For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദം തടയാന്‍ ചില നല്ല ശീലങ്ങള്‍

By Super
|

കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയിലെ സ്ത്രീകളില്‍ സ്തനാര്‍ബുദം വ്യാപകമായിക്കഴിഞ്ഞു. ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിന്‍റെ വെബ്സൈറ്റില്‍ പറയുന്നത് അനുസരിച്ച് ക്യാന്‍സര്‍ മരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സ്തനാര്‍ബുദം വഴിയുള്ളതാണ്.

സ്തനങ്ങള്‍ക്ക് ഉറപ്പു നല്‍കും വ്യായാമങ്ങള്‍

ഇന്ത്യയിലെ സ്തനാര്‍ബുദ സാധ്യത സംബന്ധിച്ച് അടുത്തിടെ നടത്തിയ ഒരു പഠനം അനുസരിച്ച് 28 സ്ത്രീകളില്‍ ഒരാള്‍ക്ക് ഈ രോഗബാധയുണ്ടാകുന്നുണ്ട്. ഗ്രാമീണ മേഖലകളില്‍ ഇത് 60 ല്‍ ഒരാള്‍ക്ക് എന്ന തോതിലാണെങ്കില്‍ നഗരമേഖലകളില്‍ ഇത് 22 ല്‍ ഒരാള്‍ക്ക് എന്ന ഉയര്‍ന്ന തോതിലാണ്.

രോഗനിര്‍ണ്ണയത്തിനായുള്ള പരിശോധനകള്‍ക്കൊപ്പം രോഗസാധ്യത കുറയ്ക്കുന്നതിനായി ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ഫലപ്രദമാകും. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. വീട്ടുജോലികള്‍

1. വീട്ടുജോലികള്‍

ജോലികളില്‍ സജീവമായിരിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. വ്യായാമം ടെസ്റ്റോസ്റ്റീറോണ്‍, ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തുന്ന കൊഴുപ്പ് സെല്ലുകളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഈ സെല്ലുകള്‍ ട്യൂമര്‍ വളരാന്‍ കാരണമാകുന്നവയാണ്. സ്ത്രീകള്‍ ദിവസം 30 മിനുട്ടെങ്കിലും വ്യായാമം ചെയ്തിരിക്കേണ്ടതുണ്ട്. ഇത് വഴി സ്തനാര്‍ബുദ സാധ്യത 20 ശതമാനത്തോളം കുറയ്ക്കാന്‍ സഹായിക്കും. ഹൃദയമിടിപ്പ് കൂട്ടാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുക. വീട്ടിലെ പൊടി തുടയ്ക്കുന്നത് പോലുള്ള പണികള്‍ ചെയ്യുന്നത് ഗുണകരമാവും.

2. മൂലയൂട്ടല്‍

2. മൂലയൂട്ടല്‍

വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ടിന്‍റെ പഠനപ്രകാരം ജീവിതകാലത്ത് തുടര്‍ച്ചയായല്ലെങ്കിലും ഒരു വര്‍ഷമെങ്കിലും കുഞ്ഞിനെ മുലയൂട്ടിയിട്ടുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത മുലയൂട്ടാത്തവരേക്കാള്‍ അഞ്ച് ശതമാനം കുറഞ്ഞിരിക്കും. എത്രകാലം മൂലയൂട്ടുന്നുവോ അത്രത്തോളം ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനാവും. അമ്മയുടെ രക്തത്തിലെ ക്യാന്‍സര്‍ ഭീഷണി ഉയര്‍ത്തുന്ന ഹോര്‍മോണുകളെ മൂലയൂട്ടല്‍ വഴി കുറയ്ക്കാനാവുമെന്നതാണ് ഇതിന് പിന്നിലെ കാരണം എന്ന് കരുതപ്പെടുന്നു. മുലയൂട്ടല്‍ അവസാനിക്കുമ്പോള്‍ ക്യാന്‍സറിന് കാരണമാകുന്ന മൃതകോശങ്ങളും പുറന്തള്ളപ്പെട്ടിട്ടുണ്ടാവും.

3. മദ്യോപയോഗം കുറയ്ക്കുക

3. മദ്യോപയോഗം കുറയ്ക്കുക

മദ്യം പതിവായി കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. മദ്യത്തിന്‍റെ ഉപയോഗത്തോത് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. രണ്ട് ഗ്ലാസ്സിന് പകരം ഒരു ഗ്ലാസ് മാത്രം ഉപയോഗിക്കുക. സായാഹ്നങ്ങളിലെ മദ്യപാനം ഒഴിവാക്കുകയും ചെറിയ വൈന്‍ ഗ്ലാസ് ഉപയോഗിക്കുക വഴി അളവ് കുറയ്ക്കുകയും ചെയ്യുക.

