For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകടകരമായ വീട്ടുവൈദ്യങ്ങള്‍

By Super
|

നമ്മുടെ വേദനകളും അസ്വസ്ഥതകളും മാറ്റാന്‍ വീട്ടു മരുന്നുകള്‍ പറഞ്ഞു തരുന്ന മുത്തശ്ശിമാരോട്‌ തീര്‍ച്ചയായും നന്ദി പറയണം. എന്നാല്‍, ഇത്തരത്തിലുള്ള എല്ലാ വീട്ടു മരുന്നുകളും ശുപാര്‍ശ ചെയ്യാന്‍ കഴിയുന്നതല്ല. മാത്രമല്ല ചിലത്‌ വളരെ അപകടകരവുമാണ്‌.

<strong>വൃക്കരോഗത്തിന്റെ 12 ലക്ഷണങ്ങള്‍ </strong>വൃക്കരോഗത്തിന്റെ 12 ലക്ഷണങ്ങള്‍

യുവര്‍ഹെല്‍ത്ത്‌ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്‌ പ്രകാരം നിങ്ങള്‍ ഉപേക്ഷിക്കേണ്ട അപകടകാരികളായ ചില വീട്ടുമരുന്നുകള്‍ ഇതാ

1. ചെവി വൃത്തിയാക്കാന്‍ ഇയര്‍ കാന്‍ഡിലിങ്‌

1. ചെവി വൃത്തിയാക്കാന്‍ ഇയര്‍ കാന്‍ഡിലിങ്‌

ചെവിയുടെ രണ്ട്‌ അറ്റത്തും മെഴുകുതിരി കത്തിച്ച്‌ ചെവി വൃത്തിയാക്കുന്നതിന്‌ സാധാരണ ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ്‌ ഇയര്‍ കാന്‍ഡിലിങ്‌. ഇത്‌ വളരെ അപകടകരമാണ്‌ എന്തെന്നാല്‍ ഇത്‌ ചെവി അടയുന്നതിനും അണുബാധ ഉണ്ടാകുന്നതിനും കാരണമായേക്കും.

പ്രതിവിധി: ഇതിന്‌ പകരം ഇടയ്‌ക്കിടെ ഇയര്‍ഡ്രോപ്‌സ്‌ ഒഴിക്കാനാണ്‌ മൗണ്ട്‌ എലിസബത്ത്‌ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ ഇഎന്‍ടി സര്‍ജന്‍ ആയ ഡോ. എ ബി ജോണ്‍ നിര്‍ദ്ദേശിക്കുന്നത്‌.

2. മുഖക്കുരുവിന്‌ ടൂത്ത്‌ പേസ്റ്റ്‌

2. മുഖക്കുരുവിന്‌ ടൂത്ത്‌ പേസ്റ്റ്‌

പല്ല്‌ വൃത്തിയാക്കുന്നതിന്‌ പുറമെ മുഖക്കുരുവിന്‌ പരിഹാരം കാണാനും ചിലര്‍ ടൂത്ത്‌ പേസ്റ്റ്‌ ഉപയോഗിക്കാറുണ്ട്‌. എന്നാലിത്‌ മുഖക്കുരുവുള്ള ഭാഗത്ത്‌ ചൊറിച്ചിലും പുകച്ചിലും ഉണ്ടാക്കി പ്രശ്‌നം കൂടുതല്‍ വഷളാക്കുകയായിരിക്കും ചെയ്യുക .

പ്രതിവിധി: ഇതിന്‌ പകരം നേര്‍പ്പിച്ച വിനാഗിരിയോ ഉപ്പുവെള്ളമോ ഉപയോഗിക്കാന്‍ സ്‌പെഷ്യലിസ്റ്റ്‌ സ്‌കിന്‍ സെന്ററിലെ ത്വക്‌ രോഗ വിദഗ്‌ധനായ ഡോ. ചിയോങ്‌ വെയി കോങ്‌ നിര്‍ദ്ദേശിക്കുന്നു.

3. അരിമ്പാറ മുറിക്കുക

3. അരിമ്പാറ മുറിക്കുക

ചിലര്‍ ബ്ലേഡും മറ്റുമുപയോഗിച്ച്‌ വിരലിലെ അരിമ്പാറ മുറിച്ച്‌ കളയാറുണ്ട്‌. എന്നാല്‍ ഇത്‌ വളരെ അപകടകരമാണ്‌ അണുബാധയ്‌ക്കും സ്വയം മുറിവേല്‍പ്പിക്കുന്നതിനും ഇത്‌ കാരണമാകും.

പ്രതിവിധി: പ്യൂമിക്‌ സ്റ്റോണ്‍ ഉപയോഗിക്കാനാണ്‌ രത്‌നംസ്‌ അലര്‍ജി ആന്‍ഡ്‌ സ്‌കിന്‍ സെന്ററിലെ ഡോ. കെവി രത്‌നം ശുപാര്‍ശ ചെയ്യുന്നത്‌.

