For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവവേദന ഒഴിവാക്കാം

By Super
|

വേദനാപൂർണ്ണമായ ആർത്തവം സ്ത്രീകളിൽ സാധാരണമാണ്. ഇത് തരണം ചെയ്യുന്നതിന് നിരവധി മരുന്നുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ പലതിനും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടെന്ന് മാത്രമല്ല പലതും സ്ത്രീകളുടെ ജനനേന്ദ്രിയത്തിന് ദോഷഫലങ്ങളുമുണ്ടാക്കുന്നവയാണ്. എന്നാൽ പാർശ്വഫലങ്ങളില്ലാത്തതും

പ്രകൃതിദത്തവുമായ ചില വേദനസംഹാരികളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ആർത്തവവേദനമാത്രമല്ല ആ സമയത്തുണ്ടാവുന്ന മറ്റുപ്രശ്നങ്ങളും പരിഹരിക്കാൻ ഇവ സഹായിക്കും. വീട്ടിൽ തന്നെയിരുന്ന് നിർമ്മിക്കാവുന്ന മരുന്നുകളാണ് ഇത്. ഈ മരുന്നുകൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ ചിലവു കുറവാണെന്ന് മാത്രമല്ല എല്ലാവരുടെയും വീട്ടിൽ ഉള്ളതുമായിരിക്കും.

ഇഞ്ചി

ഇഞ്ചി

ഒരു ഗ്ലാസ് വെള്ളത്തിൽ 29 ഗ്രാം ഇഞ്ചി എടുത്ത് ചൂടാക്കുക.. വെള്ളം പകുതിയാവുമ്പോൾ അരിച്ചെടുക്കുക. ഈ വെള്ളം ദിവസവും രണ്ടു പ്രാവശ്യം കുടിക്കുക. ആർത്തവം തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മുൻപ് മുതൽ ഇത് സേവിക്കുക. രണ്ട് മാസത്തോളം ഇത് കുടിച്ചു നോക്കൂ നിങ്ങളുടെ വേദനക്ക് ശമനം കിട്ടും. ആർത്തവം തുടങ്ങിയാൽ കുറച്ച് കൂടുതൽ അളവിൽ ഉപയോഗിക്കുക. ചായയിൽ ചേർത്ത് കുടിക്കാം.

കടുക്

കടുക്

കടുക് വെള്ളത്തിലിട്ട് തിളപ്പിക്കുക. കോട്ടൺ ഇതിൽ മുക്കിയ ശേഷം രോഗിയുടെ വയറിൽ ഇതുകൊണ്ട് തടവുക. ഇങ്ങനെ ചെയ്താൽ രോഗിക്ക് സുഖം കിട്ടും. ആർത്തവസംബന്ധമായി വരുന്ന വേദനക്ക് ഏറ്റവും ഉത്തമമായ മരുന്നാണിത്.

കായം

കായം

കായം നെയ്യിൽ തിളപ്പിക്കുക. അരകപ്പ് പാലിൽ ഇത് ചേർത്ത് രണ്ട് സ്പൂൺ തേൻ കൂടി ചേർക്കുക. ഒരു മാസത്തിൽ ദിവസവും മൂന്നു നേരം ഇത് സേവിക്കുക.

ഉലുവ

ഉലുവ

ആർത്തവസമയത്ത് ഉലുവ ചേർത്ത് തിളപ്പിച്ച വെള്ളം ദിവസത്തിൽ രണ്ടു പ്രാവശ്യം വീതം സേവിക്കുക. ഇത് ആശ്വാസം പകരും.

കറുത്ത ജീരകം

കറുത്ത ജീരകം

രണ്ട് കപ്പ് വെള്ളത്തിൽ അര ടീസ്പൂ‌ൺ കറുത്ത ജീരകം ഇടുക. ഇത് ഒരു കപ്പ് വെള്ളമാകുന്നത് വരെ തിളപ്പിക്കുക. വെള്ളം അരിച്ചെടുത്ത ശേഷം ദിവസവും ഒരു നേരം കുടിക്കുക. ആർത്തവകാലത്തെ വേദനക്ക് ഇത് അത്യുത്തമമാണ്.


English summary

7 Effective Ways To Stop Pain During Periods

Pain during periods is very common problem in women. In this article we are going to tell about the natural and side effect free methods to cure this problem.
X
Desktop Bottom Promotion