4. നൈറ്റ് ഷിഫ്റ്റുകള്‍ കുറയ്ക്കുക

4. നൈറ്റ് ഷിഫ്റ്റുകള്‍ കുറയ്ക്കുക

ആഴ്ചയില്‍ മൂന്ന് നൈറ്റ് ഷിഫ്റ്റ് വിതം ആറ് വര്‍ഷം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത ഇരട്ടിയാണെന്ന് ഡാനിഷ് ഗവേഷകര്‍ പറയുന്നു. എന്നാലിക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതാവും 2015 ല്‍ പ്രസിദ്ധീകരിക്കുന്ന യു.കെയിലെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്സിക്യുട്ടീവിന്‍റെ പഠന റിപ്പോര്‍ട്ട്.

രാത്രി ജോലി മൂലം ഭക്ഷണക്കാര്യത്തിലുണ്ടാകുന്ന പോരായ്മയും ശാരീരികമായ അനാസ്ഥയുമാണോ ദോഷകരമാകുന്നത് എന്ന് വ്യക്തമല്ല. ഇക്കാരണത്താല്‍ തന്നെ സ്ത്രീകള്‍ തങ്ങളുടെ ജീവിതശൈലി, ജോലിസമയം എന്നിവയേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

5. കൊളസ്ട്രോള്‍ നിയന്ത്രിക്കുക

5. കൊളസ്ട്രോള്‍ നിയന്ത്രിക്കുക

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനുള്ള സ്റ്റാറ്റിന്‍സ് എന്ന മരുന്ന് ഒരു ദശാബ്ദത്തോളം ഉപയോഗിക്കുന്ന സ്ത്രീകളില്‍ ഇന്‍വേസിവ് ഡക്ടല്‍ കാര്‍സിനോമ അഥവാ ഐ.ഡി.സി എന്ന തരം സ്തനാര്‍ബുദത്തിന് സാധ്യത കൂടുതലാണ് എന്ന് ഫ്രെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കുറഞ്ഞ കാലയളവിലേക്ക് ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് സ്തനാര്‍ബുദത്തെ പ്രതിരോധിക്കും. എന്നാല്‍ ഇത് ദീര്‍ഘകാലയളവില്‍ ഉപയോഗിക്കുമ്പോള്‍ ചില ശരീരഭാഗങ്ങളെ ബാധിക്കുകയും ട്യൂമര്‍ വളരാന്‍ കാരണമാവുകയും ചെയ്യും. എന്നാല്‍ ഡോക്ടറുടെ ഉപദേശം തേടിയതിന് ശേഷമേ ഇത്തരം മരുന്നുകളുടെ ഉപയോഗം അവസാനിപ്പിക്കാവൂ.

6. അനാരോഗ്യകരമായ രാസവസ്തുക്കള്‍

6. അനാരോഗ്യകരമായ രാസവസ്തുക്കള്‍

സംസ്കരിച്ച ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയവ, പ്ലാസ്റ്റിക് കണ്ടെയ്നറിലാക്കി മൈക്രോവേവില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ എ്ന്നിവ ഉപയോഗിക്കരുതെന്ന് ന്യൂട്രീഷണിസ്റ്റായ കോണര്‍ മിഡില്‍മാന്‍ വിറ്റ്നി പറയുന്നു. ഇവയിലെ ചില രാസഘടകങ്ങള്‍ ഈസ്ട്രജന് സമാനമായ പ്രവര്‍ത്തനം നടത്തുകയും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഉയര്‍ന്ന ചൂടിലുള്ള ബാര്‍ബെക്യു, മാംസം ഗ്രില്‍ ചെയ്യുക എന്നിവ അതിലെ അക്രിലാമൈഡിനെ ഇല്ലാതാക്കുകയും അത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാംസം പാകം ചെയ്യുന്നതില്‍ ശ്രദ്ധ പുലര്‍ത്തുകയും, സംസ്കരിച്ചവ ഒഴിവാക്കുകയും ചെയ്യുക.

7. സൂര്യപ്രകാശം

7. സൂര്യപ്രകാശം

വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം സൂര്യപ്രകാശമേല്‍ക്കുകയാണ്. ഇത് സ്തനാര്‍ബുദസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് കനേഡിയന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വിറ്റാമിന്‍ ഡിയെ സ്തനത്തിലെ കോശങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഒരു ഹോര്‍മോണായി രൂപാന്തരപ്പെടുത്തുമെന്ന് ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍മ്മത്തിലെ ക്യാന്‍സര്‍ സാധ്യതക്കിടയാക്കുന്ന സൂര്യപ്രകാശത്തിന്‍റെ അളവ് കൂടി പരിഗണിച്ച് വേണം ഇക്കാര്യം ചെയ്യാന്‍.

English summary

7 Super Ways You Won't Have Breast Cancer

Breast cancer among Indian women has risen. Breast cancer is the most common of all cancers and is the leading cause of cancer deaths. Here are some super ways you won't have breast cancer.
Story first published: Thursday, July 17, 2014, 12:29 [IST]
X
Desktop Bottom Promotion