4. പൊള്ളലിന്‌ വെണ്ണ

4. പൊള്ളലിന്‌ വെണ്ണ

പൊള്ളലുണ്ടാവുമ്പോള്‍ പലരും ഉപയോഗിക്കുന്ന വീട്ടു മരുന്നാണ്‌ വെണ്ണ. എന്നാല്‍ പൊള്ളിയ ഭാഗത്ത്‌ വെണ്ണ പുരട്ടുന്നത്‌ ബാക്ടീരിയ ബാധയ്‌ക്ക്‌ കാരണമായേക്കാം.

പ്രതിവിധി: പൊള്ളല്‍ ചെറുതാണെങ്കില്‍ തണുത്തവെള്ളമാണ്‌ നല്ലതെന്ന്‌ ഡോ .രത്‌നം നിര്‍ദ്ദേശിക്കുന്നു.

5. തൊണ്ടയിലെ മീന്‍മുള്ള്‌ തനിയെ നീക്കം ചെയ്യുക

5. തൊണ്ടയിലെ മീന്‍മുള്ള്‌ തനിയെ നീക്കം ചെയ്യുക

തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള സ്വയം വിരലുപയോഗിച്ച്‌ നീക്കം ചെയ്യാന്‍ പൊതുവെ ആളുകള്‍ ശ്രമിക്കാറുണ്ട്‌. ഇങ്ങനെ ചെയ്യുന്നത്‌ ഒഴിവാക്കണം അല്ലെങ്കില്‍ കൂടുതല്‍ അകത്തേയ്‌ക്ക്‌ മീന്‍മുള്ള്‌ പോകാന്‍ ഇത്‌ കാരണമാകും. നിങ്ങളുടെ നഖം കൊണ്ട്‌ തൊണ്ടയില്‍ പോറലുകള്‍ വീഴാനും തൊണ്ട കൂടുതല്‍ തകരാറിലാവാനും ഇത്‌ കാരണമാകും.

പ്രതിവിധി: ഹോസ്‌പിറ്റില്‍ പോയി ഡോക്ടറെ കൊണ്ട്‌ എടുപ്പിക്കുന്നതാണ്‌ നല്ലതെന്ന്‌ വൈ എച്ച്‌ ഗോ ഇയര്‍ നോസ്‌, ഹെഡ്‌, ആന്‍ഡ്‌ നെക്‌ സര്‍ജറിയിലെ ഡോ. വൈഎച്ച്‌ ഗോ പറയുന്നു.

6. കണ്‍കുരു പൊട്ടിക്കാന്‍ സൂചി

6. കണ്‍കുരു പൊട്ടിക്കാന്‍ സൂചി

കണ്‍കുരു പൊട്ടിക്കാന്‍ പലരും സൂചി ഉപയോഗിക്കാറുണ്ട്‌.കണ്‍കുരു കണ്ണിനോട്‌ വളരെ അടുത്തായതിനാല്‍ ഇങ്ങനെ ചെയ്യുന്നത്‌ ഒഴിവാക്കുക.

പ്രതിവിധി: ഇതിന്‌ പകരം ആന്റിസെപ്‌റ്റിക്‌ ഐ ക്രീം ഉപയോഗിക്കാനാണ്‌ ഇന്റര്‍നാഷണല്‍ ഐ ക്ലിനിക്കിലെ ഐ സര്‍ജന്‍ ഡോ. ക്യുരി ചിയാങ്‌ നിര്‍ദ്ദേശിക്കുന്നത്‌.

7. കുഞ്ഞുങ്ങളുടെ മോണ വേദന കുറയ്‌ക്കാന്‍ മദ്യം

7. കുഞ്ഞുങ്ങളുടെ മോണ വേദന കുറയ്‌ക്കാന്‍ മദ്യം

കുഞ്ഞുങ്ങള്‍ക്ക്‌ പല്ല്‌ മുളയ്‌ക്കുമ്പോള്‍ ഉണ്ടാകുന്ന മോണ വേദന കുറയ്‌ക്കാന്‍ പലരും മദ്യം ഉപയോഗിക്കാറുണ്ട്‌. മദ്യം ഉണ്ടാക്കുന്ന എരിച്ചില്‍ കുഞ്ഞിന്‌ ചിലപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കും.കൂടാതെ ചില മദ്യങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ നല്ലതല്ലന്നാണ്‌ കെകെ വുമെന്‍സ്‌ ആന്‍ഡ്‌ ചില്‍ഡ്രന്‍ ഹോസ്‌പിറ്റലിലെ ശിശുരോഗ വദഗ്‌ധന്‍ ഡോ വാറന്‍ ലീ പറയുന്നത്‌.

പ്രതിവിധി: വേദന കുറയ്‌ക്കാന്‍ കുഞ്ഞിന്‌ എന്തെങ്കിലും കടിക്കാന്‍ നല്‍കാനാണ്‌ ഡോക്ടര്‍ ലീ നിര്‍ദ്ദേശിക്കുന്നത്‌.

Read more about: health ആരോഗ്യം
English summary

7 Dangerous Home Remedies To Avoid

According to an article published on the YourHealth website, here are dangerous home remedies which you should avoid.&#13;
Story first published: Thursday, July 31, 2014, 10:26 [IST]
X
Desktop Bottom Promotion