For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ സമയത്തും വ്യായാമം!!

By Super
|

ആര്‍ത്തവകാലത്ത്‌ വ്യായാമം ചെയ്യുന്നതിനെ കുറിച്ച്‌ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്‌. ചിലര്‍ ഗണകരമാണെന്ന്‌ പറയുമ്പോള്‍ മറ്റു ചിലര്‍ ഇത്‌ വലിയ ദോഷങ്ങള്‍ വരുത്തിവയ്‌ക്കുമെന്ന്‌ വിശദീകരിക്കുന്നു. ആവര്‍ത്തവകാലത്ത്‌ വ്യായാമം ചെയ്‌താല്‍ പരുക്കേല്‍ക്കാന്‍ സാധ്യതയേറെയാണെന്നാണ്‌ മറ്റു ചിലരുടെ അഭിപ്രായം. നിങ്ങളുടെ ശരീരത്തിന്‌ ചെവി കൊടുക്കുകയാണ്‌ ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്താനുള്ള ഏകമാര്‍ഗ്ഗം.

രോഗം മാറ്റും ഭക്ഷണങ്ങള്‍

1. നടത്തം

1. നടത്തം

വ്യായാമത്തെ ശക്തമായി എതിര്‍ക്കുന്നവര്‍ പോലും നടത്തത്തെ അനുകൂലിക്കുന്നു. നടത്തം അപകടമോ പരുക്കുകളോ ഉണ്ടാക്കില്ല. അതിനാല്‍ സ്‌നീക്കേഴ്‌സുമായി റോഡിലേക്ക്‌ ഇറങ്ങിക്കോളൂ. സൂര്യപ്രകാശത്തെ ചെറുക്കാനുള്ളവ കരുതാന്‍ മറക്കരുത്‌. നടക്കുന്നതിലൂടെ വന്‍തോതില്‍ കൊഴുപ്പ്‌ കത്തിച്ചുകളയാന്‍ കഴിയില്ല. എന്നാല്‍ അത്‌ നിങ്ങള്‍ക്ക്‌ വ്യായാമം ചെയ്‌തതിന്റെ സന്തോഷം നല്‍കും.

2. ഓട്ടം

2. ഓട്ടം

ജോഗ്‌ ചെയ്യണമെന്ന്‌ തോന്നുണ്ടെങ്കില്‍ ചെയ്യുക. കാര്‍ഡിയോ വര്‍ക്കൗട്ട്‌ ചെയ്യുമ്പോള്‍ ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ ആര്‍ത്തവത്തിന്റെ ഭാഗമായ അസുന്തുഷ്ടികളെ മറികടക്കാന്‍ നിങ്ങളെ സഹായിക്കും. ഓട്ടം ആരംഭിക്കുന്നതിന്‌ മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കുക. കഴിയുമെങ്കില്‍ ഓട്ടത്തിനിടയിലും വെള്ളം കുടിയ്‌ക്കാവുന്നതാണ്‌. ആര്‍ത്തവകാലത്തെ പെട്ടെന്ന്‌ ശരീരത്തില്‍ നിന്ന്‌ ജലാശം നഷ്ടപ്പെടുമെന്ന്‌ ചില ഗവേഷകര്‍ പറയുന്നു. അത്‌ ശരിയോ തെറ്റോ ആകട്ടെ, നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുക.

3. യോഗ

3. യോഗ

വിവിധ യോഗനിലകളുണ്ട്‌. നിങ്ങള്‍ക്ക്‌ അനുയോജ്യമായത്‌ ചെയ്യുക. തലകുത്തി നില്‍ക്കുന്നത്‌ പോലുള്ളവ ഒഴിവാക്കുക. ഇത്തരം യോഗനിലകള്‍ക്ക്‌ എന്തെങ്കിലും ദോഷമുള്ളത്‌ കൊണ്ടല്ല അവ ഒഴിവാക്കണമെന്ന്‌ പറയുന്നതെന്ന്‌ എടുത്ത്‌ പറഞ്ഞുകൊള്ളട്ടേ. ഗോഡസ്‌ പോസ്‌ പോലുളളവ ചെയ്യാവുന്നതാണ്‌.

4. എയ്‌റോബിക്‌സ്‌

4. എയ്‌റോബിക്‌സ്‌

ആര്‍ത്തവകാലത്ത്‌ ചിലര്‍ക്ക്‌ ചില കിറുക്കുകള്‍ ഉണ്ടാകാറുണ്ട്‌. എയ്‌റോബിക്‌ വ്യായാമങ്ങള്‍ ഇവയില്‍ നിന്ന്‌ മോചനം നല്‍കും. എയ്‌റോബിക്‌ ക്ലാസുകള്‍ സാധാരണഗതിയില്‍ വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ്‌ നടക്കുന്നത്‌. കളി- ചിരി തമാശകളുമായി എയ്‌റോബിക്‌സ്‌ ആസ്വദിക്കുക.

5. നൃത്തം

5. നൃത്തം

നൃത്തം പരമ്പരാഗത അര്‍ത്ഥത്തില്‍ ഒരു വ്യായാമമല്ല. എന്നാല്‍ നൃത്തം ചെയ്യുമ്പോള്‍ നിങ്ങളുടെ ഹൃദയനിരക്ക്‌ ഉയരുകയും ശരീരത്തിലെ കൊഴുപ്പ്‌ കത്തിനശിക്കുകയും ചെയ്യും. നൃത്തം ചെയ്യുമ്പോള്‍ വ്യായാമം ചെയ്യുകയാണെന്ന ചിന്ത നിങ്ങളില്‍ ഉണ്ടാകില്ല. മാത്രമല്ല നിങ്ങള്‍ക്ക്‌ പ്രചോദനം നല്‍കാനും ആത്മാഭിമാനം ഉയര്‍ത്താനും നൃത്തത്തിന്‌ കഴിയും. അല്‍പ്പനേരത്തെ നൃത്തം നിങ്ങളുടെ ദിവസമാകെ സന്തോഷമയമാക്കും.

6. പ്ലാങ്കിംഗ്‌ (കമിഴ്‌ന്ന്‌ കിടന്ന്‌ ചെയ്യുന്ന വ്യായാമം)

6. പ്ലാങ്കിംഗ്‌ (കമിഴ്‌ന്ന്‌ കിടന്ന്‌ ചെയ്യുന്ന വ്യായാമം)

ആ ദിവസങ്ങളില്‍ ടിവിക്ക്‌ മുന്നിലിരുന്ന്‌ ഇഷ്ടപ്പെട്ട സിനിമകള്‍ കണ്ട്‌ സമയം പോക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരസ്യങ്ങളുടെ ഇടവേളകളില്‍ പ്ലാങ്കിംഗ്‌ ചെയ്യുക.

തറയില്‍ കിടക്കുക.

കൈകളും കൈമുട്ടും നെഞ്ചിന്‌ അടിയില്‍ വരത്തക്കവണ്ണ വയ്‌ക്കുക.

കൈയും കാല്‍വിരലുകളും കുത്തി ശരീരം ഉയര്‍ത്തുക. ഈ നിലയില്‍ അല്‍പ്പനേരം നില്‍ക്കുക. ഇതാണ്‌ പ്ലാങ്കിംഗ്‌.

English summary

7 Best exercises during your period

Studies vary widely regarding menstruation's effects on workouts. Some say it helps, while others say it harms. Still others say it’s easier to get injured. The truth is that there’s only one real rule for working out during your period: Listen to yourself.
Story first published: Friday, January 17, 2014, 15:21 [IST]
X
Desktop Bottom Promotion