For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രേയ്ന്‍ തടയാം

By VIJI JOSEPH
|

കുത്തിനോവിക്കുന്ന മൈഗ്രെയ്നിന്‍റെ വേദന നിസാരമല്ല. അത് രോഗികളെ ക്ഷീണവും, അലസതയുമുള്ളവരാക്കും. സാധാരണ 48 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന വേദന ചിലപ്പോള്‍ അതിലും നീളാം. വെളിച്ചം മിന്നുന്നത് പോലെ തോന്നുക, കാഴ്ചയിലെ കറുത്ത കുത്തുകള്‍, കൈകാലുകളിലെ തുടിപ്പ്, ഛര്‍ദ്ദി, മനംപിരട്ടല്‍, ശബ്ദം, വെളിച്ചം എന്നിവയോടുള്ള അസ്വസ്ഥത എന്നിവയൊക്കെ മൈഗ്രേയ്നിന്‍റെ പ്രാരംഭലക്ഷണങ്ങളായി കാണാറുണ്ട്.

രക്തക്കുഴലുകളുടെ വികാസവും, രക്തക്കുഴലുകള്‍ക്കുള്ളിലെ ഫൈബറുകളില്‍ നിന്ന് പുറപ്പെടുന്ന രാസവസ്തുക്കളുമാണ് തലവേദനയ്ക്കിടയാക്കുന്നത്.

പ്രമേഹത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍

മൈഗ്രേയ്ന്‍ അധികരിക്കാതിരിക്കാന്‍ പ്രാരംഭലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ പ്രതിവിധി തേടണം. മൈഗ്രേയ്ന്‍ തടയാന്‍ അതുണ്ടാക്കാനിടയാകുന്ന കാരണങ്ങള്‍ മനസിലാക്കിയിരിക്കണം. അത്തരം ചില പ്രധാന കാരണങ്ങളാണ് ഇവിടെ പറയുന്നത്.

1. മാനസികസമ്മര്‍ദ്ധം

1. മാനസികസമ്മര്‍ദ്ധം

അമിതമായി നീളുന്ന ജോലിസമയം ഭക്ഷണം കഴിക്കുന്ന സമയത്തെയും, ഉറക്കത്തെയും ബാധിക്കും. ഇത് മൈഗ്രേയ്ന്‍ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. നിരന്തരമായി ജോലി ചെയ്യുന്നവര്‍ക്ക് ഇടക്ക് വിശ്രമിക്കുന്നവരേക്കാള്‍ രോഗബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കഠിനമായ ജോലികള്‍ക്ക് ശേഷം വിശ്രമവും ഉറക്കവും ആവശ്യമാണ്. ക്ഷീണം മാറ്റാന്‍ ചൂട് വെള്ളത്തില്‍ ഒരു കുളിയും, ഒരു കപ്പ് ലെമണ്‍ ടീയും ഏറെ ആശ്വാസം നല്കും. ഇത് വഴി സുഖമായ ഉറക്കം ലഭിക്കും.

2. കാലാവസ്ഥ

2. കാലാവസ്ഥ

കഠിനമായ വെയില്‍ എല്‍ക്കുന്നത് മൈഗ്രേയ്ന് കാരണമാണ്. അന്തരീക്ഷ മര്‍ദ്ദം, ഉയര്‍ന്ന അന്തരീക്ഷ താപനില, ഈര്‍പ്പം എന്നിവയൊക്കെ മൈഗ്രേയ്ന് കാരണമാകുന്നവയാണ്. സൂര്യപ്രകാശം ഒഴിവാക്കുക തന്നെയാണ് മികച്ച നടപടി. എന്നാല്‍ പുറത്ത് പോകേണ്ടുന്ന സന്ദര്‍ഭങ്ങളുണ്ടായാല്‍ കുട ഉപയോഗിക്കുക. അഥവാ കുട ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ ഒരു സ്കാര്‍ഫ് ഉപയോഗിക്കുക.

3. കഫീന്‍

3. കഫീന്‍

അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ അനുസരിച്ച് കഫീന്‍ പതിവായി ഉപയോഗിക്കുന്നവര്‍ അത് രണ്ട് കപ്പിലേക്ക് കുറച്ചാല്‍ പോലും മൈഗ്രേയ്നുള്ള സാധ്യതയുണ്ട്. കഫീന്‍ ശരീരത്തിലെത്തി മണിക്കൂറുകള്‍ക്ക് ശേഷം കഫീന്‍ പുറത്ത് പോകുമ്പോഴാണ് മൈഗ്രേയ്നുണ്ടാകുന്നത് . ഒറ്റയടിക്കല്ലാതെ ഘട്ടം ഘട്ടമായി കഫീന്‍ ഉപയോഗം കുറച്ച് കൊണ്ടുവരണം.

4. ഉച്ചത്തിലുള്ള സംഗീതം

4. ഉച്ചത്തിലുള്ള സംഗീതം

ഉച്ചസ്വരത്തിലുള്ള സംഗീതം കേള്‍ക്കുന്നത് മൈഗ്രേയ്ന് കാരണമാകും. ഇതുവഴിയുണ്ടാകുന്ന വേദന 72 മണിക്കൂറും അതിലധികവും നീണ്ടുനില്‍ക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക.

5. ഹൈപ്പോഗ്ലൈസീമിയ

5. ഹൈപ്പോഗ്ലൈസീമിയ

കൂടിയ അളവില്‍ പഞ്ചസാര, പാസ്ത തുടങ്ങിയവ ഉപയോഗിക്കുന്നത് മൈഗ്രേയ്ന് ഇടയാക്കും. ഈ പഞ്ചസാര വിഘടിപ്പിക്കാനായി ശരീരത്തിന് അധികം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കേണ്ടി വരും. ഇത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് തീരെ കുറയും. പഞ്ചസാരയുടെ അളവ് ഏറിയും കുറ‍ഞ്ഞുമിരിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.

6.അമിതമായ ഉറക്കം

6.അമിതമായ ഉറക്കം

ഒമ്പത് മണിക്കൂറിലേറെ ഉറങ്ങുന്നത് മൈഗ്രേയ്ന് കാരണമാകാം. ജോലിചെയ്യുന്ന ആളുകള്‍ ഒഴിവ് ദിനങ്ങളില്‍ ഏറെ നേരം ഉറങ്ങുന്ന സ്വഭാവക്കാരാകും. പതിവായി കുറഞ്ഞ സമയം മാത്രം ഉറങ്ങുന്നവര്‍ പെട്ടന്ന് ഏറെ സമയം ഉറങ്ങുമ്പോള്‍ അത് ക്ഷീണം, ശരീരവേദന, തലവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

7. ഒഴിഞ്ഞ വയര്‍

7. ഒഴിഞ്ഞ വയര്‍

ഏറെ നേരം ഭക്ഷണം കഴിക്കാതെ നടക്കുന്നത് ഗ്യാസ്ട്രബിളും, തലവേദനയും ഉണ്ടാക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഇത്തരത്തിലുള്ള ഒരു തെറ്റായ കാര്യമാണ്. ഓരോ ദിവസവും ആരംഭിക്കുന്നത് പഴങ്ങളും, ധാന്യങ്ങളും, ധാരാളം വെള്ളവും കഴിച്ചുകൊണ്ടാകട്ടെ.

English summary

7 surprising triggers of migraine

The pinching pain of migraine makes one inactive and lazy. While mostly the pain lasts for 48 hours, at times, it can stay even longer.
Story first published: Saturday, January 18, 2014, 16:26 [IST]
X
Desktop Bottom Promotion