നതാണ്‌. ജീവിത കാലം മുഴുവന്‍ ഇങ്ങനെ ചെയ്യണമെന്നല്ല മറിച്ച്‌ ഒരാഴ്‌ചയ്‌ത്തേയ്‌ക്കോ അതല്ലെങ്കില്‍ കണ്ണുകളും തലച്ചോറും നിങ്ങള്‍ക്ക്‌ ആവശ്യമായ ഭക്ഷണത്തിന്റെ അളവ്‌ എത്രയാണന്ന്‌ മനസ്സിലാക്കാന്‍ തുടങ്ങുന്നതു വരെയോ മാത്രം ഇങ്ങെ ചെയ്‌താല്‍ മതി. ചോറ്‌, പാസ്‌ത, മറ്റ്‌ ധാന്യങ്ങള്‍ എന്നിവ അളക്കാന്‍ കപ്പും, ഒലിവ്‌ എണ്ണ, വെണ്ണ, നെയ്യ്‌ എന്നിവ അളക്കാന്‍ സ്‌പൂണും എടുക്കുക.

ഓരോ പ്രാവശ്യം വിളമ്പുമ്പോഴും എത്ര കലോറി ആകുന്നു എന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നതോടെ അധികം കഴിക്കുന്നത്‌ സ്വയം നിയന്ത്രിക്കാന്‍ കഴിയും.

2. സാവധാനം കഴിക്കുക

ഭക്ഷണത്തിന്റെ അളവ്‌ കുറയ്‌ക്കാനുള്ള മറ്റൊരു എളുപ്പ വഴി സാവധാനം കഴിക്കുക എന്നതാണ്‌. വയര്‍ നിറഞ്ഞെന്ന തോന്നല്‍ തലച്ചോറ്‌ മനസ്സിലാക്കാന്‍ 20 മിനുട്ടെങ്കിലും എടുക്കും. അതിനാല്‍ സാവധാനം കഴിക്കുകയാണെങ്കില്‍ വയര്‍ നിറഞ്ഞതിന്‌ ശേഷവും അധികം കഴിക്കാതിരിക്കാന്‍ കഴിയും. ആഹാരം കഴിക്കുന്നത്‌ സാവധാനത്തിലാക്കാന്‍ സംസാരത്തിലേര്‍പ്പെടുന്നത്‌ സഹായിക്കും. കൂടാതെ ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും നല്ലതാണ്‌.

3. പാത്രത്തില്‍ നിന്നും നേരിട്ട്‌ കഴിക്കരുത്‌

ആഹാരം മൊത്തം വച്ചിരിക്കുന്ന പാത്രത്തില്‍ നിന്നും നേരിട്ട്‌ കഴിക്കരുത്‌.പാത്രത്തില്‍ നിന്നും പായ്‌ക്കറ്റില്‍ നിന്നും മറ്റും നേരിട്ട്‌ കഴിക്കുന്നത്‌ അമിതമായി കഴിക്കാന്‍ കാരണമാകും. ചെറിയ പ്ലേറ്റിലോ പാത്രത്തിലോ കുറച്ചെടുത്ത്‌ കഴിക്കുക. ഭക്ഷണം നേരെ മുമ്പില്‍ ഇരിക്കുമ്പോള്‍ കൂടുതല്‍ കഴിക്കാനുള്ള പ്രവണ ഉണ്ടാകും . അതൊഴിവാക്കുക.

4. ചെറിയ പ്ലേറ്റ്‌

ചെറിയ പ്ലേറ്റില്‍ കഴിക്കുകയാണെങ്കില്‍ കുറച്ചെടുത്താലും കൂടുതല്‍ ഉണ്ടെന്ന്‌ തോന്നല്‍ വരും. ചെറിയ പ്ലേറ്റാകുമ്പോള്‍ അളവും കുറയും അങ്ങനെ കലോറിയിലും കുറവ്‌ വരുത്താം. തുറിച്ചു നോക്കല്ലേ ചേട്ടാ.....

5. കുറച്ച്‌ വിളമ്പുക

വേണ്ടതിലും അല്‍പം കുറച്ച്‌ വിളമ്പുക. തുടക്കത്തില്‍ അല്‍പം പ്രയാസം തോന്നുമെങ്കിലും ക്രമേണ ആഹാരത്തിന്റെ അളവില്‍ കുറവ്‌ വരുത്താന്‍ ഇത്‌ സഹായിക്കും. ധാന്യങ്ങള്‍, പരിപ്പ്‌, പയര്‍, വെണ്ണ ആഹാരത്തില്‍ ഉള്‍പ്പെടുത്താമെങ്കിലും അളവ്‌ കുറയ്‌ക്കണം. ഇതില്‍ ഓരോന്നിലും എത്ര കലോറി അടങ്ങിയിട്ടുണ്ട്‌ എന്നറിഞ്ഞാല്‍ അടുത്ത തവണ ഉപയോഗിക്കുമ്പോള്‍ അളവില്‍ എത്ര കുറവ്‌ വരുത്തണമെന്ന്‌ മനസ്സിലാക്കാന്‍ കഴിയും.

English summary

Tips For Controlling Your Portion Size

Large portion sizes can lead to weight gain over time if not adjusted and down sized quickly. Follow these tips for controlling portion sizes to prevent future weight gain
X
Desktop Bottom Promotion